ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

എല്ലാ പാപികൾ്ക്ക വെണ്ടിയും യെശു സഹിച്ച മരണം ഒൎത്താറെ
എഴുന്നീല്പാൻ ശക്തി ഉണ്ടായി. യെശു മരിച്ചത് എല്ലാവരും അ
റിയുന്നു എങ്കിലും താൻ ജീവിച്ചിരിക്കുന്നു എന്നു വിശ്വസി
ക്കാതെ ഇരുന്നാൽ ഈ അറിവു കൊണ്ടു ഉപകാരം എന്തു അ
തുകൊണ്ടു യെശു യൊഹനാനൊടു ഇതാ ഞാൻ ജീവിച്ചിരി
ക്കുന്നവനും ആകുന്നു എന്നു പറഞ്ഞു സുവിശെഷസത്യം എല്ലാം
അവന്റെ മനസ്സിൽ ഉറപ്പിച്ചു. അവന്നും വിശ്വാസത്താൽ വ
രുവാനുള്ള നിത്യജീവന്റെ നിശ്ചയം വരുത്തിയിരുന്നത് നമുക്കും
യെശുവിന്റെ ഈ വാക്കുകൾ വളരെ ഘനമുള്ളതായി തൊ
ന്നെണം. അവൻ തന്റെ ജനത്തിന്റെ പപങ്ങൾ്ക്ക വെണ്ടി
പീഡിതനായപ്പൊൾ ജീവികളുടെ ദെശത്തിൽ നിന്നു പറിച്ചു പൊ
യി ഇനി അവനെ ഭൂമിയിൽ കാണുന്നില്ല എങ്കിലും നിത്യതെ
ജസ്സിൽ ദൈവത്തിന്റെ ഉന്നത സിംഹാസനത്തിന്മെൽ രാ
ജാവും ആചാൎയ്യനുമായി വാഴുന്നു. അവനാൽ ദൈവത്തിന്റെ
അടുക്കൽ വരുന്നവരെ രക്ഷിപ്പാൻ കഴിയുന്നവനായി നി
ത്യം ജീവിച്ചു അവൎക്കായി പ്രാൎത്ഥിക്കുന്നു. അവൻ നിത്യത്തൊ
ളം ജീവിക്കകൊണ്ടു രാജാചാൎയ്യ സ്ഥാനങ്ങളിലും അനന്ത
രവനെ കൂടാതെ മെല്ക്കിചെദക്കിന്റെ ക്രമപ്രകാരം ഭരിക്കു
ന്നു. തന്റെ നിത്യജീവശക്തിയിൽ നിന്ന് അവൻ അടുത്തു വ
രുന്നവൎക്കെല്ലാവൎക്കും കൊടുപ്പാൻ അവന്നു മനസ്സുണ്ടു. ഇങ്ങി
നെ തന്റെ കാല്ക്കൽ വീണ യൊഹനാനെയും വെഗം ജീവിപ്പി
ച്ചുവല്ലൊ. രാത്രീഭൊജനത്തിൽ അവന്റെ ശരീരരക്തങ്ങ
ളെ അനുഭവിക്കുന്തൊറും യെശു ജീവിക്കുന്നു എന്ന് അറിവാ
ൻ സംഗതി ഉണ്ടല്ലൊ. അവൻ ജീവിച്ചിരിക്ക കൊണ്ടു വിശ്വ
സിക്കുന്നവർ എല്ലാവരും നീതിമാന്മാരായി ആത്മദെഹങ്ങ
ളൊടു കൂട ജീവിച്ചു നിത്യം അവനൊടു ഇരിക്കും. അതിന്നാ
യി ദൈവം നമുക്കും സഹായം ചെയ്തുതൻ കൃപയിൽ നിലനിൎത്തു
മാറാക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/87&oldid=194251" എന്ന താളിൽനിന്ന് ശേഖരിച്ചത്