ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

യൊഗിച്ചു വിടുകയും ചെയ്തു– അവൻ എഴിമലക്ക സമീപിച്ചാറെ കപ്പൽ എല്ലാംത
മ്മിൽകാണുന്നെടത്തൊളം അകലെ ഓടിച്ചുവലകൊണ്ടെന്ന പൊലെ കണ്ണനൂർ പടകു
കളെവിട്ടു കൊഴിക്കൊട്ടിൽ നിന്നുള്ളവപിടിപ്പാൻ കല്പിച്ചു– അല്പം കുറയ ഓടിയാറെ
മക്കത്തുനിന്നുവരുന്ന വലിയ കപ്പൽ കണ്ടു– അതിൽ ൩൦൦ ചില്വാനംഹജ്ജികൾ ഉണ്ടു.
ആയവർ ആവതില്ല എന്നുകണ്ടപ്പൊൾ ജീവരക്ഷെക്കുവെണ്ടി പൊന്നുംകപ്പലും മറ്റും
പറഞ്ഞു കൊടുത്തു– എന്തുതുകെട്ടാറെയുംഗാമപൊരാ എന്നു കല്പിച്ചപ്പൊൾ എല്ലാമാ
പ്പിള്ളമാരിലും ധനം എറിയ ജൊവാർപക്കി ഞാൻമിസ്രസുൽത്താൻ കൊഴിക്കൊട്ടുഅ
യച്ചദൂതനാകുന്നു. ഇപ്പൊൾ ക്ഷമിച്ചാൽ ഞാൻ ൨൦ ദിവസത്തിന്നകം ൨൦ കപ്പൽ കൊള്ളു
ന്ന ചരക്കഎല്ലാംവരുത്തി കുറവുകൂടാതെ കയറ്റിക്കൊടുക്കാം താമൂതിരിയൊടു ഇണ
ക്കവും വരുത്താം എന്നുചൊന്നതുംവ്യൎത്ഥമായി– ഗാമ കപ്പലിലുള്ളപൊന്നുംആയുധ
ങ്ങളും ചുക്കാനും എടുത്തു പിന്നെനെൎച്ച പ്രകാരം ൨൦ മാപ്പിള്ളകുട്ടികളെലിസ്ബൊൻപ
ള്ളിയിൽ സന്യാസികളാക്കി വളൎത്തെണ്ടതിന്നു തെരിഞ്ഞെടുത്തുഹജ്ജികളെകപ്പ
ലിന്റെ ഉള്ളിൽഅടെച്ചുതീക്കൊടുക്കയുംചെയ്തു– പ്രാണഭയത്താൽ അവർപി
ന്നെയും കയറിവന്നു കപ്പലിന്റെഅടിയിലുള്ളകല്ലുകളെ എറിഞ്ഞു തടുത്തും കൊ
ണ്ടു തീ കെടുത്തപ്പൊൾ സ്ത്രീകൾ കരഞ്ഞു നിലവിളിച്ചുപൊന്നുംരത്നങ്ങളും കുഞ്ഞിക്കു
ട്ടികളെയും പൊന്തിച്ചു കാട്ടി ക്ഷമഅപെക്ഷിച്ചതു ക്രൂര സമുദ്രപതിചെവിക്കൊണ്ടി
ല്ല– ഇരുട്ടായാറെപൊൎത്തുഗൽ കപ്പലുകൾ ൨൦ ഉം ആഹജ്ജിക്കപ്പലെവളഞ്ഞുകൊ
ണ്ടു രാത്രിമുഴുവനും അള്ള മുഹമ്മതഎന്ന വിളികെട്ടുകൊണ്ടു കപ്പല്ക്കാർപലരും കരുണ
കാട്ടെണം എന്നു വിചാരിച്ചും കൊണ്ടിരുന്നു– വെളുക്കുമ്പൊൾ (൧൫൦൨ അക്ത. ൩തിങ്ക)
പട തുടങ്ങി ൩ രാവും പകലും വിടാതെനടന്നു– ഒടുവിൽ തീ കൊളുത്തിയാറെശെഷിച്ചു
ള്ളവർ ചാടി നീന്തി തൊണികളെ ആക്രമിച്ചുഒരുത്തനുംതെറ്റാതെ പൊരുതുമ
രിക്കയും ചെയ്തു–

ഈ അസുരകൎമ്മം കെട്ടാറെ മലയാളികൾപറങ്കിനാമവും ക്രിസ്തവെദത്തെയും ഒരു
പൊലെനിരസിച്ചു പകെപ്പാൻ തുടങ്ങി– എങ്കിലും ഭയം ഏറെ വൎദ്ധിച്ചു– കൊലത്തിരി
ഗാമയൊടു സംഭാഷണംചെയ്വാൻ ൪൦൦ നായന്മാരൊടുകൂട കടപ്പുറത്തുവന്നുഗാമ ഞാൻ
കൊഴിക്കൊട്ടുപകവീളുമുമ്പെ കരക്കിറങ്ങുകയില്ല എന്നുപറഞ്ഞാറെ രാജാവ ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/24&oldid=188533" എന്ന താളിൽനിന്ന് ശേഖരിച്ചത്