ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടിക്കുകയും പുഴയിൽനിന്നകൈകൊണ്ടവെള്ളം മുക്കി കുടിക്ക
യും സ്വഭാവം — ഒരു ദിക്കിൽ തിന്മാൻ വളരെ ഉണ്ടെന്നറിഞ്ഞാ
ൽകൂട്ടത്തോടെചെന്നചിലർകാവൽകാരായി നിന്ന ഒരുവൻ
ഫലങ്ങൾപറിക്കുമ്പൊൾശെഷമുള്ളവർ അണിയായിനിന്ന
അവയെ കൈമാറി കൈമാറി കുടിയിരിപ്പിൽ എത്തിക്കും ശ
ത്രു വരുമ്പൊൾ മണൽ പൊടി ൟ വക വാരി കണ്ണിൽഎറി
യും കണ്ണ തുടയ്ക്കുന്നെരംകൊണ്ട ഒടിക്കളയും.

കരിങ്കുരങ്ങ. അവന്റെ മുഖം കരി തെച്ചതുപൊലെ ശെ
ഷം ശരീരം വെളുത്ത നിറത്തിലും ആകുന്നു. കൈ കാലുകൾ
ക്കും വാലിന്നും അധികം നീളം ഉണ്ട വെടിവെയ്ക്കയൊ മറ്റ
കഠിന ദണ്ഡങ്ങളെ ചെയ്താൽ മനുഷ്യനെ പൊലെ തലയി
ലും മാറത്തും രണ്ടു കൈകളെകൊണ്ടും അടിച്ച ദുഃഖഭാവം കാ
ട്ടി കരയും, ഹിന്ദുക്കാർ ൟ ജാതിയിൽ ഹനൂമാനെന്നൊരു കു
രങ്ങിനെ വളരെ മാനിച്ച പൂജിക്കയും കഥകളിയിൽ ഇവ
ന്റെ വെഷം കെട്ടി ആടുകയും ചൈതുപൊരുന്നുണ്ട.

മനുഷ്യക്കുരങ്ങ. ഇവൻ എറ്റം വിരുതുള്ളവൻ മനുഷ്യ
രൊട അടുത്ത സഞ്ചരിക്കയും ബലഹീനന്മാരുടെ കയ്യിൽ വ
ല്ലതും കണ്ടാൽ പിടിച്ച പറിച്ച തിന്നുകയും ചെയ്യും ശീലിപ്പി
ക്കുന്നതിനെ വശമാക്കുവാൻ ബുദ്ധിയും കൌശലങ്ങളും ഉണ്ട.
മുഖം കൂൎത്തുള്ള — താടിക്കിരുപുറവും തിന്മാൻ കരുതുന്ന രണ്ടു സ
ഞ്ചി ഉള്ളവനും ധൂസര നിറമുള്ളവനുമാകുന്നു.

ബാബൂൻ. തലയിൽ കുടുമയും കവിൾ രണ്ടും നീല നിറ
മായും മൂക്ക കടുഞ്ചുവപ്പുള്ളതായും കാണുന്നതിനാൽ അവൻ
നാട്യ വിദ്യ അഭ്യസിച്ചിരിക്കുന്നു എന്ന തൊന്നും ദുശ്ശിലംകൊ
ണ്ട അവനെ ഇണക്കുവാൻ ശ്രമിക്കുന്നില്ല എലിയെ പൊ
ലെ കക്കും ഒരു സായ്പ ഒന്നിനെ കപ്പലിൽ കയറ്റി പാൎപ്പി
ച്ചു ഒരു മുറിയിൽ മരുന്ന കുപ്പി കണ്ടിട്ട അതിന്റെ അകത്തു
ള്ളത കിട്ടുവാൻ വളരെ കൌശലങ്ങൾ പ്രയോഗിച്ചു — മൂടി കെ
ട്ടിരുന്ന ശീലയും കയറും അഴിച്ച അടച്ചിരുന്ന മുഴു എടുത്തു
കയ്യെത്തുന്നവരക്കും കുപ്പിയിൽ മുക്കിയും നക്കിയും എത്താ
തയായപ്പൊൾ ചെരിപ്പാനും ശ്രമിച്ചു കപ്പലിൽ ആകകൊ
ണ്ട നല്ലവണ്ണം ഉറപ്പിരുന്നതിനാൽ കഴിയാഞ്ഞപ്പൊൾ
മണൽ വാരി അകത്തിട്ട നികത്തി നികത്തി മുക്കുകയും നക്കു
കയും ചെയ്തു.

കുരങ്ങുകളെ പിടിപ്പാനുള്ള ഉപായങ്ങളിൽ രണ്ടിനെ മാത്രം
പറയുന്നു — ൧മത അവക്ക കണ്ടതുപൊലെ ചൈവാൻ ബു
ദ്ധി ഉണ്ടാകുന്നതിനാൽ അതു തന്നെ ഒരു കണിയായി തീരു
ന്നു നായാട്ടുകാരൻ ഒരു വലിയ പാത്രത്തിൽനിന്ന വെള്ളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/23&oldid=180366" എന്ന താളിൽനിന്ന് ശേഖരിച്ചത്