ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

മ്ലാവ ൟ മാനിന്ന കുതിരയുടെ പൊക്കവും ചുവന്ന നിറവുമെത്രെ പടൎച്ചയുള്ള വൃക്ഷശാഖകൾ പൊലെ നാല്പത റാത്തൽ തൂക്കം കാണുന്ന പുരുഷന്റെ കൊമ്പ ആണ്ടുതൊറും മകരമാസത്തിൽ വീഴും മൂന്നാം വയസ്സിൽ ആണിന്ന കഴുത്തി ൽ നാൽ വിരൽ നീളമുള്ള രൊമങ്ങളെ കൊണ്ട മൂടിയിരിക്കുന്ന ഒരു സഞ്ചി കാണും ബഹു വടക്കുള്ള പ്രദെശങ്ങളിൽ ഒരു മുള്ള നീരാപ്പൊറ്റകളിൽ വാസം ചെയ്യും ചിന പിടിച്ച ഒമ്പതാം മാസത്തിൽ സ്ത്രീ രണ്ടു കിടാക്കളെ പെറും വെഗം വളരുകയാൽ മുട്ടുകുത്തിയും മലൎന്ന കിടന്നും മുല കുടിക്കും സാധുസ്വഭാ വമെങ്കിലും വെളികൂടുന്ന സമയം ശത്രുവിനെ കണ്ടാൽ രൊമാഞ്ചത്തൊടെ വന്ന കുത്തിനിലത്തു വിഴീക്കുന്നു. തൊല തൊല്പണിക്കാരെക്കൊണ്ട കൂറക്കിടുവിച്ച ചില ദിക്കുകളിൽ കൃഷിപ്പണിക്കാർ അതിൽ നിന്ന കാൽച്ചെട്ട തീൎപ്പിച്ച ഉടുക്കുന്നു. കൊമ്പും കൊഴുപ്പും ഔഷധത്തിന്ന വിശെഷം പണ്ടെകാലങ്ങളിൽ ബുദ്ധിഹീനന്മാർ സന്നി വരാതിരിക്കുമെന്നൊൎത്ത ഇവറ്റിന്റെ കുളമ്പുകൊണ്ട മൊതിരങ്ങളും പാനീയപാത്രങ്ങളും തീൎപ്പിച്ച വെച്ച പൊന്നിരുന്നു.

ഒടൽമാൻ ഇവനെ കൂടാതെ ലപ്ലിന്തർ മറ്റും വടക്കു ദെശക്കാൎക്ക ജീവിപ്പാൻ പാടില്ല നായാട്ടിൽ പിടിച്ചിണക്കി പശുക്കളെപ്പൊലെ ദിവസവും രണ്ടുനെരം കറന്ന വെണ്ണയും മൊരുമുണ്ടാക്കി ഉപജീവനം കഴിക്കുന്നു അകിട്ടിൽ മുല നാലുണ്ട. നായാട്ടിങ്കൽ ഒന്നിനെ കൊന്നാൽ അതിന്റെ ചൊരയും തൃണാദിയും കൂടി വെച്ചുണ്ടാക്കുന്നത അവൎക്ക എത്രെയും സ്വാദുള്ള പായസം ഇതല്ലാതെ പള്ളയിൽ ഇരിക്കുന്നതൊക്കെയും നൈവലയും ചൊരയും കൂടി ഒരു വെപ്പായി വെച്ചതിന്നും അവിടെ ഉള്ള ഭൂമി ആണ്ടിൽ പത്തു മാസവും ഹിമം കൊണ്ട മൂടിരിക്കുന്നതിനാൽ നടക്കാവും മറ്റും ഇല്ല എങ്കിലും മരം കൊണ്ട ഇഴയുന്ന ഒരു വക വഞ്ചിവണ്ടി ഉണ്ടാക്കി ൟ മൃഗങ്ങളെ പൂട്ടി അവിടെ ഉള്ള ജനങ്ങൾ ഒരു ദിവസം നൂറും നൂറ്റമ്പതും നാഴിക വഴി എളുപ്പത്തിൽ സഞ്ചരിക്കുന്നുണ്ട ചെന്നായും മനുഷ്യനും ഒഴികെ ഇവക്ക ശത്രുക്കളില്ല.

കടമാൻ ലക്ഷണ യുക്തനും കാടുകളുടെ അലങ്കാരവും നായാട്ടുകാൎക്ക ഉല്ലാസം കൊടുക്കുന്നവനുമായ മൃഗം. ഇവന്റെ കണ്ണിന്ന സമീപത്തിങ്കൽ അരവിരൽ താഴ്ചയിൽ ഒരു കുഴി ഉണ്ട അതിൽനിന്ന ആദ്യം ഒരു തൈലം പൊലെ ഒഴുകി പിന്നെത്തെതിൽ ഉറെക്കുമ്പൊൾ മാൻ ഗൊരൊചനമെന്ന ഔഷധം ചെമ്പിച്ച നിറവും വെളുത്ത നിറവും പിന്നെയും പലവക നിറങ്ങൾ ഇടകലൎന്നിട്ടും കാണും തണുപ്പ പറ്റാ