ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

എന്നിട്ടും ഈ യെശുവിനെ പിതാവു ഉയൎത്തി എല്ലാ നാമ
ങ്ങളുടെ മെലായി ഒരു നാമവും കൊടുത്തു അവന്റെ നാമ
ത്തിൽ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴിലും ഉള്ളവരു
ടെ മുഴങ്കാൽ ഒക്കയും മടങ്ങുകയും നാവൊക്കയും യെശുക്രീ
സ്തൻ കൎത്താവാകുന്നു എന്നു പിതാവിന്റെ മഹത്വത്തിന്നായി
അനുസരിച്ചു പറകയും വെണം. നീതിമാന്മാരുടെ മുഴങ്കാലു
കളും നാവുകളും കൊണ്ടു മാത്രമല്ല ഇവിടെ പറഞ്ഞത്, എ
ല്ലാവരും ഒരു ഭെദം കൂടാതെ അങ്ങിനെ ചെയ്യെണ്ടിവരും.
സ്വൎഗ്ഗവാസികൾ ഇപ്പൊൾ യെശുവിനെ ദൈവത്തിന്റെ സിം
ഹാസനത്തിൽ ഇരിക്കുന്നത് കാണുന്നു. ഭൂമിയിൽ അവൻ
തന്നെ കൎത്താവാകുന്നു എന്നു എല്ലാടവും അറിയിച്ചു വരുന്നു.
അവൻ പാതാളത്തിൽ ഇറങ്ങിയപ്പൊൾ അവിടെയുള്ളവ
രും അവന്റെ അധികാരം കാണ്മാൻ സംഗതി ഉണ്ടായി
പിന്നെ ജീവകാലത്തിലും മരിച്ച ശെഷവും അവനെ െ
കാണ്ടു ഒന്നും കെട്ടറിയാത്തവരും അവസാന നാളിൽ അ
വൻ ദിവ്യ തെജസ്സൊടെ പ്രത്യക്ഷനാകുമ്പൊൾ അവനെ
കാണും.ശപിക്കപ്പെട്ടവരും കൎത്താവെ, കൎത്താവെ, കൎത്താ
വെ എന്നു അവനൊടു പറയും. മത്താ. ൭,൨൨. ഇങ്ങിനെ നാ
വൊക്കയും യെശുക്രീസ്തൻ കൎത്താവെന്നു ഏറ്റുപറയുമ്പൊ
ൾ അത് പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായിതീ
രും. യെശുവിന്നും അതിനാൽ മാനം ഉണ്ടാകും. നാമെല്ലാം
അവനെ കൎത്താവെന്നു വിളിക്ക കൊണ്ടും അവൻ പിതാവി
ന്റെ വലത്തു ഭാഗത്തു ഇരിക്കകൊണ്ടും പിതാവിന്നു സ
മമായിരിക്കുന്നു എങ്കിലും മനുഷ്യനായി പിതാവു അവ
നെ അത്ര ഉയൎത്തി എല്ലാ നാമങ്ങളുടെ മെലായ നാമം
കൊടുത്തതിനാൽ തനിക്കും ഈ വലിയ സാക്ഷ്യത്തിൽ
നിന്നു മാന മഹത്വങ്ങൾ വരുന്നുവല്ലൊ. യെശുവിന്നു ബഹു
മാനം വരുന്തൊറും അത് അങ്ങിനെ തന്നെ പിതാവിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/67&oldid=194285" എന്ന താളിൽനിന്ന് ശേഖരിച്ചത്