ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഞ്ഞാറെനൊവ കപ്പിത്താൻ ൪ കപ്പലൊടും കൂട കണ്ണനൂരിൽഎത്തിയപ്പൊൾകൊയ
പ്പക്കിഒളിപ്പിച്ച ഒരുപറങ്കികൊഴിക്കൊട്ടുനിന്നുവന്നുവസ്തുതപറഞ്ഞാറെ– നൊവഉട
നെതെക്കൊട്ടു ഒടികൊഴിക്കൊട്ടിൽ കണ്ടകപ്പൽവെടിവെച്ചുതകൎത്തുപെരിമ്പട
പ്പെകാണുകയും ചെയ്തു– കബ്രാൽ എന്റെ നായന്മാരെ കല്പനകൂടാതെകൂട്ടികൊ
ണ്ടു പൊയതുനന്നല്ലഎന്നുതമ്പുരാൻ ശാസിച്ചുപറഞ്ഞിട്ടും പൊൎത്തുഗാലിൽവാടാത്ത
സ്നെഹം കാണിച്ചു– മാപ്പിള്ളമാർആ൭പറങ്കികൾപാൎക്കുന്നവീട്ടിൽ തീ കൊടുത്തപ്പൊൾരാ
ജാവ ഇവർ കൊയിലകത്തകിടന്നു ഉറങ്ങെണംപകൽ കാലത്തുനായന്മാർചങ്ങാ
തംനടക്കെണംഎന്നുകല്പിച്ചുഅതിഥിസല്ക്കാരംനന്നെചെയ്തു– നൊവെക്കപണം
പൊരായ്കകൊണ്ടും വിലാത്തിചരക്കുകൾമാപ്പിള്ളമാർആരുംമെടിക്കായ്കകൊണ്ടും
കൊലത്തിരിമുളകിന്നു കൈയെറ്റുകപ്പൽനിറെച്ചു ൩പറങ്കികളെകണ്ണനൂർകച്ച
വടത്തിന്നായി പാൎപ്പിക്കയുംചെയ്തു–ഈസഹായത്താൽനൊവപണിഎല്ലാംവെ
ഗംതീൎത്തുകൊഴിക്കൊട്ടു കപ്പലുമായിഅല്പംപടവെട്ടിപൊൎത്തുഗാലിലെക്ക്മടങ്ങി
പൊകയുംചെയ്തു–വഴിയിൽവെച്ചുഅവർഹെലെനദ്വീപുകണ്ടുവെള്ളം കയറ്റി
ശെഷം ഹിന്തുകപ്പല്ക്കാരുംഅന്നുമുതൽ യാത്രയിൽ ആശ്വസിക്കെണ്ടതിന്നുആദ്വീ
പിൽ തന്നെഇറങ്ങികൊള്ളുന്നമൎയ്യാദയുണ്ടായി–

൧൧. ഗാമരണ്ടാമത്‌ മലയാളത്തിൽ വന്ന പ്രകാരം

ഈവൎത്തമാനങ്ങളെഎല്ലാംമാനുവെൽ രാജാവും മന്ത്രികളും വിചാരിച്ചുകൊഴിക്കൊ
ട്ടുരാജാവെശിക്ഷിക്കെണം കപ്പൽ ചിലതിന്നും യാത്രയാൽ ചെതം വന്നെങ്കിലും
ഇസ്ലാമിന്നു കടൽവാഴ്ചഇരിക്കരുത്‌സത്യവെദംനടത്തെണംമുളകുഎല്ലാംഇവി
ടെനിന്നു വിറ്റാൽലാഭംഅത്യന്തംവൎദ്ധിക്കും എന്നുവെച്ചുഗാമകപ്പിത്താന്നു ൨൦ കപ്പ
ലും ഹിന്തുസമുദ്രപതി എന്നസ്ഥാനവും കൊടുത്തു (൧൫൦൨) മലയാളത്തിലെക്കനി

നത്തിൽഉള്ളതരിസാസഭക്കാർ പട്ടുതുത്ഥാനാഗംൟയം കസ്തൂരിമുതലായ
ത് കൊണ്ടുവന്നുഇവിടെഇറക്കിവ്യാപാരംചെയ്യും എങ്കിലുംതാമൂതിരിചൊനക
മാപ്പിള്ളമാരെആശ്രയിച്ചുഅവൎക്കഅപ്രിയം കാട്ടിയപ്പൊൾഅവർനങ്കൂരം
എടുത്തുപൊയികുറയകാലംകഴിഞ്ഞാറെപിന്നെയുംസന്നാഹങ്ങളൊടുകൂടവ
ന്നു കൊഴിക്കൊട്ടിൽവളരെനാശംചെയ്തു–അന്നുമുതൽ അവർ ഇങ്ങൊട്ടുമട
ങ്ങിവന്നില്ലചൊഴമണ്ഡലത്തുമയിലാപ്പൂരിയൊളംചീനക്കപ്പൽഒടുകെഉള്ളു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/23&oldid=188531" എന്ന താളിൽനിന്ന് ശേഖരിച്ചത്