ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

കലും ചിലത സന്ധ്യക്കും ചിലത രാത്രിയിലും സഞ്ചരിക്കുന്ന
തായി മൂന്നു വക ഉണ്ട.

൮-ം അദ്ധ്യായം.

കൃമികൾ

കാലില്ലാതെ മയമുള്ളതായി നീണ്ടിരിക്കുന്ന ശരീരത്തിന്ന
അനെകം എപ്പുകളുണ്ടു. ആണ ചിഹ്നവും പെണ്ണ ചിഹ്നവും
ഒന്നിങ്കൽ തന്നെ ഇവയുടെ ഒരു മൊട്ടയിൽ നിന്ന പല കൃമി
കൾ ഉണ്ടാകും.

ഞാഞ്ഞൂൾ. ഒരു മുഴം വരെക്കും നീളവും ഒരു പാത്തത്തൂ
വലിന്റെ കുഴലിനൊടൊത്ത വണ്ണവും കാണും. തണുപ്പുള്ള
മണ്ണിനകത്ത പകൽ ഇരിക്കയും രാത്രി സഞ്ചരിക്കയും ചെ
യ്യും. ഒന്നിനെ രണ്ടും മൂന്നും ഖണ്ഡമായി മുറിച്ചിട്ടെച്ചാൽ അ
ഞ്ചാറ മാസം ചെല്ലുമ്പൊൾ ആ ഖണ്ഡങ്ങൾ പുൎത്തി ഉള്ള കൃ
മികളാകും.

അട്ട. ഇതിന്റെ ഉടൽ പച്ച നിറവും വാരിപ്പുറങ്ങൾ തു
രുമ്പ നിറത്തിൽ രെഖകളുള്ളതുമെത്രെ. കായലുകളിലും കുളങ്ങ
ളിലും ഇരിപ്പ ഇടിമുഴങ്ങുന്നെരവും കാറ്റ അടിക്കുമ്പൊഴും
പൊങ്ങിവരും. ദുൎന്നീരുകൾ കളയുന്നതിനും രക്തം കളെവാ
നും ഇവയെ പ്രയൊഗിക്കുന്നു. ഉപ്പും പുളിയും പറ്റിയാൽ
ചത്തുപൊകും.

൯-ം അദ്ധ്യായം.

തൃണാൎദ്ധ പ്രാണികൾ.

ഇവക്ക ഒരു തൈ പൊലെ ഉള്ള രൂപവും സ്ഥലം മാറ്റം
ഇല്ലാതെയും ജീവന്റെ ലാഞ്ഛന അറിവാൻ വളരെ പ്രയാ
സവും ഉണ്ടാകകൊണ്ട ൟ പെർ കിട്ടി. മിക്കവാറും സമുദ്ര
ത്തിന്റെ അടയിൽ ഒരു വക സമുദ്രകൃഷി പൊലെ ഇരിക്കു
ന്നു. മൊട്ടകൊണ്ടും, അങ്കുരിച്ചിട്ടും വിഭജിച്ചിട്ടും ഇവയുടെ സ
ന്തതി വൎദ്ധന മൂന്നുപ്രകാരമായിരിക്കുന്നു. ചിലതിനെ മനു
ഷ്യർ തിന്നും ചിലത സ്പൊഞ്ചിനെ പൊലെ ഒരൊന്നിന്ന ഉ
പകരിപ്പിക്കുന്നു.

ഇവിടെ ചിത്രങ്ങളുടെ സമാപ്തി.

ഇതിൽ ജീവജാലങ്ങളുടെ ചരിത്രം നന്നെ ചുരുക്കി പറ
ഞ്ഞിട്ടെ ഉള്ളു. എങ്കിലും സ്രഷ്ടാവിന്റെ ശക്തിയും ബുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/161&oldid=180520" എന്ന താളിൽനിന്ന് ശേഖരിച്ചത്