ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ളവും അവിടെ പാൎത്തു വരുന്നു രൊമക്കാർ നസ്രാണികൾ എന്നിരുവകപെർക്രിസ്യാനർ വളരെ
അവിടെകുടിഇരിക്കുന്നുസദ്വിശ്വാസികൾചുരുക്കംതാനും പണ്ടുനടന്ന കച്ചൊടത്തിന്റെഒരുഛാ
യമാത്രമെ ഇപ്പൊൾശെഷിപ്പുള്ളു– മാവെലിക്കരയിൽ ഒരിങ്ക്ലിഷ് പാതിരിവസിച്ചു സുവിശെഷ
സത്യത്തെ അംഗീകനിക്കെണ്ടതിന്നു നാട്ടുകാരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു—

അവിടെനിന്നുവടക്കൊട്ടു കടല്ക്കരയിലെആലപ്പുഴ നാലാം ജില്ലയാകുന്നു അതിന്റെ മണ്ഡപ
ത്തിൻ വാതിലുകൾ അമ്പലപ്പുഴ–ചെൎത്തല–വൈക്കം–എറ്റുമാനൂർ–മീനച്ചൽ–കൊട്ടയം–
ചങ്ങനശെരി–തിരുവല്ലാഎന്നീഊരുകൾതന്നെഅവറ്റിൽ നസ്രാണികളുടെ മുഖ്യസ്ഥലമാ
യ കൊട്ടയം തന്നെ പ്രധാനംഅവരെഇങ്ക്ലിഷ സഭയൊടു ചെൎപ്പാൻ പാതിരിമാർ എറകാലംവ
ളരെ അദ്ധ്വാനിച്ചു വിദ്യാലയം അച്ചുകുടം മുതലായവയുണ്ടാക്കി അഭ്യസിപ്പിച്ചു അവൎക്കവള
രെ ഉപകാരംചെയ്തിട്ടും അല്പമായി ഒരു ഫലമെ കാണുന്നുള്ളു മണ്ണാശ പൊന്നാശ മാനശ്രദ്ധ
മുതലായത ഉപെക്ഷിച്ചുസത്യം അംഗീകരിക്കെണ്ടതിന്നും താഴ്മയൊടെസഹൊദരന്മാരൊടു അ
റിയിക്കെണ്ടതിന്നും അവൎക്ക വളരെരസംതൊന്നുന്നില്ല– ആലപ്പുഴയിലും മറ്റും സുവിശെഷം
അറിയിക്കുന്ന പാതിരികൾപാൎത്തുവരുന്നു—

വടക്കെ അംശം ജില്ല പറവൂർ തന്നെ അതിന്റെ മണ്ഡപത്തിൻ വാതിലുകൾ മൂവ്വാറ്റുപ്പൂഴ–
കൊടുപ്പുഴ–കുന്നത്തുനാടു–ആലങ്ങാടു എന്ന ഊരുകൾ ആകുന്നു– ഈ പറഞ്ഞഅഞ്ചു ജില്ല
കളിലെഊരുകളുടെപെരുകൾനിവാസികളുടെ സംഖ്യ പ്രവൃത്തി ആചാരം മുതലായ അവസ്ഥ
കളുംവിവരിപ്പാൻപാടില്ല അധികം ആവശ്യവുമില്ലഹിന്തുദെവന്മാരെ സെവിക്കെണ്ടതിന്നു
അജ്ഞാനികൾ്ക്ക ഒരൊരൊ ദിക്കിൽ ക്ഷെത്രങ്ങള്ളതുപൊലെഎകദെശംഅവരൊടുസമ
രായനസ്രാണികൾ്ക്കും രൊമ ക്രിസ്ത്യാനൎക്കും സത്യദൈവത്തിന്റെ വചനമല്ല മിക്കവാറും മനുഷ്യസ
ങ്കല്പിതങ്ങളെ ആചരിച്ചു നാനാപൂജാകൎമ്മങ്ങളെ കഴിക്കെണ്ടതിന്നുപലപള്ളികളുമുണ്ടു അവരുടെ
സംഖ്യരാജ്യത്തിൽ പെരുകികാണുന്നുഎങ്കിലും സത്യവെളിച്ചംപരത്തുവാൻ അവൎക്കഉത്സാഹവും
പ്രാപ്തിയും ഇല്ലായ്കകൊണ്ടു ചിലസ്ഥലങ്ങളിൽ ഒഴികെതിരുവിതാങ്കൊടു രാജ്യത്തിൽഎങ്ങും
ഈസമയത്തൊളംഅജ്ഞാനാധകാരം വ്യാപിച്ചിരുന്നു ഇപ്പൊൾ കുറഞ്ഞൊരു പ്രകാശം
ഉദിച്ചു കാണുന്നു എന്നെ പറയാവു—

കെരളപഴമ

൨൩. പള്ളു തുരുത്തികടവത്തെപട


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/79&oldid=188784" എന്ന താളിൽനിന്ന് ശേഖരിച്ചത്