ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

൧-ം അദ്ധ്യായം.

ചെമ്പല്ലിക്കൊര. ഇത കായലുകളിലും പതുക്കെ ഒഴു
കുന്ന പുഴകളിലും കാണും. സാമാന്യമായി ഒരുമുഴം നീളവും
മൂന്നുറാത്തൽ തൂക്കവും ഉണ്ട. കൂട്ടമായി നീന്തുകയും ഇര ക
ണ്ടാൽ ഉടനെ വിഴുങ്ങുകയും ചെയ്യുന്നതുകൊണ്ട പിടിപ്പാൻ
പ്രയാസമില്ല. മാംസം ഉറപ്പും ബഹു രുചിയും ഉള്ളത. മുതു
കിലെ ചിറകുകൾ മുള്ളുള്ളതും തവിട്ടുനിറമായും മാറിലെ ചി
റക രണ്ടും ചായില്യത്തിന്റെ നിറമായുമിരിക്കും. പുറത്തെ
ചിറകുകൾക്ക താഴെ ഇരുപുറവും കറുത്ത നിറത്തിൽ ആറു മ
ന്നങ്ങളും ലക്ഷണം.

അറിക്ക്യ. ഇതിന്റെ സൌന്ദൎയ്യവും വൎണ്ണശൊഭയും ഉ
പകാരവും വിചാരിച്ചാൽ അതി വിസ്മയമെന്നെ പറെവാ
നുള്ളു. നീളം ഒരു മുഴം. മുതുകിൽ പച്ചകൂടിയ നീലവൎണ്ണം. ക
വിൾത്തടവും പൃഷ്ഠവും ചെകിളയും വെള്ളിനിറം. മാറിലും പു
റത്തും ചെറുതായി ഒരെ ചിറകും വാലിന്നടുത്ത മുകളിലും ചു
വട്ടിലും കൽപ്പടപൊലെ ക്രമമായി ആറാറു ചിറകുകളും കാ
ണും. ഇത ശീമയിലെ ഒരു പ്രധാന മത്സ്യം. ചിലപ്പൊൾ
ക്ഷാമത്തിങ്കൽ ഒന്നിന്ന നാലുരൂപ വിലകൊടുക്കണം സു
ഭിക്ഷത്തിങ്കൽ ഒരു രൂപക്ക നൂറും കിട്ടും ഒരിക്കൽ ഒരു രാത്രി
യിൽ പതിനാറുവഞ്ചിമീൻ കിട്ടിയതിനെ വിറ്റാറെ അവൎക്ക
൫൱൨൲ രൂപ കിട്ടിയ ഒരു ദൃഷ്ടാന്തമുണ്ട. ഒരു വഞ്ചിയിലെ
മത്സ്യത്തിന്ന ഒരിക്കൽ ആയിരം രൂപ കിട്ടുന്നത അപൂൎവ്വമ
ല്ല. ചിലപ്പൊൾ അധികം മീൻകൂട്ടം വലയിൽ പെട്ടാൽ വലി
പ്പാൻ ശക്തിപൊരാതെ വന്ന പല താണുപൊകും.

ഒലമത്സ്യം. മുകളിലെ ചിറക വാലുവരക്കും ഒന്നായിട്ടു
ള്ളതും പരന്ന വാലും മെലെ ചുണ്ട കൊമ്പുപൊലെ നീണ്ടി
രിക്കുന്നതും വിശെഷ ലക്ഷണം. എട്ടുകൊൽ നീളമുള്ളതിനെ
കണ്ടിട്ടുണ്ട. ഇവൻ വരുമ്പൊൾ മീൻകൂട്ടങ്ങൾ അത്രയും ശത്രു
വിങ്കൽനിന്ന ജനങ്ങളെന്നപൊലെ ഒടിപ്പൊകും. സാമാന്യ
മായി സസ്യങ്ങൾ തിന്നുന്നു. ഇവൻ തിമിംഗലത്തിന്റെ പ
രമശത്രുവാകകൊണ്ട ചിലസമയം കപ്പൽ കാണുമ്പൊൾ തി
മിംഗിലമെന്നെ വിചാരിച്ച കുത്തുന്നെരം തുളഞ്ഞു പൊകും.
വല കുത്തികീറി കളയുന്നതിനെ ഒൎത്ത ഇവനെ കുന്തം കൊ
ണ്ട കുത്തി കൊല്ലുന്നതെ ഉള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/144&oldid=180503" എന്ന താളിൽനിന്ന് ശേഖരിച്ചത്