ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ന്നു മഹമ്മത നാലുകൂട്ടുകാരും ഒരുമിച്ച മക്കത്തനിന്നും രാത്രിയിൽ ഒടിപ്പൊകുമ്പൊൾ ഉണ്ടായിരുന്ന കുതിരകളുടെ സന്തതി ൟ ദിവസം വരക്കും അറിയുന്നു രണ്ടാംതരത്തിൽ ഫാൎശിക്കാരുടെയും തുൎക്കിക്കാരുടെയും ഇംഗ്ലീഷകാരുടെയും കുതിരകളെ സംഗ്രഹിക്കാം മനുഷ്യരെപ്പൊലെയും പുരകളെ പൊലെയും പെരുണ്ട ഇവക്കുണ്ടാകുന്ന രൊഗങ്ങൾ എണ്പത്തെട്ട. അതിനുള്ള ചികിത്സകളും കുതിരശാസ്ത്രങ്ങളും പ്രത്യെകം ഗ്രഹിച്ചിരിക്കുന്ന സായ്പ്പന്മാരുണ്ട ശീമയിൽ ഒരു വക അതിവെഗകുതിരകൾ കാൽനാഴികകൊണ്ട ആറ നാഴിക ദൂരം ഒടും അവയിലൊന്നിനെ ഒന്നരലക്ഷം രൂപായ്ക്ക കിട്ടുവാൻ പ്രയാസം കുതിരകൾ മുപ്പതും നാല്പ്പതും വയസ്സ ജീവിക്കും

കഴുതക്ക പാളച്ചെവികളും ചുമലിൽ ഒരു കുരിശുപൊലെ ഉള്ളതും ധൂസരവൎണ്ണവും പ്രത്യെകം ലക്ഷണം. ഇത ഒരു നിന്ദ്യമൃഗമാകകൊണ്ട മനുഷ്യർ നീ എന്തൊരു കഴുത എന്ന പറഞ്ഞു പൊരുന്നു മാനമുള്ള ജനങ്ങൾ നിന്ദ്യകൎമ്മങ്ങൾ ചെയ്താൽ തലയിൽ അഞ്ചുകുടുമവെച്ച ചുരച്ച കഴുതപ്പുറത്ത പൃഷ്ഠഭാഗത്തെക്ക മുഖമാക്കി ഇരുത്തി നഗരികളിൽ വാദ്യത്തൊടെ കൊണ്ടുനടത്തി നാടുകടത്തുന്ന വലിയ ശിക്ഷ ഉണ്ട എങ്കിലും വളരെ ഉപകാരമുള്ള ജന്തു തന്നെ ക്ഷയരൊഗക്കാൎക്കും ബാലന്മാൎക്കും അതിന്റെ പാൽ വിശെഷം പത്തുതുലാം ഭാരം ചുമക്കുന്നു മറ്റു ജന്തുക്കൾ കെറാതുള്ള വഴുക്കപ്പാറകളിലും മറ്റും കാൽ തെറ്റാതെ കയറുന്നതകകൊണ്ട മലകളിലും മറ്റും കൊണ്ടുനടപ്പാൻ ഏറ്റം നല്ല മൃഗം ഒരിക്കൽ നടന്ന വഴി പിന്നെ തെറ്റാതെ ചെല്ലുവാൻ നിശ്ചയം ഉണ്ട കഴുതയും കുതിരയും തമ്മിൽ ചെൎന്നുണ്ടാകുന്ന സന്തതി കൊവര കഴുത. ഇതിന്ന എകദെശം ഒക്കുന്ന ജന്തുക്കൾ സെബ്രായും ക്വാക്കയും തെക്കെ അപ്രിക്കയിൽ ഉണ്ട ചുവന്ന നിറത്തുമ്മൽ കറുത്ത രെഖകൾ ഇവക്ക വിശെഷലക്ഷണം,

൯-ം അദ്ധ്യായം

ഇരട്ടക്കുളമ്പുള്ള അയവൎക്കുന്ന ജന്തുക്കൾ.

ൟ അദ്ധ്യായത്തിൽ പറയുന്ന ജന്തുക്കൾ മനുഷ്യൎക്ക വളരെ ആവശ്യമുള്ളതാകുന്നു. ചുമക്കുന്നതിന്നും ഉഴുന്നതിന്നും വലിക്കുന്നതിന്നും പുറത്തു കെറുന്നതിന്നും പുറമെ പാല മാം