ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ .ഭൂഗൊളസഞ്ചാരവുംഅതിനാൽഉണ്ടാകുന്നവിശെഷങ്ങള–

ഭൂഗൊളം൩൬൫꠰.ദിവസത്തിന്നകം൨꠱കൊടിയൊജന* ദൂരത്തുനിന്നും൧൬꠱കൊടി
യൊജനദീൎഘമുള്ളനെടുവട്ടത്തിൽ ആദിത്യനെചുറ്റിസഞ്ചരിക്കുന്നതുമല്ലാതെ൬൦
നാഴികെക്കകംസ്വവിട്ടവുംചുറ്റിഉരുളുന്നു ഈരണ്ടുവിധംഭ്രമണങ്ങളെകൊണ്ടുഋ
തുക്കളിലും അഹൊരാത്രങ്ങളിലും പലഭെദങ്ങളുണ്ടായിവരുന്നുഅതെങ്ങിനെഎന്നാ
ൽ ആദിത്യന്നു അഭിമുഖമായഭൂഗൊളത്തിന്റെപാതിഅംശംമാത്രംപ്രകാശമായി
വരികകൊണ്ടും ഒരൊരൊദിക്കുകൾ നിത്യസഞ്ചാരംഹെതുവായിദിവസെനസൂൎയ്യൻ
പ്രകാശിപ്പിക്കാത്തഭൂപാതിയിലും തിരിഞ്ഞുപൊകകൊണ്ടും എല്ലാടവും൬൦ നാഴി
കെക്കകം അഹൊരാത്രംതികഞ്ഞുവരുന്നു ഭൂഗൊളവിട്ടം‌രാശിചക്രത്തിൽസ്തംഭാ
കാരെണനിന്നുഎങ്കിൽ ഒരൊരൊദിക്ക൩൦നാഴികവെയിൽ കൊള്ളുന്നഗൊ
ളാൎദ്ധത്തിലും൩൦നാഴികസൂൎയ്യൻ പ്രകാശിപ്പിക്കാത്തപാതിയിലും തിരിഞ്ഞുചെ
ന്നുഅഹൊരാത്രവും ഋതുക്കളുംഭൂമിയിൽഎങ്ങുംസമമായിരിക്കും എങ്കിലുംഭൂമിയ
ച്ച് അല്പംചാഞ്ഞും പ്രകാശം കൊള്ളുന്നഅംശംദണ്ഡാകാരമായുംരാശിചക്രത്തിൽ
കിടക്കകൊണ്ടുരാപ്പകൽ വളരെഭെദിച്ചുപൊകുന്നു. ഭൂഗൊളവിട്ടത്തിന്റെര
ണ്ടറ്റങ്ങളുടെനടുവിലെദിക്കുഒരൊദിവസസഞ്ചാരം കൊണ്ടുഭൂമിയെരണ്ടു സമ
മായഅംശങ്ങളാകുന്നവട്ടമായിചെല്ലുന്നു ആവട്ടത്തിന്നു മദ്ധ്യരെഖഎന്നപെ
ർവെയിൽ കൊള്ളുന്നഗൊളാൎദ്ധത്തിൽവൃത്തവുംഭൂമദ്ധ്യത്തിൽ കൂടിനടക്കു
കകൊണ്ടുഈരണ്ടുസമവൃത്തങ്ങൾ തമ്മിൽ ഒത്തഅംശങ്ങളാകുന്നതിനാൽമദ്ധ്യ
രെഖയിൽ അത്രെഅഹൊരാത്രംഎല്ലായ്പൊഴും സമംതന്നെആകുന്നു–

*ഇതിൽപറഞ്ഞുവരുന്നയൊജനഒന്നുന്നു൪നാഴികപ്രമാണംഎന്നറിക–

അറിവുള്ളജനംചൊന്നവചനത്തെമറക്കൊല്ലാ
കളവിനങ്ങൊരുനാളുംനിനെച്ചീടൊല്ലാ—

Editor. T. Miller.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/12&oldid=187525" എന്ന താളിൽനിന്ന് ശേഖരിച്ചത്