ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പൎവ്വം

പക്ഷികൾ

മൃഗങ്ങൾക്ക ഭൂമിയിൽ നടക്കുന്നതിനുള്ള യന്ത്രങ്ങൾ പൊലെ പക്ഷികൾക്ക വായുമാൎഗ്ഗങ്ങളിൽ പറന്ന സഞ്ചരിപ്പാനും യന്ത്രങ്ങളുണ്ട. എങ്കിലും പറക്കെണ്ടുന്നതിന്ന ലഘുത്വം തന്നെ സാരമായി കാണുന്നു. മൃഗങ്ങളുടെ എല്ലിന്നകത്ത മെദസ്സുള്ളതു പൊലെ പക്ഷികൾക്കില്ല. വായു മാത്രം നിറയുന്നു. ചത്തതിൽ ഒരു പരുന്തിനെ എങ്കിലും കാക്കയെ എങ്കിലും കയ്യിലെടുത്താൽ അതിന്റെ ലഘുത്വം ഒൎത്ത വിസ്മയംതൊന്നും സാമാന്യമായിട്ട പക്ഷികളുടെ കാൽ നൊക്കുമ്പൊൾ മുമ്പൊട്ട മൂന്നും പിന്നൊക്കം ഒന്നും നഖങ്ങൾ കാണും. കിളിക്കും മരം കൊത്തിക്കും മുമ്പിലക്കും പിന്നിലക്കും ൟരണ്ട. പക്ഷികൾ തങ്ങളുടെ ജാതിക്ക തക്കവണ്ണമുള്ള മൊട്ട ഇട്ട പത്തു ദിവസം മുതൽ നാല്പതു വരക്കും പൊരുന്നി സന്തതി വൎദ്ധിക്കുന്നു.