ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൩., നമ്പ്ര തലശ്ശെരി ൧൮൪൯ മാൎച്ച

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും -

൩., പവിഴമലയും കാവെരികൃഷ്ണാദ്ദിനദീ പ്രദെശങ്ങളും-

൨. പെണ്ണയാറുപാലാറുപെന്നാറു എന്നീ മൂന്നുനദികൾ ഒഴുകുന്ന ദെശങ്ങളുടെ അ
വസ്ഥ-

ഈമൂന്നുപുഴകളുടെ ഉറവുകൾ ദക്ഷിണഖണ്ഡത്തിലെ ഉയൎന്ന ഭൂമിയുടെ കിഴ
ക്കെ അറ്റത്തെ പവിഴമലയുടെ പടിഞ്ഞാറെ ശാഖാഗിരികളിൽ നന്ദിദുൎഗ്ഗം മുതലാ
യ കൊട്ടകളുടെസമീപത്തനിന്നുതന്നെ ആകുന്നു അവിടെനിന്നു പെണ്ണയാറുകിഴക്ക
തെക്കൊട്ടു ഉസ്കൊട്ട- രായകൊട്ട- കൃഷ്ണഗിരികൊട്ടയും മറ്റുംകടന്നുബറമഹൽ എന്ന
മലനാട്ടിൽ വെച്ചു പവിഴമലയിലെ കണ്ടിവാതിലിൽ കൂടി ഉയൎന്ന ദെശത്തിൽ നിന്നു
പ്രവഹിച്ചുവീണു കിഴക്കൊട്ടു താണനാടൂടെ ചെന്നു കൂടലൂർ- പുതുച്ചെരി ഈ രണ്ടു പട്ടണ
ങ്ങളുടെ നടുവിൽ കൂടി ബങ്കാളസമുദ്രത്തിൽ ചെൎന്നുകൊണ്ടുമിരിക്കുന്നു-

പെണ്ണയാറു ഒഴുകുന്ന മലപ്രദെശത്തിൽ പണ്ടുപല ഉറപ്പുള്ള കൊട്ടകൾ ഉണ്ടായി
രുന്നു ഹൈദരാലി അവിടെനിന്നു പുറപ്പെട്ടു എങ്ങും ജയിച്ചു ഒരൊന്നു പിടിച്ചടക്കി നശി
പ്പിച്ചതിനാൽ ഇപ്പൊൾ നന്ദിദുൎഗ്ഗം കൃഷ്ണഗിരി മുതലായചിലകൊട്ടകൾ്ക്കമാത്രം അല്പം ഒ
രു ഉറപ്പു ശെഷിച്ചിരിക്കുന്നു- മദ്രാസിൽനിന്നു സൈന്യങ്ങളൊടു കൂടപുറപ്പെട്ടു മയിസൂർ രാ
ജ്യത്തിൽ പ്രവെശിപ്പാൻ അയകൊട്ട ഉറപ്പുള്ളവാതിലിന്നു സമമായി മലമുകളിൽ കിടന്ന
തിനാൽ ഇങ്ക്ലിഷ്കാർ ൧൭൯൧ ക്രീ. അ. അതിനെപിടിച്ചുതകൎത്തു കളഞ്ഞു-

പെണ്ണയാറു ഒഴുകുന്നതാണനാട്ടിൽ വിശെഷപട്ടണങ്ങൾ ഇല്ല കൃഷിക്കാരായ
നിവാസികൾ പാൎക്കുന്ന ഊരുകൾ വളരെ ഉണ്ടുതാനും മദ്രാസ- ആൎക്കാടു മുതലായ പട്ടണ
ങ്ങളിൽനിന്നുതെക്കൊട്ടു ചെലത പൊകുന്നവഴിയരികെ മലസമീപത്തതന്നെ തൃപത്തൂ
ർ- മട്ടൂർ ഇരുമട്ടൂർ- ധാരമ്പുരി- അടവങ്കൊട്ട- വൊമലൂർ മുതലായ ഗ്രാമങ്ങൾ ശൊഭി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/19&oldid=188859" എന്ന താളിൽനിന്ന് ശേഖരിച്ചത്