ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നം കഴിച്ചു ക്രിസ്തുസഭയൊടു ചെൎത്തു ഒരൊദിക്കുകളിൽ പള്ളികളെയും പണിയി
ച്ചു പ്രസംഗത്തിന്നായി പാതിരിമാരെ വരുത്തി പാൎപ്പിക്കയും ചെയ്തു അതിന്നു മുമ്പെ
പൊൎത്തുഗീസർ അപ്രകാരം തന്നെ അനെകരെ രൊമമതാനുസാരികളാക്കി
എങ്കിലും അവരുടെ ഉപദെശം മിക്കതുംമാനുഷകല്പിതമാകകൊണ്ടു ആ
ക്രിസ്ത്യാനികൾ്ക്ക ഇപ്പൊൾ പെർ മാത്രം ശെഷിച്ചിരിക്കുന്നു നടപ്പിൽ അവർ
ശുദ്ധ അജ്ഞാനികളുടെ ചെലെകാട്ടുന്നുള്ളു– ഇങ്ക്ലിഷ്കാർ ദ്വീപു സ്വാധീന
മാക്കിയ നാൾ മുതൽ കൂടക്കൂട ൩–൪ മിശ്യൊൻ സംഘങ്ങളിൽ നിന്നു പാതി
രിമാർ വന്നു ശുദ്ധ സുവിശെഷം അറിയിച്ചു നൂറ്റിൽ അധികം എഴുത്തുപ
ള്ളികളെയും സ്ഥാപിച്ചു അനെകൎക്ക സത്യജ്ഞാനം ഗ്രഹിപ്പിച്ചു പ്രത്യെകം ദ്വീ
പിന്റെ വടക്കെ ഭാഗത്ത തങ്ങടെ പ്രയത്നഫലങ്ങളെ കണ്ടു സന്തൊഷിച്ചുഅ
നുഭവിച്ചു വരുന്നു

ആകാശനീന്തം– (തുടൎച്ച)–

അനന്തരം ഓരൊരൊ വിദ്വാന്മാർ ആകാശപന്തിനെ കുറവില്ലാതെ ആക്കി
തികവു വരുത്തുവാൻ നൊക്കി ധൂൎത്തന്മാർ ഓരൊരൊ വമ്പുചൊല്ലി പല രാജ
ധാനികളിലും നഗരങ്ങളിലും ചെന്നു പന്തൊടും കൂടെ ആകാശത്തിൽ കയറി
വളരെ സമ്മാനം വാങ്ങുകയും ചെയ്തു– ഇവരിൽ ബ്ലഞ്ചൎത്തഎന്നവൻ എങ്ക്ലന്തി
ൽ പൊയി ഈ അതിശയം കാട്ടി ധനം വളരെസമ്പാദിച്ചശെഷം ഇക്കരവി
ട്ടു ഫ്രാഞ്വിയിലെക്കു പറപ്പാൻവിഷമം ഇല്ല എന്നു പറഞ്ഞു തന്നെതാൻ വാഴ്ത്തി അ
നവധി ജനങ്ങൾ കൂടി നൊക്കുമ്പൊൾ ദൊവർ കടപ്പുറത്തു നിന്ന പന്തിൽകരെ
റി (൧൭൮൫.ജനു.൭) ബ്ലഞ്ചൎത്തൊടുകൂട ഒർഅമെരിക്കക്കാരൻ ഉണ്ടായിരു
ന്നു– നല്ലകാറ്റുണ്ടാക കൊണ്ട് അവർവെഗത്തിൽ ഫ്രാഞ്ചിയുടെ നെരെപ
റക്കുമ്പൊൾ ഉടനെ ജലവായു പന്തിന്റെ ഒരുപഴുതിൽകൂടി പുറത്തുപൊവാ
ൻ തുടങ്ങി പന്ത് ഏകദെശം സമുദ്രത്തൊളം താഴുകയുംചെയ്തു– അപ്പൊൾ അ
വർ ഭയപ്പെട്ടു ഭാരമുള്ളത് ഒക്കയും കുപ്പായം മുതലായ്തും സമുദ്രത്തിൽ ചാടിക
ളഞ്ഞിട്ടും വെള്ളം തൊടുമാറായപ്പൊൾ കാറ്റു അധികം അടിച്ചതിനാൽ
പിന്നെയും അല്പംകയറി കലെസ് പട്ടണത്തിൻ അരികിൽ ഒരു കാട്ടിൽ ഇറങ്ങു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/6&oldid=188838" എന്ന താളിൽനിന്ന് ശേഖരിച്ചത്