ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ഇവിടെ സാമാന്യമായി കറുപ്പ. നഖങ്ങൾ മുമ്പും പിമ്പും ൟരണ്ട. തണുപ്പള്ള വൃക്ഷങ്ങളുടെ പടൎപ്പുകളിൽ ഇരിക്കയും ഒച്ച കൂടാതെ വെഗം പറക്കുകയും ചെയ്യുന്നതിനാൽ എറെ കാണുന്നില്ല. ഉപജീവനത്തിന്നായിട്ട പുഴുക്കളെ തിന്നുന്നതിൽ ചൊറിയൻപുഴു പ്രത്യെകമാകുന്നു. രണ്ടുനാഴികസമചതുരത്തിൽ ഇവൻ ഒരു രാജാവെന്നപൊലെ ഇരിക്കകൊണ്ട സ്വജാതിയിൽ മറ്റൊന്ന വരുവാൻ സമ്മതിക്കയില്ല. ഇവൻ മൊട്ട ഇട്ടാൽ പൊരുന്നുന്നതും കുട്ടികളെ വളൎത്തുന്നതും അന്ന്യപക്ഷികളത്രെ. ഇത ഒരു വിസ്മയം. വസന്തകാലത്തിങ്കൽ നാല്പത ദിവസത്തിന്നകം ആറുമൊട്ട ഇടുന്നത കാകൻ വാലാട്ട തുടങ്ങിയ പക്ഷികളുടെ കൂടുകളിൽ ഒരൊന്ന മാത്രം ഇടും. കുട്ടികൾക്ക കൊമ്പിന്മെൽ ചെന്നിരിപ്പാൻ ശക്തിവരുമ്പൊൾ ചെന്നിരുന്ന ഒന്നുവിളിച്ചാൽ ഞാൻ മുമ്പൻ ഞാൻ മുമ്പനെന്നുള്ള തിരക്കൊടെ സകല പക്ഷികളും വയറുനിറഞ്ഞു പൊട്ടുവാൻ തക്കവണ്ണം ഭക്ഷണങ്ങളെ കൊണ്ടുവന്ന കൊടുക്കും. മൊട്ടയുടെ നിറം ആണ്ടുതൊറും മാറിമാറി ഇരിക്കും.

ഹൂപ്പു. മഞ്ഞക്കിളിയുടെ വലിപ്പം. തലയിൽ നിറഞ്ഞിരിക്കുന്ന ശിഖകളെ അവസരം പൊലെ തലയിൽ പതിപ്പിപ്പാനും ഉയൎത്തുവാനുമുള്ള കൌശലം ഇതിന്നുണ്ട. മെലെ ഭാഗം കറുപ്പം വെളുപ്പും താഴെ മാറിൽ ചുവപ്പും മഞ്ഞയും നിറം. പുഴുക്കളെയും കൃമികളെയും തിന്നുന്നതുകൂടാതെ വയലിൽ ഉഴുന്ന സമയം കരിയുടെ പിന്നാലെ ചെന്ന ഞണ്ട ഞമിഞ്ഞ ൟവകയെ പിടിച്ച തിന്നും. കൊക്കിന്ന നീളം എറിയും നാക്കിന്ന കുറവുമാകകൊണ്ട തിന്നുന്നതിനെ നാക്കുകൊണ്ട പിടിപ്പാൻ പാടില്ലായ്കയാൽ കൊക്ക മലൎത്തി തിന്നിറക്കുന്നു. നിലത്ത നടക്കുമ്പൊൾ കുണുങ്ങിക്കൊണ്ടത്രെ. ശത്രുവിനെ കണ്ടാൽ ചിറകും കാലും പരത്തി ചത്തതുപൊലെ പതിഞ്ഞു കിടക്കും. ശബ്ദം ഇതിന്റെ പെർപൊലെ തന്നെ.

പുഴുതീനി. ഇത ഒരു മുഷിച്ചിൽ കൂടാതെ വൃക്ഷത്തിന്റെ കൊമ്പ മുതലായതിലിരുന്ന പാറ്റ തുമ്പി പുഴു ഇവയെ കാണുമ്പൊൾ പറന്ന പിടിച്ച ഇരുന്നിരുന്ന സ്ഥലത്ത കൊണ്ടുപൊയി തിന്നും. വാഴക്കുടപ്പന്റെ അല്ലിയിൽ ചെറിയ കൊക്കുകടത്തി തെൻ കുടിക്കും കാറാന്റെ ശീലംഎകദെശം ഇതിന്നൊക്കും. തരങ്ങൾ പലതുമുണ്ട.

ഇരട്ടത്തലച്ചി. തലയിൽ കൂൎത്തുള്ള ഒരു ശിഖയും രണ്ടായി നീണ്ടിരിക്കുന്ന വാലുള്ളതും ഇതിന്റെ ലക്ഷണം. കറുത്തും വെളുത്തും ചെമ്പിച്ചും മൂന്നു വകയെ ഇവിടെ കാണുന്നു. എപ്പൊഴും ഉത്സാഹത്തൊടെ പറക്കയും പാറ്റ