ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ദയത്തിൽ സ്ഥലം വരുന്നു. പിതാവായ ദൈവത്തൊടും യെ
ശു ക്രീസ്തനൊടും പാപത്താൽ ഇല്ലാതെ പൊയ സംബന്ധം പി
ന്നെയും സാധിച്ചു സുവിശെഷ വചനവും വിശ്വാസമുള്ള ഹൃദയവും
ഒന്നായി ചെരുക കൊണ്ടു ജീവനുള്ള ദൈവത്തിന്നു ഇളകാത്ത
അനുസരണവും സെവയും മനുഷ്യനിൽ ഉളവാക്കി വരുന്നു പുതു
നിയമത്തിന്റെ നന്മകളെ നമുക്ക് അനുഭവമായി വരുത്തിയ
ദൈവത്തിന്നു സ്തൊത്രം ഉണ്ടാകെണമെ.വരുവാനുള്ള ന
ന്മകളുടെ നിഴലല്ല, ആനന്മകളുടെ വസ്തുത തന്നെ നമുക്ക് ലഭി
ച്ചതിനാൽ ഈ ദിവസത്തിലും അതിന്നു യൊഗ്യമായി നടക്ക
തന്നെ ന്യായം. ആടുമാടുകളുടെ രക്തത്തെക്കാൾ യെശുവി
ന്റെ രക്തം ശക്തി ഏറിയത് നിശ്ചയം.

൧൩

൨കൊറി. ൫,൧൪. എല്ലാവൎക്കും വെണ്ടി ഒരുവ
ൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു.

പൌൽ ഈ വചനങ്ങളെ കൊണ്ടു ഉച്ചരിക്കുന്ന സ
ത്യം അവനിൽ നല്ലവണ്ണം ഫലിച്ചു.അവൻ സ്വൎഗ്ഗീയഭവന െ
ത്ത ആഗ്രഹിച്ചു ഇഹലൊകത്തിൽ പരദെശിയായി നടന്ന
സമയം ദൈവത്തിന്നു ഇഷ്ടനായി തീരെണ്ടതിന്നു ഉത്സാഹി
ച്ചു ദെവമാനത്തിന്നായി ചിലപ്പൊൾ വളരെ എരിവുള്ളവ
നും ചിലപ്പൊൾ സ്നെഹം സമ്പാദിപ്പാൻ ശാന്തനുമായി നട
ന്നു. കൊരിന്തൎക്കും നമുക്കും അതിന്റെ കാരണവും തന്റെ
ഹൃദയം മുഴുവനും കാണിക്കെണ്ടതിന്നു അവൻ പറഞ്ഞത്:
ക്രീസ്തന്റെ സ്നെഹം നമ്മെ നിൎബ്ബന്ധിക്കുന്നു, എല്ലാവൎക്കും വെണ്ടി
ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നു നമ്മുടെ വി
ധി. പൌൽസീനായി മലയെ കടന്നു അതിൽ യഹൊവ ഇടി
മുഴക്കം മിന്നലുകളൊടു കൂടെ കല്പിക്കയും വിലക്കുകയും അ
നുസരിപ്പാൻ കഴിയാത്ത വാഗ്ദത്തങ്ങൾ്ക്കായി മനുഷ്യരെ നി
ൎബ്ബന്ധിക്കയും ചെയ്തു. ൨മൊ. ൨൦,൧൯. ൨൦.ആ മലമെൽ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/38&oldid=194334" എന്ന താളിൽനിന്ന് ശേഖരിച്ചത്