ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

ത്തിൽ പകൎന്നു തരെണമെ എന്ന് അപെക്ഷിപ്പാൻ എ
ല്ലാവൎക്കും സംഗതി ഉണ്ടല്ലൊ.

൯൭

൧യൊഹ. ൨,൨൫. നിത്യ ജീവൻ എന്നുള്ളതു,
അവൻ നമുക്കു പറഞ്ഞു തന്ന വാഗ്ദത്തം ആകുന്നു.

യെശു തന്റെ ആടുകളെ കൊണ്ടു ഞാൻ അവൎക്ക നി
ത്യ ജീവനെ കൊടുക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. യൊഹ.
൧൦, ൨൮. നിത്യജീവൻ എന്നുള്ളത്, അവൻ നമുക്കു പറ
ഞ്ഞു തന്ന വാഗ്ദത്തമാകുന്നു എന്നു യൊഹനാൻ എഴു
തുമ്പൊൾ പക്ഷെ ആ വാക്കുകളെ ഒൎത്തിട്ടുണ്ടായിരുന്നു.
ഒരു മനുഷ്യൻ ദൈവത്തിൽ നിന്നു ലഭിച്ചു വരുന്ന സകല
നന്മകളിൽ മുഖ്യമായതു നിത്യജീവൻ തന്നെ. അങ്ങിനെ
പൌൽ അപൊസ്തലനും പറഞ്ഞിരിക്കുന്നു, പാപത്തി
ൻ ശമ്പളമല്ലൊ മരണമത്രെ. ദൈവത്തിൻ കൃപാവരമൊ,
നമ്മുടെ കൎത്താവായ യെശുക്രിസ്തനിൽ നിത്യജീവൻ ത
ന്നെ. രൊമ. ൬, ൨൩. യെശുവും അവസാനനാളിൽ വിധി തീ
ൎച്ചയെ ലഭിക്കുന്ന നീതിമാന്മാരെ കൊണ്ടു അവർ നിത്യജീ
വങ്കലെക്ക് പൊകും എന്നത്രെ പറഞ്ഞത്. മത്ത.൨൫, ൪൬.
ഈ ഭൂമിയിലും ജീവനുള്ള മനുഷ്യരും മൃഗജാതികളും ഉ
ണ്ടു എങ്കിലും അല്പകാലം ജീവിച്ചതിന്റെ ശെഷം അ
വർ ക്ഷയിച്ചുപൊകുന്നു. ചാകാനുള്ളവർ മരിച്ചവരുടെ
പൊടിയിന്മെൽ നടക്കുന്നു. ആയിരം മനുഷ്യർ വസിക്കു
ന്ന ദിക്കിൽ ആയിരങ്ങളുടെ ശവങ്ങൾ ദ്രവിച്ചു കിടക്കുന്നു.
എന്നിട്ടും ഈ ഹീനമായ ജീവനെ മനുഷ്യർ എത്ര മാനി
ക്കുന്നു, ഒരു കള്ളനിൽ പരമശിക്ഷയെ കഴിക്കുന്നത് എ
ങ്ങിനെ, അവന്നു ജീവഹാനി വരുത്തുന്നതിനാലല്ലൊ. ഈ
ഹീനമായ ജീവന്നു ഇത്ര വിലയുണ്ടെങ്കിൽ നിത്യജീവന്നു എ
ത്ര അധികം അവിടെയല്ലൊ ദൈവം എല്ലാവരുടെ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/183&oldid=194118" എന്ന താളിൽനിന്ന് ശേഖരിച്ചത്