ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

അബ്ദം മുസല്മാന്മാർ പടിഞ്ഞാറനിന്നുവന്നുസിന്ധുവെകടന്നുമല്ലസ്ഥാൻദെശം പിടി
ച്ചടക്കിഎന്നും ൭൫൦ ക്രി. അ. ഹിന്തുജാതികൾ മത്സരിച്ചുഅവരെനാട്ടിൽനിന്നുആ
ട്ടികളഞ്ഞു ൧൦൦൦ ക്രി. അബ്ദത്തൊളം ഹിന്തുരാജാക്കന്മാരെഅനുസരിച്ചുപാൎത്തുഎ
ന്നുമെഅറിയുന്നുള്ളു—

എകദെശം ൧൦൦൧ ക്രി. അ. ചൊല്കൊണ്ട ഘജിനിസുല്താനായമഹ്മുദ് ഭാരതഖണ്ഡം
പിടിച്ചടക്കുവാൻ നിശ്ചയിച്ചുസന്നാഹങ്ങളൊടുംകൂടപുറപ്പെട്ടു ൧൨വട്ടം സിന്ധുന
ദിയെകടന്നുപടിഞ്ഞാറെ രാജ്യങ്ങളെഅതിക്രമിച്ചുകൈക്കലാക്കിനാടുകളെയും
ക്ഷെത്രങ്ങളെയും കൊള്ളയിട്ടുബിംബങ്ങളെതകൎത്തുഡില്ലിനഗരവും പിടിച്ചുഅസം
ഖ്യംദ്ര്യവ്യരത്നങ്ങളെയും എടുത്തുഘജിനിയിലെക്ക കൊണ്ടുപൊകയും ചെയ്തുഅന്നു
മുതൽ മുസല്മാൻ രാജാക്കന്മാർ ഒരൊരൊസമയം ഹിന്തുദെശത്തിൽ വന്നുപലയുദ്ധം
കഴിച്ചുഅവരിൽ കപ്പുദ്ദീൻ എന്നൊരുവൻ ൧൧൯൩ ക്രി. അ. ഡില്ലിനഗരം പിടിച്ചു
ഭാരതഖണ്ഡത്തിലെ വടക്കപടിഞ്ഞാറെദെശങ്ങളെവശത്താക്കിമഹാപട്ടാണി
രാജ്യംസ്ഥാപിക്കയും ചെയ്തു— അനന്തരം പട്ടാണിരാജാക്കന്മാർവാഴും കാലം ൧൨൨൧
ക്രി. അ. ജങ്കസ് ഖാനും ൧൩൯൮ ക്രി. അ. തിമുൎല്ലെങ്ങും എന്നമുഹിള രാജാക്കന്മാർ
ഇരുവരും തത്തൎയ്യദെശത്തിൽ നിന്നിറങ്ങിഒരൊരൊക്രൂരയുദ്ധങ്ങളെനടത്തിപട്ടാ
ണികളെയും ഹിന്തുക്കളെയും അത്യന്തം പീഡിപ്പിച്ചു ൧൫൨൫ ക്രി. അ. തിമുറിന്റെ
പൌത്രനായ ബാബർ ഇബ്രഹിം ലൊദി എന്നപട്ടാണിരാജാവെജയിച്ചുഒരൊരൊ
ദെശങ്ങളെപിടിച്ചടക്കി ഒന്നാം മുഹിളരാജാവായിവാഴുകയുംചെയ്തു— അപ്പൊൾരാ
ജ്യം എങ്ങും വൎദ്ധിച്ചുബാബരിന്റെഅനന്തരവന്മാർ മദ്ധ്യഖണ്ഡത്തിലെദെശങ്ങൾ
മിക്കതുംവശത്താക്കിയശെഷം അഗ്ബർ പാദിശാഃ മഹാരാജ്യത്തെ ലാഹൊർ—
മല്ലസ്ഥാൻ— അജിമീഡം— ഡില്ലി— ആഗരാ— അള്ളഹാബാദ്— ബെഹാർ— അയൊ
ദ്ധ്യ— ബങ്കാളം— മാളവം— ഗൂൎജ്ജരം എന്ന ൧൧ അംശങ്ങളാക്കിഖണ്ഡിച്ചുഒരൊരൊ
നവാബെനിശ്ചയിച്ചുവാണു സിന്ധുനദിയുടെപറിഞ്ഞാറെവക്കത്തുള്ളനാടുകളെ
യും ഖണ്ഡെശ്— വിരാടം— അഹ്മെദ് നഗരം എന്നദക്ഷിണഖണ്ഡത്തിലെദെശങ്ങ
ളെയും സ്വാധീനമാക്കിമഹാരാജ്യത്തൊടുചെൎത്തതുമല്ലാതെമുസല്മാനന്മാർ ദക്ഷിണ
ഖണ്ഡത്തിൽ ഒരൊരൊചെറുരാജ്യങ്ങളെയും ഉണ്ടാക്കിമിക്കവാറും ഡില്ലിപാദിശാഹെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/20&oldid=188525" എന്ന താളിൽനിന്ന് ശേഖരിച്ചത്