ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

കാത്തു കൊണ്ടു ഞരങ്ങുന്നു. ആകയാൽ ദെവപുത്രന്മാരെ കൊണ്ടു
ഒരുത്തൻ മറ്റവരിൽ അവൎക്ക എന്ത്വിശെഷത്വവും സൗന്ദൎയ്യ
വും ഉണ്ടു എന്നു ചൊദിച്ചാൽ അവർ ധൈൎയ്യത്തൊടെ ഇപ്രകാരം
പറയുന്നു: ഞങ്ങൾ ദെവപുത്രന്മാരാകുന്നു, ഇന്നപ്രകാരം ഇരിക്കും
എന്നുള്ളത്ഇനിയും സ്പഷ്ടമായി വന്നില്ല എങ്കിലും അവർ പ്രത്യ
ക്ഷമാകുമ്പൊൾ ഞങ്ങൾ അവന്നു സദൃശന്മാരാകും എന്നറിയുന്നു കാ
രണം അവൻ ഇരിക്കുന്ന പ്രകാരം തന്നെ ഞങ്ങൾ അവനെ കാ
ണും, ഇത് മതി അല്ലൊ

സങ്കീ. ൩൩,൪. യഹൊവയുടെ വചനം നെരുള്ളത്, അവ
ന്റെ സകലക്രിയയും വിശ്വാസ്യതയിൽ തന്നെ.

കളവും വഞ്ചനയും നിറഞ്ഞ ലൊകത്തിൽ സത്യവും സ്ഥിര
വുമുള്ള ഒരു ശരണം വെണമല്ലൊ, മനുഷ്യരിൽ ആശ്രയിക്കുന്നവ
ൻ തെറ്റിപ്പൊകെയുള്ളു അവരുടെ വിചാരങ്ങൾ മായ അത്രെ
എന്നു യഹൊവ അറിയുന്നു. സങ്കീ.൯൪,൧൧. പുരാണ കാലത്തി
ൽ തന്നെ അവർ അതിനെ വെണ്ടുവൊളം കാട്ടി എന്ത്ഫലം ഉണ്ടാ
യിരുന്നു, അവർ തങ്ങളെ ജ്ഞാനികൾ എന്നു വിചാരിച്ചു മൂഢ
ന്മാരായി തീൎന്നു നാശമില്ലാത്ത ദൈവത്തിന്റെ മഹത്വം തനു
മുള്ള മനുഷ്യൎക്കും പശു, പക്ഷി, ഇഴജാതികൾ്ക്കും സദൃശമുള്ള
രൂപമായി മാറ്റി.രൊമ. ൧,൨൨.൨൩. എന്നത്രെ. ഇക്കാലത്ത്
കാൎയ്യം വെറെയായി എന്നു വിചാരിപ്പാൻ സംഗതി ഇല്ലല്ലൊ.
ദെവവചനം അറിയാത്തവൎക്കനില്പാൻ ഒരടി ഇല്ല, ഭയവും
ഭ്രാന്തും തീരാത്ത സംശയങ്ങളും മാത്രം അവരെ നിത്യം ഭ്രമി
പ്പിക്കുന്നതെയുള്ളു. സ്വൎഗ്ഗത്തിലും ഭൂമിയിലും നെരുള്ളത്ഒന്നു
മാത്രം, ദെവവചനം തന്നെ. ആയതിനെ അംഗീകരിക്കുന്ന
വർ ധന്യന്മാർ, നിരസിക്കുന്നവരൊ എത്രയും നിൎഭാഗ്യർ സത്യ
വും സ്ഥിരവുമുള്ള ഒരു ശരണം ആഗ്രഹിക്കുന്നവർ സത്യവെദം
എടുത്തു നൊക്കുക അതിൽ യഹൊവ മനുഷ്യരൊടു സംസാ
4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/27&oldid=194353" എന്ന താളിൽനിന്ന് ശേഖരിച്ചത്