ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

പൊരും എന്നു വിചാരിച്ചു ചതിച്ചു പൊകുന്നു. ആങ്ക
ട്ടെ ദൈവത്തിന്റെ നിയൊഗം വെറെ, യെശു ക്രിസ്തൻ മാ
ത്രം നമുക്കു ദൈവത്തിൽ നിന്നു ജ്ഞാനവും നീതിയും വിശുദ്ധീ
കരണവും വീണ്ടെടുപ്പുമായി ഭവിച്ചു എന്നത്രെ. മനുഷ്യ
ർ എത്ര നല്ലവരായി നടപ്പാൻ നൊക്കിയാലും യെശു
വിന്റെ അനുസരണത്തൊളവും കുറ്റമില്ലാത്ത കഷ്ട മ
രണങ്ങളൊളവും അവരുടെ പുണ്യങ്ങൾ ഒരു നാളും എ
ത്തുകയില്ല. ആശ്വാസം ലഭിച്ചു ദൈവത്തിന്റെ മുമ്പാകെ
ധൈൎയ്യമായി നിന്നു രക്ഷയെ പ്രാപിപ്പാൻ യെശുവെ
മാത്രം നൊക്കി ആശ്രയിക്കയും വെണം തന്റെ പുത്രനിൽ
മാത്രം മനുഷ്യൎക്ക നീതിയും ഉപാഗമനം ശുദ്ധീകരണവും
നിത്യജീവനും വരെണമെന്നു പിതാവായ ദൈവത്തിന്റെ
മനസ്സിൽ നിൎണ്ണയം. പരിശുദ്ധാത്മാവിന്റെ സഹായാത്താ
ൽ ഈ ജ്ഞാനം വൎദ്ധിക്കും അളവിൽ മനുഷ്യൻ സ്വന്ത
പ്രയത്നത്താൽ ഉണ്ടാക്കിയ നീതിയെ ഛ്ശെദം എന്നു വിചാ
രിച്ചു നിത്യ നഷ്ടം ഉണ്ടാകരുതെന്നു വെച്ചു മുഴുമനസ്സൊ
ടെ തള്ളികളയുന്നു. ആയത് തങ്ങളുടെ ദാരിദ്രത്തെ അ
റിഞ്ഞു താഴ്മയൊടെ ഏറ്റു പറയുന്നവൎക്ക മാത്രം കഴിയും.
അതു കൊണ്ടു ഒരു സങ്കടം കൂടാതെ യെശുവിന്റെ ജ്ഞാ
നവും നീതിയും ശുദ്ധീകരണവും ആൎക്കും ലാഭമായി വരികയി
ല്ല. ക്രിസ്തനെ നൊക്കീട്ടു ധൎമ്മത്തിൽനിന്നു നമ്മുടെ നീതിയെ
അല്ല, ക്രിസ്ത വിശ്വാസത്തിൽ നിന്നുള്ളതായി വിശ്വാസത്തി
ന്നു ദൈവത്തിങ്കന്നു വരുന്ന നീതിയെ കൈക്കൊണ്ടു അവനി
ൽ കാണപ്പെടെണ്ടതു. ഫിലി.൩,൯. ഇങ്ങിനെ സ്വന്തമായ
തെല്ലാം ഛ്ശെദം എന്നു വിചാരിക്കുന്നവൎക്ക ദൈവത്തിന്നുള്ള
തെല്ലാം ലാഭമായി നിത്യ സൌഖ്യത്തെ വരുത്തുന്നു. അനെ
കർ നാനാവിദ്യാവിശെഷങ്ങളിൽ ലയിച്ചു പൊയാലും യെ
ശു ക്രിസ്തന്റെ അറിവിനെ വശത്താക്കുവാൻ നൊക്കായ്കകൊണ്ടു


24

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/187&oldid=194113" എന്ന താളിൽനിന്ന് ശേഖരിച്ചത്