ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ മുലകുടിപ്പിക്കുന്ന ജന്തുക്കൾ ഇവയെ പത്തുജാതിയായി ഗ്രഹിച്ചവരുന്നു.

൧ രണ്ടുകൈ ഉള്ളത— മനുഷ്യർ.

൨ നാലുകൈ ഉള്ളത— കുരങ്ങുകൾ,

൩ മുലകുടിപ്പിക്കുന്ന ചിറകുള്ള ജന്തുക്കൾ— നരിച്ചീരുകൾ,

൪ സഞ്ചിമൃഗങ്ങൾ— ഒപൊസ്സം. കെങ്കരു.

൫ പല്ലില്ലാത്ത ജന്തുക്കൾ— കുട്ടിത്ത്രാവ. ഇത്തിൾപന്നി

൬ കരളുന്ന ജന്തുക്കൾ— അണ്ണൻ. എലി മുയൽ. ഇത്യാദി.

൭ മാംസം ഭക്ഷിക്കുന്ന ജന്തുക്കൾ— കരടി. നായ. പൂച്ച. സിംഹം. എലി. ഇത്യാദി.

൮ ഒറ്റക്കുളമ്പുള്ള ജന്തുക്കൾ— കുതിര. കഴുത.

൯ ഇരട്ടക്കുളമ്പുള്ള അയവെൎക്കുന്ന ജന്തുക്കൾ— ഒട്ടകം. ലാമ, മ്ലാവ. കടമാൻ, ആട. പശു

൧൦ പല കുളമ്പുകളും ഘനത്വക്കുകളുമായ മൃഗങ്ങൾ— ആന, താപ്പീർ. കാട്ടപന്നി, കാണ്ടാമൃഗം.

൧൧ ജലസ്ഥലങ്ങളിൽ ജീവിക്കുന്ന സ്തനപന്മാർ.— ബീബർ. കഴുനാ. കടലാന. കടൽസിംഹം.

൧൨ തിമിംഗിലങ്ങളെന്ന സ്തനപായികൾ.— കടൽപന്നി, നൎവ്വൽ. കചലൊത്ത.

൨ പക്ഷികൾ

൧ റാഞ്ചുന്ന പക്ഷികൾ— കഴുകൻ, ഇറളൻ പുള്ള. ഇത്യാദി.

൨ കാകസാമ്യക്കാർ— കാക്ക മൈന മുളകതീനി വെഴാമ്പൽ

൩ പറ്റിക്കെറുന്ന ജാതി— തത്ത കുയില മരംകൊത്തി ഇതൃാദി.

൪ രാഗക്കാർ— കൃഷ്ണപ്പക്ഷി രാത്രിരാഗി കന്നാറി ഇത്യാദി

൫ കൊഴിസാമ്യക്കാർ—പ്രാവ ശീമക്കൊഴി കല്ക്കം മയിൽ ഇത്യാദി.

൬ ഒട്ടകപ്പക്ഷിപൊലെ ഉള്ളത— ഒട്ടകപ്പക്ഷി എമ്യു കസൊവാരി ഇത്യാദി.

൭ കാൽവിരലിടകളെ തൊൽകൊണ്ടകെട്ടിരിക്കുന്ന പക്ഷികൾ— ഞാറപ്പക്ഷി കൊറ്റി പാണ്ട്യാലൻ കൊക്ക കുളക്കൊഴി ഇത്യാദി

൮ നീന്തുന്നവ— കപ്പൽപക്ഷി ഹംസം ഇരണ്ട താറാവ. പാത്ത.


൩ ഇഴജന്തുക്കൾ.

൧ കടലാമ കുളാമ കരയാമ.

൨ പാമ്പുകൾ— പെരുമ്പാമ്പ പത്തിപാമ്പ കുടുക്കുടുപ്പാമ്പ മണ്ഡലി കുരുടിപ്പാമ്പ

൩ പല്ലി അരണ പറൊന്ത ഉടുമ്പ ചീങ്കണ്ണി മുതല.

൪ തവള മരത്തവള പെക്കാന്തവള.

൪ മത്സ്യങ്ങൾ.

കടൽക്കൂരി താറാവ കടൽപ്പൂച്ചൂടി ഉലക്കമീൻ മെഴുമീൻ പൂമീൻ കൊമ്പൻ ചെറമീൻ കരിപ്പിടി.

൫ രക്തമില്ലാത്ത ജന്തുക്കൾ

൧ കാഞ്ഞിപ്പൊത്ത നീരാഴി.

൨ അച്ച കവിടി ഞമിഞ്ഞ മുരിങ്ങ