ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

ഗലീല കടലിന്റെ അക്കരെ അപ്പവും മീനും കൊടുത്തു
തൃപ്തി വരുത്തിയ യഹൂദന്മാരൊടു യെശു കപൎന്നഹൂം പട്ടണ
ത്തിലെ പള്ളിയിൽ വെച്ചു താൻ ജീവന്റെ അപ്പമാകുന്നപ്ര
കാരം സംസാരിച്ചു തന്റെ മാംസം ഭക്ഷിക്കയും രക്തം കുടി
ക്കയും ചെയ്യാതിരുന്നാൽ തങ്ങളിൽ ജീവനില്ല എന്നു ഉപദെ
ശിച്ചപ്പൊൾ അവന്റെ ശിഷ്യന്മാർ പലരും പിറുപിറുത്തു പി
ൻ വാങ്ങി അവനൊടു നടക്കാതെ ഇരുന്നു. ഗൂഢമായ ഉപ
ദെശങ്ങളെ കൊണ്ടു അവൻ തന്റെ ശിഷ്യൎക്ക ചഞ്ചലം വരു
ത്തിയതിനാൽ മാനുഷ ബുദ്ധികൾ്ക്ക അവനെ ശാസിപ്പാൻ
പക്ഷെ സംഗതി തൊന്നും എങ്കിലും യെശു വിശുദ്ധമന
സ്സൊടെ അങ്ങിനെ ഉപദെശിച്ചു സ്നാപകനായ യൊഹ
നാൻ പറഞ്ഞപ്രകാരം വിശറി അവന്റെ കയ്യിൽ ഉണ്ടാ
യി; അവൻ തന്റെ കളത്തെ വെടിപ്പു വരുത്തിയതെ ഉള്ളു.
മത്ഥ. ൩, ൧൨. യൊഹനാന്റെ പിന്നാലെ ഒരു വലിയ
പുരുഷാരം ചെന്നു എങ്കിലും നല്ലവരെയും ആകാത്തവ
രെയും അറിഞ്ഞു വെറുതിരിപ്പാൻ അവന്നു പ്രാപ്തി ഇല്ലാ
യ്കകൊണ്ടു അവൻ പല കപടന്മാൎക്ക സ്നാനം കൊടുത്തു
യെശുവിന്റെ വാത്സല്യം അനുഭവിച്ചു സ്വസ്ഥൊപദെ
ശങ്ങളെ കെട്ടു അത്ഭുത കൎമ്മങ്ങളെ കണ്ടു സന്തൊഷിക്കെ
ണ്ടതിന്നു വളരെ ജനങ്ങൾ അവനൊടു കൂട നടന്നു എങ്കി
ലും വിശറി അവന്റെ കയ്യിൽ ഉണ്ടായി ആമിശ്രമിച്ച ശി
ഷ്യഗണം വെടിപ്പാക്കി നെരുള്ളവരെയും കപടന്മാരെ
യും വെർതിരിക്കെണ്ടതിന്നു അവന്നു ശക്തിയും ജ്ഞാന
വും ഉണ്ടായിരുന്നു. കപൎന്നഹൂമിൽ വെച്ചു അവൻ തന്റെ
മാംസം ഭക്ഷിച്ചു രക്തം കുടിക്കെണ്ടുന്ന പ്രകാരം ഉപദെ
ശിച്ചപ്പൊൾ വെടിപ്പു വരുത്തുവാൻ തന്നെ അങ്ങിനെ പറ
ഞ്ഞത്. ശിഷ്യ സൈന്യം അതിനാൽ ചുരുങ്ങി എങ്കിലും
നീങ്ങിപോയത്, പതിരത്രെ ആയിരുന്നു. അവന്റെ ഉപ


18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/139&oldid=194177" എന്ന താളിൽനിന്ന് ശേഖരിച്ചത്