ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ഴുകി കുംഭയൂർ അരികിൽ വെച്ചു ഒന്നായി ചെൎന്നു വരുന്നു ഹിന്തു ജാതികൾ ഉറവുകളിൽ ഒ
ന്നിനെ നിശ്ചയിച്ചു അതാകുന്നു ഗൊദാവരിയുടെ ഉത്ഭവം എന്നു പറഞ്ഞു അതിന്റെ കര
കളിൽ ഒരൊ ക്ഷെത്രങ്ങളെ ഉണ്ടാക്കി ഭാരതഖണ്ഡത്തിലെ സകലദെശത്തിൽ നിന്നും അ
ങ്ങൊട്ടു തീൎത്ഥയാത്രയായി പുറപ്പെട്ടു കൊണ്ടു ഇരിക്കുന്നു ഉറവു നദികളെല്ലാം ഒന്നായി ചെൎന്ന
തിന്റെ ശെഷം ഗൊദാവരി അഹ്മദനഗരം- ആരങ്ങാബാദ എന്നീ രണ്ടു പട്ടണങ്ങളുടെ നടു
വിലെ കുന്നുപ്രദെശത്തൂടെ കിഴക്കതെക്കൊട്ടു ഒഴുകി തൊക്കാപട്ടണം സമീപം വെച്ചു നിഷധ
രാജ്യം പ്രവെശിച്ചു തെക്കുംവടക്കും നിന്നു ഒഴുകി വരുന്ന പല പുഴകളെ കൈകൊണ്ടു വൎദ്ധി
ച്ചു ബീദർദെശത്തൂടെ ചെന്നു ശിവലിംഗപ്പാ സമീപത്തിങ്കൽ മഞ്ചിറ എന്ന തെക്കെ മ
ലപ്രദെശത്തുനിന്നു പ്രവഹിച്ചു വരുന്ന നദിയെ ചെൎത്തു നെരെ കിഴക്കൊട്ട ഒടി സല്പുര മല
കളിൽ നിന്നുത്ഭവിച്ചു തെക്കൊട്ടൊഴുകി വരുന്ന വരദ പുഴയെ പരിഗ്രഹിക്കുന്ന ദിക്കി
ൽ വീരാടദെശത്തിന്റെ കിഴക്കതെക്കെ അതിരിൽ തന്നെ എത്തിവരുന്നു കൃഷ്ണ ഗൊദാ
വരി നദികളുടെ നടുനാട്ടിന്റെ ഉയരം എകദെശം ൨൦൦൦ കാലടി- വരദ പുഴയെ ചെൎത്തതി
ന്റെ ശെഷം ഗൊദാവരി ഒരു നാഴിക വിസ്താരമുള്ള നദിയായി ഗുണ്ടവനദെശം പുക്കു കി
ഴക്കതെക്കൊട്ടു ഒഴുകി മഹാദെവപുരം- മുട്ടിക്കൊട്ട- ഭദ്രജലം എന്ന ശ്രുതിപ്പെട്ട ക്ഷെ
ത്രങ്ങളെയും കൊട്ടകളെയും കടന്നു രാജമന്ത്രീ പട്ടണത്തിൽ നിന്നു വടക്കൊട്ടു ഉയൎന്ന ദെശ
ത്തെ വിട്ടു ചെറുതാഴ്വരകളിലും പിളൎപ്പുകളിലും കൂടി മലകളിൽ നിന്നിറങ്ങി ബങ്കാള സമുദ്രത്തി
ൽ ചെരും മുമ്പെ രാജമന്ത്രീ സമീപത്തിങ്കൽ രണ്ടു കൈകളായി പിരിഞ്ഞു താണനാടൂടെ പ്ര
വഹിച്ചു കൊരിംഗ- അമലപുരം- നരസിംഹം- മുതലായ സ്ഥലങ്ങളിൽ വെച്ചു സമുദ്രത്തി
ൽ ചെന്നു കൂടുന്നു-

ഗൊദാവരി കൃഷ്ണാ നദികൾ ഒഴുകുന്ന ഉയൎന്ന ഭൂമിയിൽ പണ്ടു നൈഷധം എന്ന
പെരുള്ള മഹാരാജ്യം ഉണ്ടായിരുന്നു- മുകിളകൈസൎമ്മാർ- മാരതജാതികൾ- ഇങ്ക്ലിഷ്കാർ
മുതലായവരുടെ യുദ്ധങ്ങളെ കൊണ്ടും മറ്റും പല വിഭാഗങ്ങളും മാറ്റവും സംഭവിച്ചതി
നാൽ ദെശം ഇപ്പൊൾ അഞ്ചാംശങ്ങളായി കിടക്കുന്നു-

തെക്കപടിഞ്ഞാറെ അംശം വിജയപുരദെശം തന്നെ അതിൽ സത്താര ധാര
വാടി മുതലായ സഹ്യാദ്രീ പ്രദെശങ്ങളും അടങ്ങി ഇരിക്കുന്നു അതിന്റെ അവസ്ഥ മുമ്പെ ചു
രുക്കമായി പറഞ്ഞുവല്ലൊ മാരത- കൎണ്ണാടക ഭാഷകൾ അതിൽ പ്രധാനമായി നടക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/29&oldid=188878" എന്ന താളിൽനിന്ന് ശേഖരിച്ചത്