ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ൎത്തനത്തിൽ നിന്നു എടുത്തു താനും, സഹകാരികളും കഷ്ട
സങ്കടങ്ങളിലും ധൈൎയ്യത്തൊടെ സുവിശെഷത്തെ ഘൊ
ഷിക്കുന്ന സംഗതിയായി പറഞ്ഞത്. ദാവിദ് ആ സങ്കീൎത്തന
ത്തിൽ ഒരൊ സമയം തനിക്ക് ഉണ്ടായ പരീക്ഷാ സങ്കട
ങ്ങളെ വിവരിച്ചു പറഞ്ഞത്: മരണ ബന്ധങ്ങൾ എന്നെ ചു
റ്റി; നരകവെദനകൾ എന്നെ പിടിച്ചു, ഞാൻ അനൎത്ഥവും
ദുഃഖവും കണ്ടു. എന്നിട്ടു അവൻ ദൈവസ്തുതിക്കായി പി
ന്നെ എഴുതിയതാവിത്: നീ എന്റെ ആത്മാവിനെ മരണ
ത്തിൽ നിന്നും കണ്ണിനെ അശ്രുക്കളിൽ നിന്നും കാലിനെ
വീഴ്ചയിൽ നിന്നും രക്ഷിച്ചു. പിന്നെ അവൻ ഒരു പരീക്ഷ
യെ കൊണ്ടു തനിക്ക് പലപ്പൊഴും ചഞ്ചലം ഉണ്ടായ പ്ര
കാരം അറിയിച്ച ശെഷം എല്ലാ മനുഷ്യരും ഭൊഷ്ക്കു പറ
യുന്നവർ എന്നു ഞാൻ എന്റെ ബദ്ധപ്പാട്ടിൽ പറഞ്ഞു എ
ന്നു സങ്കടപ്പെട്ടുരെച്ചതു. ഈ സകല ദുഃഖങ്ങളെ അവൻ
അനുഭവിച്ചിട്ടും ആലസ്യപ്പെടാഞ്ഞത് എന്തിന്നു, അവ
ന്നു വിശ്വാസത്തിന്റെ ആത്മാവു ഉണ്ടായതിനാൽ അത്രെ.
ഞാൻ വിശ്വസിച്ചു അതുകൊണ്ടു ഉരെച്ചു. അവൻ ഉറെച്ചു
നിന്ന പാറ വിശ്വാസം തന്നെ ആയിരുന്നത്. അതിനാൽ അ
വന്ന ലൊകത്തിൽ ദൈവത്തിന്നു സാക്ഷിയായി നില്പാൻ
പ്രാപ്തി ലഭിച്ചിരുന്നു. പൌൽ മുതലായ അപൊസ്തലരുടെ
അവസ്ഥയും അങ്ങിനെ തന്നെ ആയി; കഷ്ടസങ്കടങ്ങളി
ൽ അവൎക്ക ക്ഷാമം ഉണ്ടായില്ല. അതിന്റെ വിവരം പൌ
ൽ പറയുന്നത് ഇങ്ങിനെ: ഞങ്ങൾ എല്ലാവിധത്തിലും സങ്ക
ടപ്പെട്ടു കുടുങ്ങി പൊകുന്നവർ അല്ല താനും, ബുദ്ധിമുട്ടീട്ടും അ
ഴി നില വന്നവരല്ല, ഹിംസിക്കപ്പെട്ടും കൈവിടപ്പെടുന്ന
വരല്ല, തള്ളിയിടപ്പെട്ടിട്ടും നഷ്ടരായല്ലതാനും യെ
ശുവിൻ ജീവനും ഞങ്ങളുടെ ശരീരത്തിൽ വിളങ്ങി വരെണ്ട
തിന്നു എപ്പൊഴും യെശുവിന്റെ മരിപ്പിനെ ശരീരത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/72&oldid=194277" എന്ന താളിൽനിന്ന് ശേഖരിച്ചത്