ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ണ്ടിരിക്കുന്നു. എല്ലാകാലത്തു ദൈവത്തെ സ്തുതിപ്പാൻ മന
സ്സുള്ളവർ അങ്ങൊട്ടു തന്നെ തങ്ങളുടെ ഹൃദയങ്ങളെ തിരിക്കു
ന്നതു. ഞങ്ങൾക്കായി തന്നെ ബലി അൎപ്പിച്ച യെശുവിങ്കലെ വി
ശ്വാസം മൂലം ഞങ്ങൾ പാപികൾ എങ്കിലും ദൈവത്തെ സ്തുതി
പ്പാൻ പ്രാപ്തന്മാരാകുന്നു. അതുകൊണ്ടു ഇന്നുപ്രത്യെകം എ
ൻ ആത്മാവെ യഹൊവയെ വാഴ്ത്തുക, എൻ ഉള്ളമെ അവ
ന്റെ വിശുദ്ധനാമത്തെസ്തുതിക്ക, ശ്വാസമുള്ളതൊക്കയ െ
ഹാവയെ സ്തുതിക്ക ഹല്ലെല്ലൂയാ.

അപ. പ്രവൃ. 16, ൧൨. യെശുവിൽ അല്ലാതെ മ െ
റ്റാരുത്തനിലും രക്ഷയില്ല, നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ
കൊടുക്കപ്പെട്ട വെറൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല.

ആത്മരക്ഷയെ ആഗ്രഹിക്കുന്നവർ യെശുനാമം ഒഴികെ
മറ്റൊന്നിനെയും ആശ്രയിക്കരുതു. യെശുവിൽ മാത്രം നിത്യ
ജീവൻ ഉണ്ടെന്നു വന്നാൽ അതിനെ അനുഭവിപ്പാൻ ആഗ്രഹി
ക്കുന്നവൻ അവന്റെ അടുക്കൽ വന്നു വിശ്വാസത്താൽ അവനൊ
ടു ചെൎന്നു അവന്റെ ശരീരത്തിൽ ഒരവയവമായും മുന്തിരിവള്ളി
യായ അവനിൽ ഒരു ശാഖയായും വരെണ്ടിയത്. യെശു എന്നനാ
മത്തിൽ സൎവ്വസുവിശെഷത്തിന്റെ പൊരുൾ അടങ്ങിയിരി
ക്കുന്നു, ഇഹത്തിലും പരത്തിലും സകലസങ്കടങ്ങളിൽ നിന്നുപൂൎണ്ണ
മായി ഉദ്ധരിക്കുന്നവൻ അവൻമാത്രം.അവങ്കൽ നമുക്ക്പാപ
മൊചനമാകുന്ന വീണ്ടെടുപ്പു ഉണ്ടു. കൊല. ൧,൧ . അവൻ ന
മുക്ക് വെളിച്ചവും ജീവനും മദ്ധ്യസ്ഥനും രാജാവും വരുങ്കാലത്തി
ലെ പ്രതീക്ഷയും തന്നെ. അവന്റെ പ്രത്യക്ഷനാളിൽ നമ്മുടെ
ശരീരങ്ങൾ്ക്ക ജീവനും മഹത്വവും നല്കുന്നത്അവൻ അത്രെ.അതു
കൊണ്ടു ഞാൻ രക്ഷയുടെ കൊമ്പായ യെശുനാമത്തെ വിശ്വാസ
ത്താലെ പിടിച്ചു മനുഷ്യരുടെ രക്ഷക്കായി സ്വൎഗ്ഗസ്ഥപിതാവു
തന്നത് സന്തൊഷത്തൊടെ പരിഗ്രഹിക്കുന്നു. ഈ നാമം എനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/23&oldid=194359" എന്ന താളിൽനിന്ന് ശേഖരിച്ചത്