ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്രഒന്നിന്നു. പശ്ചിമൊദയം ൨പൈസ്സവില.

൨ാം നമ്പ്ര തലശ്ശെരി ൧൮൪൭. നവമ്പ്ര.

രാശിചക്രം

സൂൎയ്യൻ അസ്തമിച്ചതിന്റെശെഷം ഒരുത്തൻ ഒരുകുന്നിന്മെൽ കെറിനൊക്കിയാൽ
ആസമയംനക്ഷത്രം ഉദിക്കുന്നതുംപിന്നെക്രമെണ പൊങ്ങി പൊങ്ങി അൎദ്ധരാത്രിയി
ൽ തലെക്കുനെരായും പിന്നെ ചാഞ്ഞു ചാഞ്ഞു ഉഷസ്സിങ്കൽ അസ്തമിക്കുന്നതും കാണു
ന്നു. പണ്ടു ലൊകർ ഇങ്ങിനെ നക്ഷത്രങ്ങളുടെ ഉദയാസ്തമാനങ്ങൾകാണ്കകൊണ്ടുനക്ഷ
ത്രങ്ങൾ ഒക്കയും ദിവസെന ഒരുവട്ടം ഭൂമിയെ ചുറ്റിവരുന്നു എന്നു നിരൂപിച്ചിരുന്നു—
പരിചയം ഉണ്ടായാറെ ഭൂമിദിവസെന ഒരുപ്രാവശ്യം തിരിയുന്നത കൊണ്ടു ഇവറ്റി
ന്റെ ഉദയാസ്തമാനങ്ങൾ കണ്ണിന്നു തൊന്നുന്നതു ഭൂമിയുടെ ഉരുൾചയാൽ സംഭവി
ക്കുന്ന ഭ്രമമത്രെഎന്നുനിശ്ചയിച്ചു– അതുമാത്രം അല്ല മുമ്പിൽ പറഞ്ഞ പ്രകാരം ഒ
രുവൻ ദിവസെനനൊക്കിവരുമ്പൊൾ അസ്തമാനസമയത്തിൽ ഒരുവലിയ നക്ഷത്രം
ഉദിക്കുന്നതുകണ്ടു. പിന്നെ അഞ്ചാറുദിവസം കഴിഞ്ഞാറെ ആസമയത്തെക്കഅതഅ
ല്പം മെല്പെട്ട പൊങ്ങിയും— ൩. മാസം ചെന്നാറെ തലയ്ക്കനെരെയും പിന്നെയും ക്രമ
ത്താലെ–൩–മാസം കഴിഞ്ഞാറെ അത് സൂൎയ്യനൊന്നിച്ചു അസ്തമിക്കുന്നതു കാണും–
ഇങ്ങിനെപിന്നെയും. ൬. മാസം കഴിഞ്ഞാൽ ആ നക്ഷത്രത്തെ മുമ്പിലെപ്പൊലെ‌അ
സ്തമിക്കുന്നതും ഉദിക്കുന്നതുംകാണും– ഈനക്ഷത്ര ചലനംനുമുക്കു തൊന്നുന്നതല്ലാതെ ഉ
ള്ളതല്ല– ഈഭൂമി ദിവസെന ഒരു പ്രാവശ്യം തന്നെത്താൻ ചുറ്റുന്നതുപൊലെ– ൩൬൫꠰
ദിവസംകൊണ്ടു ഒരു പ്രാവശ്യം സൂൎയ്യനെപ്രദക്ഷിണംചെയ്യുന്നതുകൊണ്ടു അതുംഭൂമി
യുടെ ചലനംകൊണ്ടുണ്ടാകുന്ന ഒരു ഭ്രമമത്രെ–ഇങ്ങിനെ ഒരുസം വത്സംമുഴുവനും രാത്രി
തൊറും നൊക്കുമ്പൊൾ അനെകംനക്ഷത്രങ്ങൾസ്ഥലമാറ്റം കൂടാതെ അവിടവിടെ ത
ന്നെ നില്ക്കുന്നതായികാണും–അവസ്ഥിരനക്ഷത്രങ്ങളാകുന്നു–ചിലനക്ഷത്രങ്ങൾ ക്രമെ
ണ കിഴക്കൊട്ടുനീങ്ങുന്നതുംഅതിൽ ചിലഒന്നിച്ചുകണ്ടാൽ അവറ്റിൽതന്നെഗതി വെഗത
യിൽ എറക്കുറവുംകാണും–അതുഗ്രഹങ്ങൾആകുന്നതു–പൂൎവ്വന്മാർ മണ്ഡലത്തിൽചിതറികിട

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/13&oldid=187527" എന്ന താളിൽനിന്ന് ശേഖരിച്ചത്