ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

വിചാരിക്കുന്നതു പൊലെ അല്പ കാൎയ്യം അല്ല, ഒരു മാ
തിരി പ്രാൎത്ഥനയെ ചമെച്ചു ദൈവത്തൊടു പറയുന്നതു
വിഷമം അല്ല നിശ്ചയം. എങ്കിലും പലപ്പൊഴും വെണ്ടും
പൊലെ പ്രാൎത്ഥിക്കെണ്ടതിന്നു പരിശുദ്ധാത്മാവിന്റെ
നിയൊഗം അത്യാവശ്യം തന്നെ. വിശ്വാസ, സ്നെഹ,
താഴ്മകളിൽ നിന്നല്ലൊ പ്രാൎത്ഥന വരെണ്ടു, ഈ വരങ്ങ
ളെ മനുഷ്യന്നു കൊടുപ്പാൻ പ്രാപ്തിയുള്ളവൻ ആർ, പ്രാ
ൎത്ഥനയിൽ ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു അ
വന്നു തക്ക മനസ്സു കൊടുക്കുന്നവൻ ആർ, പരിശുദ്ധാ
ത്മാവ് അല്ലയൊ. പാപനിദ്രയിൽ നിന്നു ഉണൎന്നു എഴു
നീല്ക്കുന്നവന്നു ആത്മാവു തുണയായി വന്നു വെണ്ടും പൊലെ
പ്രാൎത്ഥിപ്പാൻ പഠിപ്പിച്ചു കൊടുക്കുന്നു. നീതീകരണം മൂലം
ഹൃദയത്തിൽ പകൎന്നു വന്നിട്ടു പരിശുദ്ധാത്മാവു തന്നെ ദൈ
വത്തിന്നു ഇഷ്ടമുള്ള പ്രാൎത്ഥനകളുടെ ഉറവു. അതുകൊ
ണ്ടു പുതുതായി ജനിച്ചവർ സ്വന്ത ബലഹീനതകളെ ഏ
റ്റു പറയുന്നതു അത്യാവശ്യം തന്നെ. വെണ്ടും പൊലെ പ്രാ
ൎത്ഥിക്കെണ്ടത് ഇന്നതെന്നു നാം അറിയുന്നില്ല. ഇങ്ങിനെ
പൌലും ഏറ്റു പറഞ്ഞുവല്ലൊ. പ്രാൎത്ഥനയിലും ബല
ഹീനതെക്ക് തുണനില്ക്കുന്ന ആത്മാവിൽ മുറ്റും ആശ്രയി
ക്കുന്നതു തന്നെ നല്ലൂ. ആത്മാവു പ്രാൎത്ഥിക്കുന്നവന്റെ സ്ഥാ
നത്തിരുന്നു അവനിൽനിന്നു അപെക്ഷകളെ ഉച്ചരിക്കു
ന്നു. പ്രാൎത്ഥിക്കുന്നവന്റെ ബുദ്ധിയും ഇഷ്ടവും സ്വാധീ
നമാക്കി അവന്റെ പ്രാൎത്ഥനകളെ ആവശ്യത്തിന്നു ത
ക്കതാക്കുകയും ചെയ്യുന്നു. എന്നിട്ടും പലപ്പൊഴും ഞെ
രിക്കവും അറിയായ്മയും ഹെതുവായി വെണ്ടും പൊലെ പ്രാ
ൎത്ഥിക്കെണ്ടതിന്നു വാക്ക് എത്തായ്ക കൊണ്ടു ആത്മാവു
ഉച്ചരിയാത്ത ഞരക്കങ്ങളെ കൊണ്ടു നമ്മുടെ പക്ഷം എ
ടുക്കുന്നു. നാം ദിവസെന സ്വൎഗ്ഗസ്ഥ പിതാവെ, നിന്റെ


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/180&oldid=194121" എന്ന താളിൽനിന്ന് ശേഖരിച്ചത്