ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

താമസം കൂടാതെ കൊടുപ്പാൻ നിശ്ചയിച്ചതുംഅല്ലാതെനസ്രാണിവ്യാപാരികൾഅതിന്നാ
യി നന്ന ഉത്സാഹിച്ചു വെണ്ടുന്നതഒക്കെയും എത്തിക്കയും ചെയ്തു— അതുകൊണ്ടു അൾബുകെൎക്ക
വെണാടു മന്ത്രികളൊടുസമയവുംസത്യവും ചെയ്തു— ദസാ എന്ന മെധാവിയെ കൊണ്ടു കൊല്ലത്തു
പാണ്ടിശാലയെഎടുപ്പിച്ചു ഇവിടെ അറവികൾഇല്ല ചിലചൊനകന്മാരല്ലാതെമുസ
ല്മാനരും ഒട്ടുംഇല്ലല്ലൊ ക്രിസ്ത്യാനർ൬൦൦൦ കുടിഉണ്ടെന്നുകെൾക്കുന്നുഅതുനമുക്ക എത്രയുംഅ
നുകൂലം– ഇവരുമായി കലശൽ‌ഒന്നും സംഭവിക്കാതെ കണ്ടുഎെക്യപ്പെട്ടു കാൎയ്യം‌എല്ലാംഅ
വരൊടു ഒന്നിച്ചുവിചാരിച്ചുനടത്തെണം എന്നും ഉപദെശം പറഞ്ഞു— നസ്രാണികൾ്ക്ക ദിവസെന
വിശ്വാസംവൎദ്ധിച്ചപ്പൊൾ നായന്മാരാൽ തങ്ങൾ്ക്കസംഭവിച്ച ന്യായകെടുപലവിധംഅവർ
ബൊധിപ്പിച്ചു അൾ്ബുകെൎക്കഅവൎക്കവെണ്ടി അപെക്ഷിച്ചതിനാൽഅവൎക്കുമുമ്പെത്തക്രമ
പ്രകാരംസ്വജാതിക്കാർ മാത്രം ന്യായം‌വിസ്തരിക്കെണ്ടിയവർഎന്ന വ്യവസ്ഥവരുത്തിമറ്റു
ചിലസങ്കടങ്ങളെശമിപ്പിക്കയുംചെയ്തു— ആകയാൽ നസ്രാണികൾസന്തൊഷിച്ചു പറങ്കികൾ്ക്ക
പള്ളിയെകാട്ടിഇതു തൊമാശ്ലീഹാകെട്ടിയതതന്നെ എന്നും പുണ്യവാളർഇരുവരുംഇവിടെ
മണ്മറഞ്ഞു കിടക്കയാൽ എത്രയും പുണ്യമായസ്ഥാനംഎന്നുംചൊല്ലിഏല്പിച്ചുകൊടുക്ക
യുംചെയ്തു— അൾ്ബുകെൎക്ക ദസാഎന്ന മൂപ്പനൊടു കൂട ൨൦ ആളുകളെപാണ്ടിശാലയിൽപാൎപ്പി
ച്ചതിനാൽഒരുദൊമിനിക്കസന്യാസിയുംഉണ്ടു— അവന്നുറൊദ്രീഗ്എന്നപെർഉണ്ടു–ആയവ
ൻആ പള്ളിയെപുതുതാക്കി പ്രാൎത്ഥിച്ചും പ്രസംഗിച്ചും ഓരൊരൊനാട്ടുകാരെസ്നാനത്താൽസഭ
യൊടുചെൎക്കയുംചെയ്തു— ൩൦–തും–൪൦–തുംവയസ്സുള്ളവർ അനെകർ അതിനെകെട്ടാറെറൊ
ദ്രീഗിനെചെന്നുകണ്ടുഞങ്ങൾ നസ്രാണികൾതന്നെചെറുപ്പത്തിൽസ്നാനംഉണ്ടായൊഎന്നറി
യുന്നില്ലവളരെ കാലംഇവിടെ മൂപ്പന്മാർഇല്ലാഞ്ഞുഞങ്ങൾനാട്ടുകാരെപൊലെആയിപൊയി
കഷ്ടംനിങ്ങളുടെവരവിനാൽരാജൊപദ്രവവും അജ്ഞാനവും മറഞ്ഞുപൊയിദൈവത്തി
ന്നുസ്തൊത്രം എന്നു സന്തൊഷിച്ചുപറഞ്ഞുസ്നാനം എറ്റുപറങ്കികളുടെ ഘൊഷമുള്ളപ്രാൎത്ഥ
നകളിൽ കൂടുകയും ചെയ്തു— ഇങ്ങിനെപൊൎത്തുഗാലിന്നുകൊല്ലത്തുംനല്ലപ്രവെശനംവന്നതി
ന്റെശെഷം അൾ്ബുകെൎക്ക(൧൫൦൪.ജനു.൧൨) ചരക്കുനിറഞ്ഞ കപ്പലൊടും കൂട പുറപ്പെട്ടു
കൊച്ചിയിൽ എത്തുകയും ചെയ്തു—

൨൦., പൊൎത്തുഗാലും താമൂതിരിയും അല്പംസന്ധിച്ചതു—

കണ്ണനൂർ കൊച്ചി കൊല്ലം ഇങ്ങിനെ൩ സ്ഥലത്തും പറങ്കികൾ്ക്ക കച്ചവടംനടക്കുന്നു എന്നുംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/65&oldid=188735" എന്ന താളിൽനിന്ന് ശേഖരിച്ചത്