ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

൯൪

എപ. ൨,൯. കൎത്താവ് ഭക്തന്മാരെ പരീക്ഷയി
ൽനിന്നു ഉദ്ധരിപ്പാൻ അറിയുന്നു.

കൎത്താവായ യെശു മനുഷ്യനായി കിഴിഞ്ഞു നടന്ന സ
മയം പല പരീക്ഷകളെ സഹിക്കെണ്ടി വന്നു. എങ്കിലും പാ
പമില്ലാത്തവൻ ആയതിനാൽ സ്വന്തമൊഹങ്ങൾ അവനെ
ആകൎഷിച്ചു വശീകരിക്കാതെ പരീക്ഷകളെല്ലാം പുറത്തു
നിന്നു നെരിട്ടു വരുന്തൊറും അവൻ ഒരു കുറ്റവും ആതങ്ക
വും ഇല്ലാത്ത കുഞ്ഞാടായി പൊർ ഏറ്റു ജയം കൊള്ളു
കയും ചെയ്തു. ഒരു മനുഷ്യൻ ശുദ്ധനാകും അളവിൽ പാ
പത്തെ പകെച്ചു വിശ്വസ്തനും ശക്തനുമായി പരീക്ഷകളെ
പരിഭവിക്കുന്നതു. പരീക്ഷകൾ അവന്നു ഒരൊ സങ്കടങ്ങളെ
വരുത്തുന്നു എങ്കിലും ഭയം കൂടാതെ അവൻ അവറ്റെ നെ
രിട്ടു നില്ക്കുന്നു. പൌൽ പരീക്ഷയിൽ അകപ്പെട്ട ശിഷ്യ
ന്മാരെ ജാഗരണത്തൊടെ ഇരിപ്പിൻ, വിശ്വാസത്തിൽ സ്ഥി
രമായിരിപ്പിൻ, പുരുഷന്മാരായി നടപ്പിൻ, ശക്തന്മാരാ
യിരിപ്പിൻ എന്നു ധൈൎയ്യത്തൊടെ ഉത്സാഹിപ്പിക്കുന്നു. ൧
കൊറി.൧൬, ൧൩. യെശുവും വെളി. ൨,൩. അവരെ ഏഴു
വാഗ്ദത്തങ്ങളെ കൊണ്ടു ജയത്തിന്നായി ഉറപ്പിച്ചത്. സക
ല പരീക്ഷകളിൽ നിന്നു ഒരു നഷ്ടം വരാതെ ഉദ്ധാരണം
പ്രാപിക്കുന്നതു ഉചിതം തന്നെ. അവരെ ഉദ്ധരിപ്പാൻ പ്രാ
പ്തിയുള്ളവൻ ആർ, എന്ന ചൊദ്യത്തിന്നു പെത്രൻ കൎത്താവു
ഭക്തന്മാരെ പരീക്ഷയിൽ നിന്നു ഉദ്ധരിപ്പാൻ അറിയുന്നു
എന്നു പറയുന്നു. അവൻ അതിന്നു തക്ക വഴികളെയും സമ
യങ്ങളെയും അറിയുന്നു. ഇപ്രകാരം ദാവിദ് രാജാവിനെ
എല്ലാ ശത്രുക്കളിൽനിന്നും പ്രത്യെകം ശൌലിന്റെ കയ്യി
ൽനിന്നും ഉദ്ധരിച്ചു. സങ്കീ.൧൮. ഇങ്ങിനെ അവൻ ഈ
ജീവകാലത്തിൽ തനിക്കുള്ളവരെ അനെക പരീക്ഷകളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/178&oldid=194124" എന്ന താളിൽനിന്ന് ശേഖരിച്ചത്