ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ലത്തിലും സഞ്ചാരം. ഒരൊ വകക്കാർ സസ്യ മാംസങ്ങളിൽ വെച്ച ഒരൊന്നിനെ മാത്രം തിന്നും

കൊക്കമൃഗം ഇതിനെ ഒസ്ത്രാലിയായിൽ മാത്രം കാണും വായുടെ സ്ഥാനത്ത കൊക്കാകകൊണ്ട താറാവിനെ പൊലെപുഴകളിലും കുളങ്ങളിലുമുള്ള ചെറ്റിൽ ഭക്ഷണം സാധിക്കുന്നു ശ്വാസം കളെവാന്മാത്രം പൊങ്ങും. ഇതിന്ന കാലിന്റെ പിമ്പുറത്തുള്ള മുള്ളിന്നകത്ത ഒരു വിഷ പാത്രമുണ്ടാകകൊണ്ട ശത്രു വരുമ്പൊൾ മുള്ളു കൊണ്ട കീറി വിഷം എല്പിച്ച ഭ്രാന്ത പിടിപ്പിക്കും കഴുനാ പൊലെ കൂടുണ്ടാക്കുന്നു.

ബീവർ യൂറൊപ്പ ആസ്സിയാ വടക്കെ അമ്രിക്കാ എന്ന രാജ്യങ്ങളുടെ വടക്കു ഭാഗങ്ങളിലിരിക്കുന്ന ഇത ഒരു വക വലിയനീർതുരപ്പൻ.ഒട്ടു പരന്ന വാലിന്റെ അറ്റത്തെ രൊമമൊഴികെ ശെഷം മീൻചെതുമ്പൽ പൊലെ വരഞ്ഞും വില്ലൂസ പൊലെ മിനുത്ത രൊമവുമുള്ള ഇതിന്റെ ശരീരം മൂന്നടിയും വാൽ ഒരടിയുംനീളമുള്ളതാകുന്നു ഇരിപ്പിടങ്ങൾ മനുഷ്യരില്ലാതുള്ള നീർസ്ഥലങ്ങളെ പറ്റിയും മരക്കൂട്ടങ്ങളെ പറ്റിയുമെല്ലൊ കൂടെ കൂടെ ഒരുമിക്കുന്ന ഇവയുടെ കൂടുപണികൾ നൊക്കുമ്പൊൾ വിസ്മയം തൊന്നും പലർ കൂടി പുഴയരുകിൽ സ്ഥലം നിശ്ചയിച്ച മരങ്ങൾ കടിച്ച മുറിച്ച ആറ്റിൽ വിലങ്ങി വീഴിച്ച ചെറുമരം നാട്ടി നിൎത്തി ചില്ലകൾ കൊണ്ട മടയുമ്പൊൾ പഴുതിൽമണ്ണും തെക്കുന്നതു കൂടാതെ താഴത്തെ ഭാഗങ്ങളിൽ കൊമ്പുകൾ നാട്ടി മറുവശങ്ങളിൽ എരി പൊലെയും ഉണ്ടാക്കുന്നു.നിരന്ന ദിക്കിൽ കരക്ക കെറുന്നതിന്നും വെള്ളത്തിൽ ചാടുവാനും തരത്തിൽ രണ്ടു വാതിലുകളും വെച്ചിരിക്കുന്ന കൂടിന്റെ ഭാഷ മെൽവശം ഉരുണ്ടും അടിയിൽ പരന്നുമിരിക്കുന്നു ഇതിൽ ചിലതിന്ന എട്ടും പത്തും അടി ഉയരവും മൂന്നും നാലും നിലകളുമുണ്ട എകദെശം ഒരുക്കൊൽ കനവും നല്ല ഉറപ്പുമുള്ള ഭിത്തിയുടെ അകവും പുറവും കാൽകൊണ്ട ചളി കുത്തി കുലെരിന്ന പകരം വാൽകൊണ്ട മിനുസം വരുത്തിരിക്കുന്ന കൂട്ടിൽ ഇവക്ക പ്രിയഭക്ഷണമാകുന്ന ഇളന്തൈകളും തൊലികളും ശെഖരിക്കുന്നതിന്ന പ്രത്യെകം സ്ഥലമുണ്ട ചില ദിക്കുകളിൽ ഇരുപതും ഇരുപത്തഞ്ചും കൂടുകൾ കാണുന്നതിൽ രണ്ടുംനാലും ആറും വലിയതുള്ളതിൽ മുപ്പതൊളം ബീവിൎകൾ പാൎക്കുക പതിവാകുന്നു എണ്ണത്തിൽ ആണും പെണ്ണും ശരി ആപത്തിങ്കൽ വെള്ളത്തിൽ വാൽകൊട്ടി തമ്മിൽ അറിയിക്കുന്നെരം ചിലത വെള്ളത്തിൽ താഴ്കയും മറ്റെവ കൂട്ടിൽ ഒളിക്കയും ചെയ്യും കുരങ്ങുപൊലെ ഇരിക്കയും മുൻകാൽകളെക്കൊണ്ടപിടിച്ച തിന്നുകയും ശീലം ഒട്ടത്തിൽ എറെ സാമൎത്ഥ്യമില്ലെങ്കി

E 2