ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

പെരുകളെ എഴുതി വെക്കയും ചെയ്തു– മന്ത്രിയൊടല്ലാതെ രാജാവൊടും തൎക്കം ഉണ്ടായ
പ്പൊൾ മറ്റെതുഹിന്തുരാജാവ് എങ്കിലും ഹീനന്മാൎക്ക ആഭിജാത്യംവരുത്തിയാൽ ഞാനും അപ്ര
കാരം ചെയ്യാം ഞാൻ തനിയെ ചെയ്താലൊ നായന്മാർ എന്നെ കൊല്ലും എന്ന് കെട്ടശെഷം
പശെകു ഇത് എന്തൊരു നിസ്സാര മൎയ്യാദ എങ്ങിനെ ആയാലും അവരെ സമ്മാനിക്കെണം
എന്നു മുട്ടിച്ചു ചൊദിച്ചപ്പൊൾ പെരിമ്പടപ്പു ആ വകക്കാൎക്ക ആയുധങ്ങളെ എടുപ്പാനും ത
ലപ്പണം കൊടുക്കാതെ ഇരിപ്പാനും നായന്മാർ സഞ്ചരിക്കുന്ന വഴികളിൽ കൂടി നടപ്പാനും
കല്പന കൊടുത്തു–

൨൪., പശെകിന്റെ യുദ്ധസമൎപ്പണം–

ബലത്താൽ കഴിയാത്തത് കൌശലത്താൽ വരുത്തെണം എന്നു മാപ്പിള്ളമാർ വിചാരിച്ചു
നൊക്കുമ്പൊൾ കൊച്ചിയിൽ ഇസ്മാലിമരക്കാർ പൊൎത്തുഗീസനെ കൊല്ലുവാൻ ഒരു വഴി നി
രൂപിച്ചു കൊണ്ടിരുന്നു– പശെകുഅത്അറിഞ്ഞു ഉപായത്താലെ അവനെ പടകിൽ വരുത്തി
മുഖരൊമങ്ങൾ എല്ലാം പറിപ്പിച്ചപ്പൊൾ മാപ്പിള്ളമാർ ഭയപ്പെട്ടടങ്ങി– അപ്പൊൾ ഇടപ്പള്ളി
യിൽ കൊജയാലിഎന്ന ബുദ്ധിമാൻ ഉണ്ടു ആയവൻ കണ്ണനൂർ ധൎമ്മപട്ടണം മുതലായദിക്കുക
ളിൽനിന്നും പല വില്ലാളികളും പടെക്കു വന്നത വിചാരിച്ചു ചങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളിക
കളെ കെട്ടി മുറുക്കി പടകുകളെ വളഞ്ഞു വില്ലാളികളുടെ അമ്പുമാരി കൊണ്ടു പൊൎത്തുഗീസരെ
ഒടുക്കെണ്ടതിന്നു വഴി കാണിച്ചു– അതിനെ തടുപ്പാൻ പശെകു പാമരങ്ങളെ ഇരിമ്പു പട്ടയിട്ടു
ചെൎത്തു പടകുകളെ ഉറപ്പിച്ചിരുന്നു എങ്കിലും ആ ദിവസത്തിങ്കൽ സങ്കടം നന്ന വൎദ്ധിച്ചു പശെ
കു അയ്യൊ കൎത്താവെഇന്നു മാത്രം എന്റെ പാപങ്ങളെ ഒൎക്കരുതെ എന്നു വിളിച്ചുപൊരുതുവ
ലിയ തൊക്കുകളെകൊണ്ടു മാളികകളെ തകൎക്കയും ചെയ്തു–

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയുടെ ആൾ വളരെ മരിക്കയാൽ രാജാവ് നാണി
ച്ചു മടങ്ങിപൊയി– ഇതു നെൎച്ച മുതലായ സല്ക്കൎമ്മങ്ങളുടെ കുറവു നിമിത്തം എന്നു ബ്രാഹ്മണർ പ
റകയാൽ താമൂതിരി ദു‌ഃഖിച്ചു ദെവകൊപം തീരുവൊളം രാജത്വം തനിക്കരുത് എന്നു വെ
ച്ചു ഒരു ക്ഷെത്രത്തിൽ പൊയി ഭജിച്ചു പാൎത്തു– പിന്നെ അമ്മ ചെന്നു കണ്ടു ഇതു ഭക്തിയല്ല നി
ന്റെ ഭീരുത്വം തന്നെ എന്നും ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം എന്നും നിൎബന്ധിക്കയാൽ അ
വൻ അമ്പലത്തെവിട്ടു സിംഹാസനത്തിൽ ഇരിക്കയും ചെയ്തു– ഇടവകക്കാരൊ അവന്റെ ക
ല്പന അനുസരിയാതെ യുദ്ധം അരുത് എന്നു വെച്ചു അടങ്ങി പാൎക്കയും ചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/81&oldid=188788" എന്ന താളിൽനിന്ന് ശേഖരിച്ചത്