ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

രക്തം എത്ര അധികം നമ്മുടെ മനൊബൊധത്തെ ചത്ത
ക്രീയകളിൽ നിന്നും ശുദ്ധീകരിച്ചു ജീവനുള്ള ദൈവത്തെ ഉ
പാസിപ്പറാക്കും.

പഴയനിയമ കാലത്തിൽ ആചാൎയ്യന്മാരെയും സൌഖ്യമാ
യ്വന്ന കുഷ്ഠരൊഗികളെയും ഇസ്രയെൽ ജനത്തെ ഒക്കയും ബലി
മൃഗങ്ങളുടെ രക്തം കൊണ്ടു തളിപ്പിക്കെണംഎന്ന കല്പന ഉണ്ടാ
യിരുന്നു. ൨മൊ. ൨൪.ആ കൎമ്മം കൊണ്ടു അവർ ദൈവത്തിന്നു ശു
ദ്ധന്മാരായി ബലികളുടെ ശക്തിയെയും പാപമൊചനത്തെയും
അനുഭവിച്ചു വന്നു.സാക്ഷി കൂടാരത്തെയും യഹൊവാ സെ
വെക്ക് വെണ്ടുന്ന സാമാനങ്ങളെയും അങ്ങിനെ തന്നെ ശുദ്ധീ
കരിക്കെണ്ടി വന്നു.ധൎമ്മകല്പനെക്ക്തക്കവണ്ണം ശുദ്ധിക്കയിര
ക്ത തളിപ്പു തന്നെ വെണം.അതു ഇല്ലായ്കയാൽ പാപമൊചനം
ഉണ്ടായതുമില്ല. എബ്രാ. ൯,൨൧. ൨൨. പുതുനിയമത്തിൽ ഹൃദ
യ ശുദ്ധിക്കായി യെശുവിന്റെ രക്ത തളിപ്പു വെണം.എബ്ര. ൧൦,
൨൨. ൧പെത്ര. ൧, ൨൦ ആയത് യെശുവിൽ ജനിക്കുന്ന വിശുദ്ധാ
ത്മാവിന്റെ വ്യാപാരത്താൽ ഉണ്ടാകുന്നു. ഈ ശുദ്ധീകരണത്താ
ൽ ദുൎമ്മനസ്സുമാറി വരുന്നതു പൊലെ ക്രീസ്തന്റെ രക്തത്താൽ മന
സ്സാക്ഷിക്ക ചത്ത ക്രീയകളിൽ നിന്നു ശുദ്ധീ ഉണ്ടാകുന്നു. യെശു
വിന്റെ രക്തം പാപമൊചനവും ആശ്വാസവും നീതിയും ദൈ
വത്തൊടു സമാധാനവും വരുത്തികൊണ്ടു മനസ്സാക്ഷികളെ
ശുദ്ധിയാക്കുന്നത്. അത് കളങ്കമില്ലാത്ത ബലിയുറ്റെ രക്തമാ
ക കൊണ്ടു മനസ്സാക്ഷിയിൽ ശുദ്ധി വരുത്തി ആ ബലിയുടെ ശ
ക്തിയു ഫലവും എല്ലാം തരുന്നു. മനസ്സാക്ഷിക്ക്ഇങ്ങിനെ ശു
ദ്ധി വന്നിട്ടു ജീവനുള്ള ദൈവത്തെ സെവിക്കെണ്ടതിന്നു പ്രാ
പ്തി ഉണ്ടാകുന്നു, ആത്മാവിന്റെ സാക്ഷിയാൽ അബ്ബാ പിതാ
വെ എന്ന വിളിക്കു ധൈൎയ്യം ജനിക്കുന്നു. മനസ്സാക്ഷി ശുദ്ധ
മായെങ്കിൽ മനുഷ്യൻ വിശുദ്ധ ദൈവത്തെ ഭയം കൂടാതെ അ
ടുക്കാം.ദൈവശക്തിക്കും വെളിച്ചത്തിന്നും അതിനാൽ ഹൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/37&oldid=194335" എന്ന താളിൽനിന്ന് ശേഖരിച്ചത്