ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

ഹികളുമായി നടന്നു അതിനെ ചെയ്വിൻ എന്നത്രെ. ഇങ്ങി
നെ പൌൽ വെലക്കാരൊടു ക്രിസ്തനൊടു എന്നപൊലെ
ജഡപ്രകരം നിങ്ങളുടെയജമാന്മാരൊടു നിങ്ങളുടെ ഹൃ
ദയപരമാൎത്ഥതയിൽ ഭയത്തൊടും വിറയലൊടും അനുസ
രിച്ചിരിപ്പിൻ. എഫെ. ൬, ൫. എന്നും തീതനെകൊണ്ടു
കൊരിന്ത്യരൊടു, ഭയത്തൊടും വിറയലൊടും തന്നെ കൈ
ക്കൊണ്ടുള്ള നിങ്ങൾ എല്ലാവരുടെയും അനുസരണത്തെ ഒ
ൎക്കുമ്പൊൾ അവന്റെ കരൾ ഏറ്റം അധികം നിങ്ങളിലെ
ക്കത്രെ ആകുന്നു. ൨ കൊറി. ൭, ൧൪. എന്നും പറയുന്നു. നി
ങ്ങൾ ഭയത്തൊടും വിറയലൊടും നിങ്ങളുടെ രക്ഷയെ അനു
ഷ്ഠിപ്പിൻ എന്നു പറഞ്ഞാൽ അതിന്റെ പൊരുൾ ആവിതു.
ഒരു വെലക്കാരൻ താൻ മാനിച്ചു ഭയപ്പെടുന്ന യജമാനന്റെ
സന്നിധിയിൽ തന്റെ പണികളെ ചെയ്യുന്നതു പൊലെ നി
ങ്ങൾ സ്വന്തമുള്ളതിനെയും അന്യന്മാരുടെയും രക്ഷയെ ഹൃ
ദയത്തിന്റെ ഏകാഗ്രപരമാൎത്ഥങ്ങളൊടും ഉത്സാഹവിശ്വാ
സ്യതകളൊടും കൂട അന്വെഷിച്ചു അനുഷ്ഠിപ്പിൻ എന്നത്രെ.
ബലക്ഷയമുള്ളവരായ നമ്മെകൊണ്ടു കഴികയില്ല എ
ന്നു വിചാരിച്ചു സംശയിച്ചാൽ ഇഛ്ശിക്കുന്നതിനെയും സാധി
പ്പിക്കുന്നതിനെയും നിങ്ങളിൽ ദൈവമല്ലൊ പ്രസാദം ഹെ
തുവായിട്ടുസാധിപ്പിക്കുന്നതു. ഫിലി. ൨, ൧൩. എന്ന വാക്കി
നെ ഒൎത്തു കൊള്ളണം. നമ്മെകൊണ്ടു കഴികയില്ല നിശ്ചയം എ
ങ്കിലും ദൈവത്തിന്നു കഴിയാത്ത കാൎയ്യം ഉണ്ടൊ രക്ഷയെ
കിട്ടുവാനുള്ള ആഗ്രഹവും കൂട നാം അല്ലല്ലൊ ദൈവം അ
ത്രെ ഹൃദയത്തിൽ ജനിപ്പിക്കുന്നതു. അതിനെ ആരംഭിച്ചദൈ
വം തികഞ്ഞ ക്രിയകളെ മാത്രം ചെയ്യുന്നു. നാം അവന്റെ
വ്യാപാരത്തിന്നു ഹൃദയത്തിൽ സ്ഥലം കൊടുത്താൽ അവൻ
എല്ലാം നിവൃത്തിക്കും. മാനസാന്തരത്തിന്റെ ആരംഭത്തി
ലും അവസാനത്തിലും രക്ഷയെ ഇഛ്ശിപ്പാൻപ്രാപ്തിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/127&oldid=194192" എന്ന താളിൽനിന്ന് ശേഖരിച്ചത്