ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

കണ്ണുനൊവുമാറുകറുപ്പെറിയ ആകാശത്തിൽനിന്നു സൂൎയ്യപ്രകാശം‌പൊലെ വിളങ്ങി
അണുരൂപെണ കാണും– താഴൊട്ടുനോക്കിയാൽകാറില്ലാത്തസമയത്തുംഭൂമിയി
ലെ മഞ്ഞും തടിച്ച ആകാശവും ഹെതുവായിട്ടു ഊരുംനാടും സ്പഷ്ടമായി കാണുന്നി
ല്ല–

പ്രാഞ്ചിവിരന്മാർ (൧൭൯൫) ഔസ്ത്രീയരൊടു പടക്കൂടുന്നസമയം ചിലർ പൊ
ൎക്കളത്തിൽനിന്ന് ഒരു പന്തിനെ അല്പം കരെറ്റി ൪൦കുതിരകളെ കെട്ടി ഉറപ്പിച്ചു
ശത്രുപാളയത്തെ സുഖെനനൊക്കി കുഴൽകൊണ്ടുകണ്ടത് എല്ലാം ചീട്ടുകളിൽ എഴു
തി ൟയത്തുണ്ടകെട്ടി ചീട്ടുകളെ പടനായകന്മാൎക്ക ഇറക്കികൊടുക്കയുംചെയ്തു– പി
ന്നെ ഒരു പടനാളിൽ അപ്രകാരം ചെയ്തപ്പൊൾമാറ്റാന്മാർ ൧൭ വലിയതൊക്കഅ
തിന്റെ നെരെ സ്ഥാപിച്ചു വെടി വെപ്പിച്ചിട്ടും ചെതംഒന്നും ഉണ്ടായില്ല– പന്തിനെ
തുളെച്ചുഎങ്കിൽ എന്തുപായം എന്നാൽ നിവിൎത്താൻ ൧൦ കൊൽവിട്ടമുള്ള ഒരു വീ
ഴ്ക്കുടയെ സങ്കല്പിച്ചിട്ടുണ്ടു– പന്തിനു ചെതംവന്നാൽ ആൾ ആ കുടയുടെ ഉള്ളിൽ ചാ
ടി എങ്കിൽ കുടമറിയാതെ ചുററി ചുഴന്നു വീഴും– തലതിരിച്ചൽ ഇല്ലാതെ നട്ടുപിടി
ച്ചുകൊണ്ടവൎക്ക ആവീഴ്ക്കുടയുടെ ഉള്ളിൽ ഇരുന്നു ൧൦൦൦ അടി ഉയരത്തിൽ നിന്നും സു
ഖെന ഇറങ്ങാം നിലത്തെതൊടുമ്പൊൽ ആ കുട രണ്ടു മൂന്നുപൊങ്ങുകയാൽ ആനെ
രത്തുതന്നെ നാശം വരാതിരിപ്പാൻ പ്രത്യെകം സൂക്ഷിക്കെണ്ടതു–

ഇപ്പൊൾ പന്തിൽ ജലവായുവെ അല്ല കല്കരി കാച്ചി എടുത്ത അംഗാര
കവായുവെ നിറെക്കും– ആയതിന്നു ഘനംകുറയഅധികം ഉണ്ടെങ്കിലുംവി
ല എങ്ക്ലന്തിൽ എറ്റവും ചുരുങ്ങിയതു– കാരണം വിലാത്തിയിലെ വീടുക
ളിലും തെരുക്കളിലും എണ്ണകൊണ്ടെല്ല ആകല്ക്കരി വായുവെകൊണ്ടു രാത്രിയി
ൽ വിളക്കുകത്തിക്കുന്നു– അതിന്നു തിരിയും വെണ്ടാ ആ വായുവെ വലുതായി
ട്ടുള്ള ഗുഹകളിൽ അടെച്ചു പിച്ചളക്കുഴലുകളെ വെച്ചു എല്ലാ വീഥികളിലും ഭ
വനങ്ങളിലും നടത്തുന്നതുന്യായം– കുഴലിന്റെ ആണിതിരിച്ചു ദ്വാരത്തൊടുതീ
തൊടുവിച്ചാൽ വായു ഉടനെകത്തും– അതുകൊണ്ട് ഒരു പന്തിനെ നിറപ്പാ
ൻ മതിയായ വായു വിലാത്തിയിൽ താമസം കൂടാതെ കിട്ടുമാറുണ്ടു

ഈ സംവത്സരത്തിൽ ബങ്കാളനഗരമായ കലിക്കാതയിലും ഒരുവെള്ളക്കാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/16&oldid=188854" എന്ന താളിൽനിന്ന് ശേഖരിച്ചത്