ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

പ്പൊൾ കൊഴിക്കൊടു ഗുജരാത്ത് വെനെത്യ മുതലായ രാജ്യങ്ങളിൽനിന്നും മന്ത്രിദൂതും സഹാ
യവും വാങ്ങി മുസല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയിച്ച പ്രകാരം ൨൫ാം അദ്ധ്യാ
യത്തിൽ പറഞ്ഞുവല്ലൊ– മിസ്രക്കാർ വല്ല സഹായവും തുടങ്ങിയാൽ മുടക്കെണ്ടതിന്നും ആ
ദൻഹൊൎമ്മുജ എന്ന തുറമുഖങ്ങളെ അടക്കെണ്ടതിന്നും മാനുവെൽ രാജാവ് അകൂ
ഞ്ഞ അൾ്ബുകെൎക്ക് ൟ രണ്ടു കപ്പിത്താന്മാരെ ചെങ്കടലിലെക്ക നിയൊഗിച്ചയച്ചിരുന്നു–
അവിടെ നന്നയുദ്ധവിശെഷങ്ങൾ പലതും ഉണ്ടു കാൎയ്യസാദ്ധ്യം ഉടനെ ഉണ്ടായതും ഇ
ല്ല– മലയാളത്തിൽനിന്നു മരവും പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബനൊനി
ൽനിന്നും മറ്റുംമരം വെട്ടിച്ചിറക്കി നീലനദിയൊളം തിരപ്പം കെട്ടി കൊണ്ടുവന്നുപിന്നെ
ഒട്ടകപ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത സുവെസിലെക്ക കടത്തിവെക്കയും
ചെയ്തു– സുവെസ്സ ആകട്ടെ ചെങ്കടലിന്റെ വടക്കെയറ്റം തന്നെ– അവിടെ തന്നെ വെ
നെത്യയിൽനിന്നുള്ളആശാരിമെസ്ത്രമാർ ചെന്നു ൧൧ വലിയ കപ്പൽ തീൎത്തപ്പഒൾ മീർ
ഹുസെൻ എന്ന പാൎസി പ്രമാണി ൧൫൦൦ മമ്ലൂക്കന്മാരെ അതിൽ കരെറ്റി മമ്ലൂക്കർ ആ
ർഎന്നാൽ സകലക്രിസ്തീയരാജ്യങ്ങളിൽനിന്നും കട്ടുകൊണ്ടുപൊയി ചെലാവിൽ കൂട്ടി ആ
യുധാഭ്യാസംതികവുവന്ന ചെകവർ തന്നെ– അവരൊടുകൂടതാമൂതിരിയുടെ ദൂതനായ
മയിമാമ മറക്കാരും വന്ന് കപ്പലെറി ഹിന്തുരാജ്യത്തെക്ക മടങ്ങിപൊവാൻ നിശ്ചയി
ച്ചു– അവൻ എല്ലാ മുസല്മാന്മാരിലും അധികം പറങ്കികൾ്ക്കു വിരൊധിയും കാഫീർ നാശ
ത്തിന്നായി നിത്യം കൊത്തുവ ഒതിദുവഇരക്കുന്നവനും സകല രാജാക്കന്മാരെയും പ
റങ്കികളെ കൊള്ള ഇളക്കിക്കുന്നവനും ആയി പ്രസിദ്ധി വന്നവൻ– ഒരിക്കൽ കൊച്ചിപ
ടകു ചിലതു ദാബൂലിൽ കണ്ടപ്പൊൾ അവൻ ഊൎക്കാരെസമ്മതിപ്പിച്ചു വെറുതെ ഭസ്മ
മാക്കുവാൻ സംഗതി വരുത്തിഇരുന്നു– ഇങ്ങിനെ ൧൨ കപ്പൽ മിസ്രയിൽനിന്നു ഗുജ
രാത്തിലെ ദീപിൽവന്നു ആതുരുത്തിയിൽ കടല്പിടിക്കാരായി വാഴുന്ന രൂമികളെ
ചെൎത്തുകൊണ്ടു ഒക്കത്തക്കകൊങ്കണതീരത്തിന്നായി ഒടിചവുൽ തുറമുഖത്തു പൊൎത്തു
ഗാൽ കപ്പലുകളൊടും എത്തുകയും ചെയ്തു–

ആയത് എങ്ങിനെ എന്നാൽ ലൊരഞ്ചഅൾമൈദ (൧൫൦൮) സിംഹളത്തിൽനിന്നു
മലയാളത്തിലും കൊങ്കണത്തിലും ഒടി ചവുലിൽ വ്യാപാരം ചെയ്യുന്ന കൊച്ചിപടകുകളെ
രക്ഷിക്കുമ്പൊൾ മിസ്രക്കപ്പൽബലം വരുവാറുണ്ട് സൂക്ഷിക്കെണം എന്നു തിമ്മൊയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/49&oldid=188945" എന്ന താളിൽനിന്ന് ശേഖരിച്ചത്