ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

കുത്തി ഒരു കാളയെ കളിപ്പന്തുപൊലെ മെല്പെട്ടെറിവാൻ പ്രയാസമില്ലെങ്കിലും കൊപിപ്പിക്കാതെ ആരെയും ഉപദ്രവിക്കയില്ല ഒന്നര കനമുള്ള തൊൽ ഒക്കെയും ചുളിവായിരിക്കുന്നുകാൽകളിൽ മുമൂന്ന നഖം മാത്രം. പുല്ലും വെള്ളവുമുള്ള സ്ഥലങ്ങളിൽ ആനക്കൂട്ടത്തിൽ കാണും ഇര തെണ്ടി നടക്കുന്ന സിംഹം ഇവനെയും ആനയെയും കൂടി കണ്ടാൽ ആനയെ മാത്രംപിടിക്കും പന്നിയെപൊലെ ചളിയിൽ കിടക്കയും മുരളുകയുംചെയ്യുന്നു ചിലപ്പൊൾ മദം പിടിക്കും ൧൫൧൩ മാണ്ടിൽ പൊൎട്ടഗളിലെ രാജാവായ ഇമാനുവെൽ റൊമിലെ പാപ്പക്ക അയച്ചിരുന്ന കാണ്ടാമൃഗങ്ങൾ കപ്പലിൽനിന്ന മദം പിടിച്ച അതിനെ നശിപ്പിച്ചു കാപ്പ്രിയിൽ കാണുന്ന ഒരു ജാതിക്ക കണ്ണിന്റെനെരെ മുകളിൽ ചെറുതായൊരു കൊമ്പു കൂടി ഉണ്ട തൊലിന്ന ചുളിവുമില്ല.

പുഴക്കുതിര ശക്തിയിലും വലിപ്പത്തിലും ആനക്ക തുല്യം കാഴ്ചക്ക വികൃതി തന്നെ. വളരെ കനത്ത തലയും കാൽകളും വാലും നീളം കുറഞ്ഞും സമ്പ്രദായം. നീഗർ എന്ന നദിയിൽ ഇവയെ അസംഖ്യമായി കാണാം രാത്രിയിൽ പുഴയിൽ നിന്ന കെറി കരിമ്പ മുതലായ കൃഷികളെ നശിപ്പിച്ച പകൽ പുഴക്കടുത്ത കരയിലുള്ള വെഴൽ പുല്ലുകളിൽ ഒളിച്ച കിടക്കും വെടിക്കാരുടെ ഉണ്ട എത്ര ശക്തി ഉള്ളതായാലും പറ്റുകയില്ല എല്ലാ മൃഗങ്ങൾക്കും ഇവയൊട മടക്കം ഇതിനെ പിടിക്കുന്നതിന്ന ഒരു കൂട്ടക്കാർ വഞ്ചിയിൽ കെറി അടുത്ത ചെന്ന തരം നൊക്കി ഒടക്കൊളി കുന്തം ചാട്ടി അഞ്ചൊ ആറൊ എല്പിച്ചശെഷം പൊന്തും കെട്ടിയ ചരടുകൾ പിടിച്ചു വലിച്ച കൊപിപ്പിക്കുമ്പൊൾ മെല്പെട്ട ചാടും ഇങ്ങിനെ ക്ഷീണിപ്പിച്ച ഒടുക്കം തല തച്ച തകൎക്കും ശവം അഞ്ച കാളയുടെ കനമുണ്ടാകയാൽ കരയിൽ വലിച്ച കയറ്റുവാൻ പാടില്ലായ്തകൊണ്ട കഷണങ്ങളായി മുറിച്ച കയറ്റുന്നു. മാംസം ബഹു രുചി ഉള്ളതും കാലും നാക്കും നാട്ടുകാൎക്ക പഞ്ചസാരപൊലെയുള്ളതുമാകുന്നു.

൧൧ അദ്ധ്യായം.

ജലസ്ഥലങ്ങളിൽ ജീവിക്കുന്ന സ്തനപന്മാർ

ൟ ജാതികൾക്കത്രെക്കും കാൽ വിരലിടകളിൽ നെൎത്ത തൊലുണ്ട ചിലൎക്ക പുളി വെള്ളത്തിലും മറ്റു ചിലൎക്ക ശുദ്ധജ