ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ദ മറ്റൊരു കപ്പിത്താനെ കപ്പലൊടെഅച്ചിമലാക്ക രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപുകളി
ലും പൊൎത്തുഗാൽ നാമത്തെ പരത്തുകയും ചെയ്തു–

ഇങ്ങിനെ അൾമൈദതന്റെടക്കാരനായി നടക്കുമ്പൊൾ(൧൫൦൯ അക്തമ്പ്ര.൧൬ ൹)
കുതിഞ്ഞൊകണ്ണനൂരിൽ തന്നെഎത്തിനങ്കൂരം ഇട്ട ഉടനെ– ബ്രീതൊവസ്തുത അറിഞ്ഞു ആരൊടും
ഒന്നും കല്പിക്കാതെ ഒരു മഞ്ചിൽ കയറികൊച്ചിക്ക് ഒടുകയും ചെയ്തു– കുതിഞ്ഞൊകൊട്ടയിൽ
വന്നപ്പൊൾതന്നെ അൾബുകെൎക്കഎന്നബന്ധുവെവരുത്തി രാജാവിൻ ചൊല്ലാൻ സഹനാ
യകൻ എന്നു മാനിക്കയും ഒന്നൊത്തുകാൎയ്യ വിചാരം തുടങ്ങുകയും ചെയ്തു– പിന്നെ ഇരുവരുംഘൊ
ഷത്തൊടെ പുറപ്പെട്ടു കൊച്ചിയിൽഎത്തിയാറെ (അക്ത. ൨൯) അൾമൈദകാൎയ്യാദികളെഎ
ല്ലാം ഭരമെല്പിച്ചുതാനുംഉറ്റ ചങ്ങാതികളുമായികെരളത്തെവിട്ടുവിലാത്തിയിലെക്ക ഒടി പൊകയും
ചെയ്തു– (ദിശമ്പ്ര) അവന്നു നല്ലയാത്ര സാധിച്ചില്ല താനും– കെപ്പിൽ എത്തിയപ്പൊൾ കപ്പലി
ൽ വെള്ളം കയറ്റുവാൻ കരെക്കിറങ്ങി പീപ്പയ്കളെ നിറെക്കുമ്പൊൾ തന്നെകാപ്പിരികൾപാഞ്ഞു
വന്നുവിലക്കി കുന്തം ചാടിത്തുടങ്ങി– അന്നു മുറിയെറ്റിട്ടു അവനുംസഖിയായ ബ്രീതൊവും മയ
ങ്ങി നിസ്സാരമായകാട്ടാളശണ്ഠയാൽ പട്ടുപൊകയും ചെയ്തു– (൧൫൧൦. മാൎച്ച ൧ ൹)– ൪ വൎഷം
പറങ്കികൾ്ക്ക ജയശ്രീത്വമുള്ള മൂപ്പനായി പാൎത്ത അൾമൈദയുടെ അവസാനം ഇവ്വണ്ണമത്രെ
സംഭവിച്ചതു അവൻ കഠിനഹൃദയമുള്ളവൻ എങ്കിലും കാമലൊഭങ്ങളെ വെറുക്കയാൽ മി
തമായുള്ള കീൎത്തിയെശെഷിപ്പിച്ചിരിക്കുന്നു–

൪൧., കുതിഞ്ഞൊവും അൾബുകെൎക്കും കൊഴിക്കൊടു ജയിപ്പാൻ
പുറപ്പട്ടതു–

മാനുവെൽ രാജാവ് കൊഴിക്കൊടിനെസംഹരിക്കെണം എന്നുകല്പിച്ചതു കൊലത്തിരിയും
പെരിമ്പടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടായി– ആ തമ്പ്രാക്കന്മാർ ഇരുവരും പൊൎത്തുഗലും താമൂ
തിരിയുമായി നിത്യയുദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാഭംഅധികംഉണ്ടാകും
എന്നു അസൂയ ഹെതുവായിട്ടു നിശ്ചയിച്ചതല്ലാതെ പട– നിമിത്തം കൊഴിക്കൊടുക്ഷാമംഉണ്ടാ
കുന്തൊറും കരവഴിയായിധാന്യങ്ങളെ അയച്ചു സഹായിക്കയാൽ അനവധി ധനംകൈക്ക
ലാക്കും–

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില പട്ടന്മാരെ അയച്ചു താമൂതിരിയുടെ
ഒറ്റ് അറിഞ്ഞു ചങ്ങാതിയായ കൊയപക്കിയെ കൊഴിക്കൊട്ടുനിന്നു വരുത്തിയശെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/64&oldid=188989" എന്ന താളിൽനിന്ന് ശേഖരിച്ചത്