ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ഴിക്കൊട്ടു മാത്രംനിത്യ കലഹവും അനവധി നാശവും ദുൎഭിക്ഷയുംവന്നുപറ്റിഇരിക്കുന്നുഎ
ന്നുംവിചാരിച്ചുതാമൂതിരി അനുജനെഅനുസരിച്ചുഅൾ്ബുകെൎക്കിന്നുആളയച്ചുനമുക്കുസ്നെ
ഹംവെണം ഇനി ഒരുനാളുംവിരൊധം അരുത് അതിന്നുഎന്തുവെണ്ടിയത്എന്നുചൊദിച്ച
പ്പൊൾ–൧., കവൎന്നുപൊയതിന്നുപകരമായിതാമൂതിരി ൯൦൦ കണ്ടി മുളകുഇങ്ങൊട്ടു തന്നെ
ക്കെണം.൨., കൊഴിക്കൊട്ടുള്ളചൊനകന്മാൎക്ക മക്ക മിസ്രകളൊടുള്ളകച്ചവടംഇനിഅരുത്
൩., പെരിമ്പടപ്പും താമൂതിരിയുംനിത്യംഇണങ്ങിക്കൊണ്ടിരിക്കെണം ൪., കൊച്ചിയിൽനിന്നു
അങ്ങൊട്ടുഓടി ആശ്രയിച്ചുപൊയ൨വെള്ളക്കാരെ ഇങ്ങ്എല്പിച്ചു തരെണംഎന്നിങ്ങിനെ
അൾ്ബുകെൎക്ക കല്പിച്ചസന്ധി വിവരം— ആശ്രിതന്മാരെഒരുനാളുംകൈവിട്ടുകളവാൻ കഴി
കയില്ല ശെഷം എല്ലാംചെയ്യാം ഇതുമാത്രം എനിക്ക എത്രയും മാനക്കുറവാകുന്നുഎന്നുതാ
മൂതിരിഉത്തരം പറഞ്ഞതിൽപിന്നെ–അൾബുകെൎക്ക്വെണ്ടതില്ലവെള്ളക്കാർ ഇരുവരും
കൊഴിക്കൊട്ടു സുഖിച്ചുപാൎക്കട്ടെഎന്നുസമ്മതിച്ചാറെ– ഇരുപക്ഷക്കാരുംനിരപ്പാകയും
ചെയ്തു— അതിനാൽ മുസല്മാനൎക്കുണ്ടായദ്വെഷ്യം ആൎക്കുംപറഞ്ഞു കൂടുമൊ– ചിലർ ഉടനെ
കുഞ്ഞിക്കുട്ടികളെചെൎത്തുകൊണ്ടുകൊഴിക്കൊട്ടുനിന്നു പുറപ്പെട്ടു പൊയി. നമ്പിയാതി
രിതാമസം കൂടാതെ കൊടുങ്ങല്ലൂരിൽ വന്നു അവിടെ ഉള്ള ചെകവരെനാട്ടിലെക്ക് വിട്ടയ
ച്ചുതാൻവാഗ്ദത്തപ്രകാരം മുളകുവെച്ചുകൊടുപ്പാൻ തുടങ്ങുകയും ചെയ്തു—

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അറിയിക്കുന്നതിന്നും നല്ല പാങ്ങുണ്ടായതുനിമി
ത്തം പൊൎത്തുഗീസർ പലരും സന്തൊഷിക്കുമ്പൊൾതന്നെഎല്ലാംഅബദ്ധമായിപൊയിഒ
രുരാത്രിയിൽ മുളകു കയറ്റിയ ഒരു തൊണിപൊൎത്തുഗാൽ പടകിനൊടുസമീപിച്ചപ്പൊ
ൾഇങ്ങുവരുവിൻമുളകു എല്ലാം ഇങ്ങൊട്ടുവെണംഎന്നു വിളിച്ചതിന്നു മലയാളികൾഅങ്ങി
നെഅല്ലഇതു കൊടുങ്ങലൂരിലെക്ക എത്തിക്കെണ്ടുന്നചരക്കാകുന്നുഎന്നുത്തരംപറഞ്ഞു
തണ്ടു വലിച്ചൊടിയാറെ. പൊൎത്തുഗീസർഇതു കളവുഎന്നുനിരൂപിച്ചു കലശൽ തുടൎന്നു
തൊണിപിടിച്ചുഒരാളെകൊല്ലുകയുംചെയ്തു—

പലൎക്കും മുറി എറ്റിരിക്കുന്നുഎന്നും ൬ ആൾ മരിച്ചു എന്നും ചിലപറങ്കി ഗ്രന്ഥങ്ങ
ളിൽ കാണുന്നു— അതിന്നു താമൂതിരിഉത്തരം ചൊദിച്ചപ്പൊൾപറങ്കികൾനാണത്തെമറെ
ച്ചുഅഹങ്കരിച്ചുനമ്പിയാതിരിസ്നെഹരക്ഷെക്കായി എത്രഉത്സാഹിച്ചിട്ടും താമൂതിരിഈപ
റങ്കികളെവിശ്വസിച്ചുകൂടാഎന്നുവെച്ചുപടെക്കപിന്നെയുംവട്ടം കൂട്ടുകയും ചെയ്തു—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/66&oldid=188740" എന്ന താളിൽനിന്ന് ശേഖരിച്ചത്