ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

രണ്ടു ദിവസം പട്ടണത്തിന്നു നെരെ വെടിവെച്ചു നാശങ്ങളെ ചെയ്തു പുറപ്പെട്ടു ഒടി (൧൪ സപ്ത)
കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു– ആയതു കെട്ടാറെ പെരിമ്പടപ്പു താമസം കൂടാതെ എ
ഴുന്നെള്ളി കപ്പിത്താനെ കണ്ട ആശ്ലെഷിച്ചു പശെകു ചെയ്ത സുകൃതങ്ങളെ എല്ലാം അറിയി
ച്ചു പൊൎത്തുഗാൽ രാജാവിന്റെ സമ്മാനങ്ങളെ വാങ്ങി കണ്ണീർ വാൎത്തു സ്തുതിക്കയും ചെയ്തു–

അക്തൊബർ മാസത്തിൽ പശെക്കു കൊല്ലത്തു നിന്ന മടങ്ങി വന്നു– രാജാവും
പറങ്കികളും ഒരുമിച്ചു കൊടുങ്ങലൂർ എന്ന മഹാദെവർപട്ടണത്തെ ആക്രമിപ്പാൻ നി
ശ്ചയിച്ചു– അവിടെ പടിഞ്ഞാറ്റെടം എന്ന ക്ഷത്രിയസ്വരൂപം വാഴുന്നു– അന്നുള്ള
വർ താമൂതിരിയുടെ മെല്കൊയ്മ അനുസരിച്ചു പാൎത്തവർ ആയിരുന്നു– നഗരം മുമ്പെ
പെരുമാളുടെ രാജധാനിയായ്തുകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂൎണ്ണവും പ്രസിദ്ധി
എറിയതും ആയിരുന്നു– പണ്ടു തന്നെ യഹൂദന്മാർ അവിടെ വന്നു കുടിയെറി യൊ
സെഫ റവ്വാൻ എന്ന അവരുടെ തലവന്നു അഞ്ചുവണ്ണം എന്ന ദെശവും ജന്മിഭൊഗവും
ചുങ്കം വിട്ടുള്ള വ്യാപാരവും പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു– അപ്രകാരം
തന്നെ നസ്രാണികൾ ആകുന്ന സുറിയാണികളും പാൎസി ക്രിസ്ത്യാനവകക്കാരായ മണി
ഗ്രാമക്കാരും മുസല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ– വിലാത്തിയിലെ കച്ചവടസ്ഥല
ങ്ങളിൽ നടക്കുന്നതു പൊലെ കൊടുങ്ങലൂരിലും സ്വതന്ത്ര വ്യവസ്ഥ ഉണ്ടായി വന്നു– അ
ത എങ്ങനെ എന്നാൽ വെവ്വെറു വകക്കാർ താന്താങ്ങൾ്ക്കു ബൊധിച്ച പ്രകാരം അവരൊ
ധികളെ തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെട്ടികൾ യെഹൂദർ ക്രിസ്ത്യാനർ
മുസല്മാനർ ഇങ്ങിനെ കുടി ചെൎന്ന ചെരികൾ നാലിൽനിന്നും ൪ അധികാരികളെ കണ്ടു
നിശ്ചയിച്ചു കാൎയ്യാദികളെ നടത്തിക്കയും ചെയ്യും– കൊഴിക്കൊട്ടു ചൊനകരുടെ സ
ഹായത്താൽ കച്ചവടത്തിന്നു മികെച്ച സ്ഥാനമായി വന്ന ശെഷം കൊടുങ്ങലൂരിന്റെ മ
ഹത്വം മാഞ്ഞു പൊയി തിരുവഞ്ചിക്കുളത്ത അഴിമുഖം ക്രമത്താലെ നെണു ആഴം കുറക
യും ചെയ്തു–

അന്നു താമൂതിരിയുടെ കപ്പൽ പ്രമാണി ആയ മയി മാനി ൮൦ പടകുകളൊടും കൂട കൊ
ടുങ്ങലൂർ പുഴയിൽ പാൎത്തു നമ്പിയാതിരി സൈന്യങ്ങളൊടു കൂട പള്ളിപ്പുറത്തു കടവു
കടപ്പാൻ ഒരുങ്ങി ഇരുന്നു– അതുകൊണ്ടു സുവറസും പശെകും പറങ്കികളെ അനെകം പട
കുകളിൽ ആക്കി രാത്രികാലത്തു പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊടുങ്ങലൂരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/88&oldid=188801" എന്ന താളിൽനിന്ന് ശേഖരിച്ചത്