ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

മ്പൊൾ കുട്ടികൾ മൊഴുക്കനെ, ഒരു ദിവസം കഴിഞ്ഞാൽ മുള്ളുകൾക്ക കാൽ വിരൽ പൊക്കം കാണും പതിനാറ ദിവസമായാൽ കണ്ണും ചെവിയും ഉണ്ടാകും പണ്ടെ കാലത്തെ ചണവക്ക ൟരുന്നതിന്ന അവന്റെ തൊൽ ഉപകരിച്ചിരുന്നു എലി പാമ്പ മുതലായതിനെ നശിപ്പിക്കുന്നവനാകകൊണ്ട അതിനെ ആരും ഉപദ്രവിക്കുമാറില്ല.

മൊൾ. എന്ന മെഘവൎണ്ണമായ തൊരപ്പ ജാതി മിക്കവാറും ഭൂമിക്കകത്ത ഇരിക്കുന്നു കൂൎത്ത തലയുള്ളവൻ. മൂക്കിന്മെൽ ഉള്ള തഴമ്പിനാൽ ഇളക്കിയ മണ്ണ കയ്കൊട്ടിനൊടൊക്കുന്ന കാൽകളെക്കൊണ്ട പിന്നാക്കം തള്ളും മണ്ണിൻ കീഴെയുള്ള കൃമി ഞാഞ്ഞൂള ചീടം ൟ വക ജന്തുക്കളെ തിന്നും ഉറുമ്പകണ്ണാകയാൽ അവന്ന കണ്ണില്ലെന്ന തൊന്നും ചെവി ഒട്ടുമില്ല താനും. പെറുമ്പൊൾ കുട്ടിക്ക കാപ്പിക്കുരുവിന്റെ വണ്ണം. അവൻ ഭൂമി ഒക്കെയും നിലവറ പൊലെ തുരന്ന കൃഷിക്ക വളരെ ദൊഷം വരുത്തുന്നതിനെ വിചാരിച്ച പിടിക്കെണ്ടതിന്ന ചില ഹീന ശമ്പളക്കാരെ നിൎത്തിരിക്കുന്നു.

ബെജ്ഞർ. എന്ന മൃഗത്തിന്ന ഒരുക്കൊൽ നീളം അരക്കൊൽ പൊക്കം. രൂപത്തിൽ കരടി പന്നി മുള്ളൻ എന്നിവയെ പ്രമാണിച്ചിട്ടാകുന്നു. ശീലം തുരക്കുന്നവയൊടുംചെരും. കൃഷിക്കടുത്ത കാട്ടുപ്രദെശങ്ങളിൽ ഇരിക്കകൊണ്ടും ശുദ്ധാ ശുദ്ധങ്ങളെ പ്രമാണിക്കുന്നില്ലായ്കകൊണ്ടും ഉപജീവനം എളുപ്പത്തിൽ കഴിച്ച പൊരുന്നു ഒരു തുരയിൽ കൂടി രണ്ടു കൊൽ താഴ്ച ചെല്ലുമ്പൊൾ പതുപ്പിൽ വിരിച്ചിരിക്കുന്ന വിസ്താരത്തിലുള്ള തളവും അതിന്റെ നാലു പുറവും തുരകളും ഉണ്ടായിരിക്കും ഒന്നു മാത്രം സഞ്ചാരത്തിന്നും മറ്റുള്ളത ശത്രുഭയത്തിങ്കൽ ഒളിപ്പാനുമല്ലൊ. ശൂദ്രവീടുപൊലെ വെടിപ്പ കാൺകകൊണ്ട അതിങ്കലെ അത്യാശ മൂലം മറ്റ മൃഗങ്ങൾ മലമൂത്രങ്ങളെ കൊണ്ടഅശുദ്ധമാക്കുമ്പൊൾ അവൻ താനെ ഒഴിച്ച പൊകും. മടിയനാകയാൽ ഇണക്കിയവൎക്ക പ്രയൊജനമില്ലാഞ്ഞിട്ട എറെഇണക്കുന്നില്ല ഇവന്റെ മാംസം ചിലൎക്ക പഞ്ചസാര പൊലെ ഇരിക്കുന്നു. എതു രൊമത്തെ എങ്കിലും വെളുപ്പിപ്പാൻ ഇതിന്റെ നെയ്യിന്ന ഒരു ശക്തി ഉണ്ടാക മൂലം കുതിരക്ക ചുട്ടുണ്ടാക്കുക മുതലായ ആവശ്യങ്ങളെ വിചാരിച്ച നൈവല അധികം വില കൊടുത്ത വാങ്ങിക്കും.

പന്നിക്കരടി. മൂക്കും കാലടികളും ഒഴികെ ഇവന്ന കറുത്ത നീണ്ട രൊമം മൂടലായിട്ട ഉണ്ട. വളഞ്ഞ നീളമുള്ള നഖങ്ങളും കുറ്റിവാലും പന്നിയുടെ പൊലെ മുഖവും ഉള്ളവൻ. തെൻ അതി പ്രിയമാകയാൽ അതുള്ള മരങ്ങളിൽ പറ്റിപ്പിടിച്ച കെറി നഖ