ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരിയുമാറായില്ല (൧൭൮൫. ജൂൻ.൧൪)
അതിനാൽ ഭയം തൊന്നി എങ്കിലും പലരും ആകാശ നീന്തം അധികം ആദ
രിച്ചുവന്നു–അവരിൽ ക്രൊസ്നി എന്നവൻ പന്തൊട് ഒരു വിധംതൊണിയെ
ചെൎത്തുകെട്ടി എങ്ക്ലന്ത് ഐരലന്ത എന്ന ൨ദ്വീപുകളെ ഒരുമിച്ചു കാണെണ്ട
തിന്ന് ആ ഇടകലിന്മീതെ പറന്നു കൊണ്ടിരുന്നു– ആ സമയംവെനിൽഎ
ങ്കിലും ഉയരം നിമിത്തം അവന്റെ മഷിശീതത്താൽ ഉറെച്ചു പൊയി ആകയാ
ൽ ഇറങ്ങുവാൻ ഇഛ്ശിച്ചു ജലവായുവെഅല്പം പുറത്തുവിട്ടപ്പൊൾ– വടക്കൻ
കാറ്റു പന്തിനെ പിടിച്ചു മിന്നലും ഇടിയും ചെൎന്ന ഒരു മെഘത്തിൽ ചാടി സ
മുദ്രത്തൊളം താഴ്ത്തുകയും ചെയ്തു– തിരമാലഅടിച്ചു വെള്ളം തൊണിയിൽ
വന്നുവീണു എങ്കിലും പന്തു തൊണിയെ വലിച്ചു കൊണ്ടുപൊയിഒരുകപ്പല്ക്കു
നെരെ ചെന്നതിനാൽ അതിൽ കയറി അപായം വരാതെ ഇരിപ്പാൻ സം
ഗതി വന്നു

ഇതല്യ പ്രഭുവായചമ്പക്കാരി ആകാശ വീരന്മാരിൽ ഒരു വിശിഷ്ടനായി–അ
വൻ ഒരു നാൾഅധികം കയറിയതിനാൽ തന്റെ മൂന്നു വിരലുകളും ശീതത്താൽ
ദ്രവിച്ച ശെഷം ഛെദിക്കെണ്ടിവന്നു– പിന്നെ അവൻ ൨ സഖിമാരൊടു കൂട
അദ്രിയ കടലിൽ വീണപ്പൊൾ ഒരു മീൻ പിടിക്കാരൻ തന്റെതൊണിയി
ൽ കയറ്റി അവരെ രക്ഷിച്ചു പന്തിന്റെ കയറു അറുക്കയും ചെയ്തു–ആയ്തഉട
നെ പിന്നെയും കയറി ഒരു തുൎക്ക കൊട്ടയൊളം പറന്നു ഗൊപുരത്തൊടുമുട്ടി
അതിൽ ഉള്ള കില്ലദാർ ഇതുവാനിൽ നിന്നു വന്നദെവക്കാഴ്ചഎന്നുവെ
ച്ചു എല്ലാം ഖണ്ഡം ഖണ്ഡമാക്കി രക്ഷ എന്ന പൊലെ മാനിച്ചു വെണ്ടപ്പെട്ടവൎക്കു
വിഭാഗിച്ചു കൊടുക്കയും ചെയ്തു– ഒടുവിൽ ചമ്പക്കാരിയും മെൽപ്രകാരം ക
രെറി ഒരൊരൊ പുതുമകളെ പരീക്ഷിച്ച ശെഷം ബൊലൊഞ്ഞയിൽ വീ
ണുമരിക്കയും ചെയ്തു (൧൮൧൨)

കെരളപഴമ

൨൮.) അൾമൈദ കണ്ണനൂർ കൊട്ടയെ പണിയിച്ചതു

അൾമൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കൊട്ട ഒടുവാൻ ഒരുമ്പെടുമ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/8&oldid=188841" എന്ന താളിൽനിന്ന് ശേഖരിച്ചത്