ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

പെരിമ്പടപ്പ് നൈരാശ്യം പൂണ്ടു വലയുന്നു എന്നു കെട്ടു വളരെഘൊഷത്തൊടെ കൂടിക്കാ
ഴ്ചെക്കു ചെന്നാറെ എന്തു പറഞ്ഞിട്ടും രാജാവിന്നു പ്രസാദം വരുത്തുവാൻ വഹിയാതെആ
യി ഒടുവിൽ രാജാവ് പറഞ്ഞു പട ഉണ്ടായാൽ നിങ്ങൾ കൊല്ലത്തൊ കണ്ണനൂരിലൊ എവിട
വാങ്ങി പാൎപ്പാൻ മനസ്സാകുന്നു എന്നെചതിക്കരുതെ. സത്യമെ പറയാവുഎന്നുകണ്ണീർ ഒ
ലൊല വാൎത്തുപറഞ്ഞത് കെട്ടപ്പൊൾ–പശെകു ക്രൊധം നടിച്ചു ഇത് ഒക്ക മാപ്പിള്ളമാരു
ടെ ചതിവാക്കു സംശയം എന്തിന്നു താമൂതിരിവരട്ടെ ൧൫൦ പൊൎത്തുഗീസരും എകനായ
ക്രിസ്തവും ഒരു ഭാഗത്തുതന്നെനിന്നാൽ എതു മാറ്റാനെയും തടുപ്പാൻ മതിയാകും എന്നു പറ
ഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു– അന്നു താമൂതിരിപക്ഷത്തിൽനില്ക്കുന്ന
ഒരു വലിയ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമറക്കാർ എന്നുപെർ അവൻ അരിവരുത്തി
നെ മുടക്കി ഓരൊരൊ ഭയവൎത്തമാനം പറഞ്ഞു നടത്തിപട്ടണക്കാൎക്ക ഓടിപൊവാൻ സംഗതി
വരുത്തിയപ്പൊൾ പശെകുകച്ചവടക്കാർഎല്ലാവരെയും വരുത്തി താമൂതിരി കടവ് കട
ക്കാതെഇരിക്കെണ്ടതിന്നു ഞാൻതന്നെ നെരിടും അതുകൊണ്ടു നിങ്ങൾ സ്വസ്ഥരായി
രിക്കെണം പൊവാൻ വിചാരിക്കുന്നവനെ ഞാൻ തൂക്കും എന്നിങ്ങിനെ കണ്ണു ചുകപ്പിച്ചു
കല്പിച്ചാറെ എല്ലാവരും ശങ്കിച്ചടങ്ങി പശെകുരാപ്പകൽ പട്ടണത്തിൽ ചുറ്റി കാത്തു
കൊണ്ടു ഇടപ്പള്ളി മുതലായ ദെശങ്ങളിലും പൊയി തീക്കൊടുത്തു പശുക്കളയും തൊണി
കളെയും കൈക്കൽ ആക്കി പൊരുമ്പൊൾ മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാച
ആകുന്നു എന്നു നിരൂപിച്ചു വെറുതെ പാൎക്കയും ചെയ്തു–

൨൨– താമൂതിരിയുടെ വമ്പട–

൧൫൦൪ മാൎച്ച ൧൬ാം. താമൂതിരി സന്നാഹങ്ങളൊടു കൂട ഇടപ്പള്ളിയിൽ എത്തി എന്നു കെട്ട
പ്പൊൾ പശെകു ൬൦ ചില്വാനം പറങ്കികളെ കൊട്ടയിൽ പാൎപ്പിച്ചു ശെഷമുള്ളവരൊ
ടു കൂട താൻ പള്ളിയിൽ ചെന്നു ആരാധന കഴിഞ്ഞ ഉടനെ തൊണികളിൽ കരെറി
കൊയിലകം മുമ്പാകെ എത്തുകയും ചെയ്തു– അന്നു പെരുമ്പടപ്പിന്നു ൫൦൦൦ നായന്മാർഉള്ള
രിൽ ൫൦൦ പെരെ തെരിഞ്ഞെടുത്തു പശെകിന്റെ വശത്ത എല്പിച്ചു ഇവരെ നടത്തെണ്ടു
ന്നവർ കണ്ടകൊരു എന്നും പെരിങ്കൊരു എന്നും ഉള്ള കൊയിലധികാരികളും പള്ളുതു
രുത്തി കൈമളും അടവിൽ പണിക്കരും അത്രെ– രാജാവ് കരഞ്ഞു അവരെ യുദ്ധത്തിന്നു
വിട്ടയച്ചപ്പൊൾ പശെകിനൊടു നിങ്ങളുടെ ജീവരക്ഷെക്കായിട്ടു നൊക്കുവിൻ എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/71&oldid=188758" എന്ന താളിൽനിന്ന് ശേഖരിച്ചത്