ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

കടൽ സമീപിച്ചു നിന്നുവടക്കൊട്ടുനീങ്ങി നീങ്ങി പരന്നു സുരാഷ്ട്രത്തിൽ കിഴക്കൊട്ടുചാ
ഞ്ഞുതപതിനദിക്ക നെരെ വ്യാപിച്ചുമിരിക്കുന്നു കിഴക്കൊട്ടു നീങ്ങുന്ന ദിക്കിൽ നിന്നു ത്ര്യം
ബക നാസിക ജന്തൂർ ജാലനാ മുതലായപാറ കൊട്ടകൾ ഉണ്ടു പണ്ടു മാരദജാതികൾ
ആപാറദെശത്തിൽനിന്നു കപ്പക്കള്ളന്മാരായി പുറപ്പെട്ടു അതിക്രമിച്ചു പലനാശവും നട
ത്തി അവരുടെആധിക്യം മുടിഞ്ഞശെഷം നാട്ടുകവൎച്ചക്കാരായി നടന്നു കൂടക്കൂട തൊ
റ്റുനീങ്ങിപൊയസമയം മുതൽ ഭില്ലർ എന്നൊരു മ്ലെഛ്ശജാതി ഇത് വരെയും ആകാ
ട്ടുപ്രദെശത്തിൽ പാൎത്തുകവൎച്ചയും കുലയും കൊണ്ടുനാട്ടുകാരെ ഹിംസിച്ചു പൊരുന്നു ആ
രങ്ങാബാദിൽ നിന്നു ഖണ്ഡെശ് ദെശത്തെക്ക് ഇറങ്ങിപൊവാൻ അല്പം ചില കണ്ടിവാ
തിലുകളെയുള്ളൂ ഈപറഞ്ഞ മലനാട്ടിന്റെ വടക്കപടിഞ്ഞാറെ കൊണിൽ ത്ര്യംബ
ക ജന്തൂൂർ കൊട്ടകളുടെ നടുവിൽ തന്നെ കിഴക്ക തെക്കൊട്ടു ഒഴുകി ബങ്കാളകടലി
ൽ ചെരുന്നഗൊദാവരി നദിയുടെ ഉറവുകളുണ്ടു അതിന്നുതെക്കൊട്ടു ആരങ്ങാബാദ് ദെ
ശത്തിന്റെ അതിരിൽ കൃഷ്ണാനദിയിൽ കൂടുന്ന ഭീമപ്പുഴയുടെയും സത്താരപട്ടണ
സമീപത്തു കൃഷണാനദിയുടെയും ഉറവുവെള്ളം മലകളിൽ നിന്നിറങ്ങി കിഴക്കെ തെ
ക്കൊട്ടു ഒഴുകുന്നു തപതിനദിമുതൽ കൃഷ്ണാനദിയൊളമുള്ളമലകളുടെ ഉയരം ൨൦൦൦ –
൩൦൦൦ കാലടി തുംഗപ്പുഴയുടെ ഉറവുദെശത്തിൽ ൬൦൦൦ കാലടി ഉയരമുള്ളശിഖരങ്ങ
ളും ഉണ്ടു—

മലപ്രദെശത്തിന്റെ പടിഞ്ഞാറെ അതിരിലുള്ള സുരഷ്ട്രം കൊങ്കണം
എന്നതാണനാടുകളിൽ കൂടി ഒരൊചെറിയപുഴകൾ ഒഴുകി പടിഞ്ഞാറെസമുദ്രത്തി
ൽ ചെരുന്നു ബൊമ്പായി സൂരട്ടി പട്ടണങ്ങളുടെ നടുവിൽ ഉള്ള സുരാഷ്ട്രം മിക്കതും താ
ണഭൂമിആകകൊണ്ടുധാന്യം പെരുകിയദെശം തന്നെ കടല്പുറത്തുള്ള നഗരങ്ങളിൽനി
ന്നുപലകപ്പലുകളും വ്യാപാരത്തിന്നായിഒരൊരാജ്യങ്ങളിൽ പൊയിവരുന്നു മുഖ്യ
പട്ടണങ്ങൾ സൂരട്ടി ദാമാവണി— ബസ്സയ്യനി— കല്യാണിഎന്നിവതന്നെ ബൊമ്പായി
ൽനിന്നുതെക്കൊട്ടുള്ള കൊങ്കണ ദെശത്തിലും കൃഷിതന്നെപ്രധാനം ബ്രാഹ്മണരു
ടെ മാഹാത്മ്യംശൊഭിച്ചസമയം ജനങ്ങൾ അടുത്ത മലകളിൽ വിഗ്രഹപൂജക്കായിട്ടു പ
ല അമ്പലങ്ങളെ പാറകളിൽ കൊത്തി ഉണ്ടാക്കി ഇപ്പൊൾ അതിന്റെശെഷിപ്പുകളെമാ
ത്രം കാണ്മാനുണ്ടു താണദെശത്തിൽ ക്ഷെത്രങ്ങൾ വളരെഉണ്ടുതാനും തെക്കെ അംശത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/28&oldid=188542" എന്ന താളിൽനിന്ന് ശേഖരിച്ചത്