ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

നിന്നു തെക്കൊട്ടു എഴ്‌മലയൊളം ചെന്നുകിടക്കുന്ന മലകൾ്ക്ക ൩൦൦൦ – ൬൦൦൦ കാലടി ഉയ
രം പൊരും പടിഞ്ഞാറ് നിന്നു മലനാട്ടിലെക്ക കയറിപൊകുവാൻ കണ്ടിവാതിലുകളിൽ കൂടി
മാത്രമെകഴിയും ഉയരം അല്പം ആയാലും പടിഞ്ഞാറ് നിന്നുനൊക്കിയാൽ മലകളുടെ അ
റ്റം മിക്കതും തൂക്കമായി ഉയരുകകൊണ്ടുപലദിക്കുകളിൽ കീറിയും വെൎവ്വിട്ടും നില്ക്കുന്ന പ്ര
കാരം കാണുന്നു കാട്ടിലും ഗുഹകളിലും ചെറുതാഴ്വരകളിലും ആനപുലിമാൻ കുരങ്ങമു
തലായകാട്ടുമൃഗങ്ങൾ പെരുകിവസിക്കുന്ന ഒരൊനദങ്ങളും അരുവിയാറുകളുമായിമുകളി
ൽ നിന്നുവീണുവീണുപടിഞ്ഞാറെസമുദ്രത്തിലെക്ക് ഒടിചെല്ലുന്നു അതിൽ മുഖ്യമായത
ഹൊന്നാപുരസമീപത്തുള്ള ഗൎസിപ്പാതന്നെ ആയത് ൬൦ അടി വിസ്താരമായിഭയങ്കരശ
ബ്ദത്തൊടും കൂട പാറമെൽനിന്നും എകദെശം ൧൦൦൦ കാലടിആഴത്തിൽ വീണു ഒഴു
കുന്നു—

കുന്താപുരത്ത നിന്നുവടക്കൊട്ടുള്ളദെശം പലവിധം കൃഷികളെകൊണ്ടുശൊഭിക്കുന്നു ഠി
പ്പുസുല്താൻ നാടും നഗരങ്ങളും ഹൊന്നാപുരതുറമുഖവും ക്രൂരതയൊടെ നശിപ്പിച്ചത്കൊണ്ടു
കച്ചവടം മിക്കതും ക്ഷയിച്ചുപൊയി ഹൊന്നാപുരത്തനിന്നുവടക്കൊട്ടുസദാശിവഘടയൊ
ളമുള്ളതാണനാട്ടിൽ മലകൾ ചിലദിക്കിൽ കടല്ക്കരയൊളം നീണ്ടുനില്ക്കുകകൊണ്ടുനെല്വി
ളച്ചൽ ചുരുക്കമെഉള്ളുവള്ളി— തെങ്ങ്— വെറ്റിലകൊടി— കഴുങ്ങ്— കരിമ്പ്— മുതലായ
വതന്നെഅവിടെപ്രധാനം കടപ്പുറത്തുള്ളനഗരങ്ങളിൽ കുന്താപുരം— ഹൊന്നാപുരം—
കുമ്മട്ട്— മിൎജ്ജം— അങ്കൊള— കറവാട്— ഗൊകൎണ്ണം— എന്നിവതന്നെ മികച്ചത്— കരസമീപ
ത്തുഉള്ളതുരുത്തികളിൽ പൊൎത്തുഗീസക്രിസ്ത്യാനർ കുടിയെറിവസിക്കുന്നു—

കറവാട്ടിൽനിന്നുമലമുകളിൽ ഇരിക്കുന്ന യല്ലാപുരം— സുണ്ട എന്ന നഗരത്തിൽ കയറി
പൊവാൻ കട്ടാക്കി കണ്ടിവാതിൽ ഉണ്ടു എങ്കിലും ആകാട്ടുപ്രദെശത്തെ ദുഷ്ടമൃഗങ്ങളും
കള്ളന്മാരും നിറഞ്ഞിരിക്കകൊണ്ടുവഴിപൊക്കൎക്കസഞ്ചാരത്തിന്നുഎറസൌഖ്യമി
ല്ല ദെശമെല്ലാം ദെവസ്വമാകകൊണ്ടുദെവകൊപം പറ്റാതിരിപ്പാൻ വെണ്ടിഗൌഡ
ന്മാരുടെസമ്മതം കൂടാതെ ഒരു മരവും വെട്ടികൊണ്ടുപൊകരുത് എന്നവെപ്പൂ.മലമുക
ളിലെനഗരങ്ങൾ മിക്കതും അല്പം നിവാസികളുള്ളവയല്ലാ പുരത്ത നൂറും വനവാസിയിൽ
൫൦൦ റും വീടുകൾ പൊരും സുണ്ടയിലും എറികാണുന്നില്ലവനവാസിയിൽനിന്നുതെക്കൊ
ട്ടുചന്ദ്രഗുപ്തി— ഇക്കെറി മുതലായസ്ഥലങ്ങളിൽ ശഠന്മാരായമലരാജാക്കന്മാർ വാഴുന്നുഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/36&oldid=188559" എന്ന താളിൽനിന്ന് ശേഖരിച്ചത്