ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ളം ശീതം നിമിത്തം ഉറക്കം ഉള്ള പ്രകാരം കണ്ടിരിക്കുന്നു– വെയിലത്ത ആക്കിയനെരെം ജീവ
ൻ മടങ്ങിവരികയും ചെയ്തു– കല്ക്കൊത്തികൾ മലയുടെ ഉള്ളിൽ നിന്നു കല്ലുകൊത്തി അടൎത്തുമ്പൊ
ൾ തവളപുറത്തുചാടി കാണുന്നതു ദുൎല്ലഭമല്ല– അതുനൂറും ആയിരവും വൎഷം ആകാശം ഇല്ലാ
തെ നനവുള്ള സ്ഥലത്തു ചുരുണ്ടു കിടന്നിട്ടും ചുറ്റുമുള്ള ചളിയൊ മണ്ണൊ ക്രമത്താലെ കല്ലാ
യിചമഞ്ഞിട്ടും മരണം വരാതെ ഒരു യുഗനിദ്രയെ കഴിച്ചുവരുന്നു– മനുഷ്യനും പക്ഷെ വ
ല്ല ഉപായങ്ങളാലും അ വകനിദ്രവരുത്താം ക്ഷാമകാലത്ത് ആയതുപ്രയൊഗിച്ചാൽ നല്ല
കൌശലം എന്നെ വെണ്ടു– ചില ബ്രാഹ്മണരും യൊഗികളും ആ വിദ്യയെ ഗ്രഹിച്ചു നടത്തു
ന്ന പ്രകാരം പ്രശംസിച്ചിരിക്കുന്നതു നെരൊകളവൊഎന്നുനിശ്ചയിപ്പാൻ പാടില്ല എങ്കി
ലും തവളെക്കു കഴിവുള്ളതു മനുഷ്യൻ വരുത്തിയാലും ദിവ്യം എന്നു സ്തുതിപ്പാൻ ആവശ്യം
ഇല്ല മൃഗങ്ങളാൽ കഴിയാത്തത് ചെയ്താലെ മനുഷ്യന്നു മാനമുള്ളു ഒന്നു തന്നെ നിശ്ചയം
പ്രാണൻ ശരീരത്തൊടു ചെൎന്നു വസിക്കുന്ന പ്രകാരവും ആ ബന്ധം നിദ്രാദികളാൽ അഴയു
ന്നതും മരണത്താൽ ജീവിച്ചെഴുനീല്പൊളം വെൎവ്വിടുന്ന പ്രകാരവും മനുഷ്യൎക്ക ഇതുവരെ
യും അറിയായ്വന്നില്ല—

കെരളപഴമ

൩൦, കൊല്ലത്തു ദസാ മുതലായവരുടെ ആപത്തിന്നു പക വീളിയതു–

അൾമൈദ കൊല്ലത്തെക്ക് നിയൊഗിച്ച ഹൊമൻ കപ്പിത്താൻ അറവി പടകുകളുടെ പാ
യും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടിശാലയിൽ വെച്ച് ഓടിപൊയപ്രകാരം പറഞ്ഞുവല്ലൊ–
ആ അപമാനം മാപ്പിള്ളമാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കി
ച്ചപ്പൊൾ രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു ഇതു ഞങ്ങൾ്ക്കല്ല കുറവാകുന്നതു വെണാ
ട്ടടികൾ്ക്ക പരദെശികളെ രക്ഷിപ്പാൻ മനസ്സും പ്രാപ്തിയും ഇല്ലാതെ വന്നു പൊയ പ്രകാരം ലൊ
കർ പറയുമല്ലൊ എന്നാൽ ഇനി ഇവിടെ കച്ചവടം ചെയ്വാൻ ആർ തുനിയും എന്നും മറ്റും
മുറയിട്ടു സങ്കടം ബൊധിപ്പിച്ചു– അതുകൊണ്ട് ഒരു മന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാ
വെ കണ്ടു കപ്പിത്താൻ എടുപ്പിച്ചത് ഉടനെ എല്പിക്കെണം എന്നരാജാവിൻ കല്പന അറി
യിച്ചു– ദസാ മുമ്പെ വിനയമുള്ളവൻ‌എങ്കിലും അൾമൈദയുടെ വരവു വിചാരിച്ചുഞെളി
ഞ്ഞുവായിഷ്ഠാണംതുടങ്ങിമന്ത്രിയൊടു പിണങ്ങി അടിയും കൂടിയപ്പൊൾ ചൊനകരും നായ
ന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു– ഉടനെ ദസാ ൧൨ പറങ്കികളൊടും കൂട ആയുധങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/24&oldid=188868" എന്ന താളിൽനിന്ന് ശേഖരിച്ചത്