ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

പ്പെട്ട് ഒരു വായുയന്ത്രം ചമെച്ചു– പക്ഷെ ആകാശം ഒട്ടും ഇല്ലാത്ത ഒരു പന്തൊ പാത്ര
മൊ ഉണ്ടാക്കുവാൻ കഴിഞ്ഞു എങ്കിൽ അതു പൊങ്ങി പരക്കും എന്നു വിചാരിച്ചു ചില
ർ ചെമ്പിന്റെ ലെശമായ തകിടു കൊണ്ട അങ്ങനെ ചമെച്ചിരിക്കുന്നു അകത്തെ ആ
കാശം പൊയ ഉടനെ പുറത്തെ ആകാശത്തിന്റെ അമൎപ്പു കൊണ്ട് ആ പന്തു പരന്നു വന്നു
വീഴുന്നു– അനന്തരം ചിലർ ആകാശത്തിൽ പൊങ്ങുന്നതു പുക തന്നെ അല്ലൊ ഒരു
പട്ടുപന്തു പശ തെച്ചു പുക നിറച്ചാൽ പക്ഷെ കയറുമൊ എന്നു പരീക്ഷിച്ചു അതുവും ന
ന്നായി വന്നില്ല—എന്നാറെ ലഘുവായിട്ടുള്ള ഒർ ആകശഭെദത്തെകവണിശ് വിദ്വാ
ൻ കണ്ടുകിട്ടിയ്താൽ കാൎയ്യസിദ്ധിവരുവാൻ തുടങ്ങി (തുടൎച്ച വരും)

കെരള പഴമ

൨൫., സുവറസ കപ്പിത്താന്റെ വരവു

൧൫൦൪. മഴക്കാലം തീൎന്നപ്പോൾ സുവറസ് കപ്പിത്താൻ ൧൨ കപ്പലൊടും കൂട പൊ
ൎത്തുഗാലിൽ നിന്നു വന്നു (സപ്തമ്പർ ൧ ൹) കണ്ണനൂർ കരെക്ക് ഇറങ്ങുകയും ചെയ്തു–
ഉടനെ കൊലത്തിരി ൩ ആനയൊടും ൫൦൦൦ നായന്മാരൊടും കൂട സ്രാമ്പിലെക്ക് എഴു
ന്നെള്ളി കപ്പിത്താനെ കണ്ടു സമ്മാനങ്ങളെ വാങ്ങി കൊടുക്കയും ചെയ്തു– അതല്ലാതെ
കൊഴിക്കൊട്ടിലുള്ള പൊൎത്തുഗീസർ ഒരു കത്ത് എഴുതി ഒരു ബാല്യക്കാരന്റെ
കൈക്കൽ കൊടുത്തയച്ചതു വന്നെത്തി താമൂതിരിക്കു ഞങ്ങളെ വിടുവിച്ചു കൊടുപ്പാ
ൻ മനസ്സായിരിക്കുന്നു നിങ്ങൾ പടസമൎപ്പിച്ചു സന്ധി ചെയ്താൽ ഞങ്ങളെ ഉടനെ വി
ട്ടയക്കും– എന്നു വായിച്ചപ്പൊൾ– സുവറസ് കപ്പലെറി (൭ആം ൹) ശനിയാഴ്ച കൊ
ഴിക്കൊട്ടു തൂക്കിൽ ചെന്നെത്തി– അധികാരികൾ ഭയപ്പെട്ടു പഴം മുതലായ കാഴ്ചക
ൾ അയച്ചതു വാങ്ങാതെ വെള്ളക്കാരെ എല്ലാം തനിക്കു അയച്ചു തരെണം എന്നു ചൊ
ദിച്ചു– അനന്തരം കൊയപക്കി രണ്ടു പറങ്കികളൊടും കൂട കപ്പലിൽ വന്നു കപ്പിത്താ
നെ കണ്ടു താമൂതിരിക്ക ഇണക്കം ചെയ്വാൻ നല്ല മനസ്സുള്ള പ്രകാരം നിശ്ചയം വരുത്തി–
അപ്പൊൾ സുവറസ് ഗൎവ്വിച്ചു പറങ്കികളെ എല്പിച്ചാൽ പൊരാ ദ്രൊഹികളായ രണ്ട ഇ
തല്യക്കാരെയും കൂട എല്പിക്കണംഎന്നു ചൊദിച്ചു– താമൂതിരി അതു മാനക്കുറവല്ലീ എന്നു
വെച്ചു സമ്മതിയാതെ പറങ്കികൾ ആരും ഒടി പൊകരുത എന്ന കല്പിച്ചു എല്ലാവരെയും
തടവിൽ ആക്കിച്ചു– സുവറസ് അവരുടെ സൌഖ്യം വിചാരിയാതെ പിന്നെയും ഒന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/87&oldid=188798" എന്ന താളിൽനിന്ന് ശേഖരിച്ചത്