ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

പൊയ പ്രകാരം അറിഞ്ഞു കൊവിലകം തീക്കിരയായും കണ്ടുശത്രുകൈവശമായി പൊയ ൨തൊ
ക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതില്ലഎന്നു കണ്ടു സൂക്ഷ്മത്തൊടെ മടങ്ങി പൊവാൻ തുടങ്ങി
തിണ്ടുകളൂടെ ചെല്ലുമ്പൊൾ മിക്കവാറും മുറിയെറ്റു അൾബുകെൎക്ക താനും ഒർ ഉണ്ട കൊണ്ടു ഇട
റി ദെവമാതാവിന്നു ഒന്നു നെൎന്നുമയങ്ങാതെ നടന്നു പിന്നെ കല്ലെറുകൊണ്ടു മൊഹിച്ചു വീണു
പൊയാറെ ചങ്ങാതികൾ അവനെ പലിശമെൽ കിടത്തി കൊണ്ടുപൊയി– കടപ്പുറത്തെത്തിയ
പ്പൊൾ റബെല്ലു കപ്പിത്താൻ വലിയ വെടികളെ പ്രയൊഗിച്ചുനായന്മാരെ അകറ്റി പറങ്കികൾ
൧൦൦ കുറയശെഷിച്ചവർ എല്ലാവരും കപ്പലെറി കൊച്ചിക്ക ഒടി പൊകയും ചെയ്തു–

നാലാം നാൾ താമൂതിരി ചുരത്തിന്റെ ചുവട്ടിൽനിന്നു മടങ്ങി വന്നപ്പൊൾ നാശങ്ങൾ എ
ല്ലാം കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരിച്ച പ്രകാരം കെട്ടു കണ്ണീർ പാൎത്തുമാപ്പിള്ളമാ
ർ പൊരിൽ പരാക്രമം ഒന്നും കാട്ടായ്കയാൽ വളരെ കൊപിച്ചു പെ പറഞ്ഞു കുതിഞ്ഞൊവെ
തൊല്പിച്ച നായന്മാൎക്കസ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു–


ദൈവം എന്നെ കാണുന്നു–

ഒരു സമയത്ത കളവുചെയ്തു വരുന്ന ഒരുത്ത അയല്ക്കാരന്റെ വയലിൽ ചെന്നു കതിരു
കളെ പറിപ്പാൻ ഒരുങ്ങി വല്ലവരും അവനെ കാണുന്നുണ്ടൊ എന്നു ചുറ്റും നൊക്കിയാ
റെ തന്റെ കൂട ഇരിക്കുന്ന ൮ വയസ്സുള്ള മകൻ അഛ്ശ ഒരു ദിക്കിലും കൂട നൊക്കുവാൻ തങ്ങ
ളൊടുമറന്നുപൊയി എന്ന് ചൊന്നാറെ അഛ്ശൻഭ്രമിച്ചു– എതുദിക്കിൽ അകുന്നു നൊക്കാ
ഞ്ഞത് എന്നു ചൊദിച്ചപ്പൊൾ മകൻ ദൈവം കാണുന്നുണ്ടൊ എന്നുമെല്പെട്ടു നൊക്കീട്ടില്ലല്ലൊ
എന്നുപറഞ്ഞപ്പൊൾ അഛ്ശന്നു മനസ്സിൽ കുത്തൽ ഉണ്ടായി കതിരൊന്നും പറിച്ചെടുക്കാതെ
പൊയി– ദൈവം എന്നെ കാണുന്നു– എന്നു എപ്പൊഴും ഒൎത്തു തന്റെ വ്യാജ പ്രവൃത്തിഒക്ക
യും ഉപെക്ഷിച്ചു– അപ്രകാരംനമ്മളും ചെയ്യുന്ന പ്രവൃത്തികളിൽ ഒക്കയും ദൈവം നമ്മെ
കാണുന്നു എന്നു ഒൎത്താൽ വെഗം പാപത്തിൽ ഉൾപ്പെടുവാൻ ഇടയുണ്ടാകയില്ലനി
ശ്ചയം—

F Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/66&oldid=188993" എന്ന താളിൽനിന്ന് ശേഖരിച്ചത്