ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ ചില വീരന്മാർ പാൎസിയിൽനിന്നു വരുന്ന ഒരു കപ്പൽ പൊരുതു
പിടിച്ചു അതിലുള്ള കുതിരകളെകരെക്കിറക്കി പാൎപ്പിച്ചു– പിറ്റെദിവ
സം നൊക്കുമ്പൊൾ കുതിരകളെ കണ്ടില്ലമെൽരാവു ചതിച്ചു അവറ്റെ മൊഷ്ടി
പ്പിച്ചുഎന്നു കെൾ്ക്കയും ചെയ്തു– അതുകൊണ്ട അൾമൈദ അവനെശിക്ഷിപ്പാ
ൻ ഹൊന്നാവര നഗരത്തെക്ക് ഒടി തിമ്മൊയ്യ രാവൊജി മുതലായകടല്പിടി
ക്കാരുടെപടകുകളെ ചുട്ടു അങ്ങാടിക്കും തീ കൊടുത്തു ഭയം നീളെ പരത്തുകയും
ചെയ്തു– (അക്ത., ൧൬) പിറ്റെ ദിവസം മെൽരാവു തിമ്മൊയ്യയെ അയച്ചു അ
ൾമൈദയൊടു ക്ഷമ ചൊദിച്ചു ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗാൽകൊടിയെ
തന്റെ കൊടിമരത്തിന്മെൽ ഇട്ടു പറപ്പിപ്പാൻ സമ്മതം വാങ്ങുകയും ചെയ്തു

അനന്തരംഅൾമൈദ താൻ കണ്ണുനൂരിലെക്ക് ഒടുമ്പൊൾ ഹൊമൻ ക
പ്പിത്താനെ കൊച്ചിയിലും കൊല്ലത്തും ചെന്നു വൎത്തമാനം അറിയിച്ചു ചര
ക്കുകളെ വാങ്ങി തൂക്കി ഇടുവിക്കെണ്ടതിന്നു മുമ്പിൽ അയച്ചു– ആയവൻ
കൊല്ലത്തുള്ള പറങ്കി മൂപ്പനായ ദസാവെകണ്ടാറെ– ചരക്കു കിട്ടുമൊഎ
ന്നു നിശ്ചയം ഇല്ല നമുക്കു മുമ്പെ മുളക കൊടുപ്പാൻ രാജാവുമായി കരാർ ചെ
യ്തിട്ടുണ്ടല്ലൊ ഇപ്പൊഴൊ ൩൪ അറവി പടകുണ്ടുകൈക്കൂലികൊടുത്തു ചരക്കു
കളെ വൈകാതെകരെറ്റുവാൻ സംഗതി വരും– എന്നു കെട്ട ഉടനെ ഹൊമ
ൻ ചില ശൂരന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ നിന്നും പായും ചുക്കാ
നും വാങ്ങിച്ചു പൊൎത്തുഗീസപാണ്ടിശാലയിൽ വെപ്പിക്കയും ചെയ്തു– പിന്നെതാ
ൻ സന്തൊഷിച്ചു മടങ്ങി പൊരുമ്പൊൾ ൨ അറവിക്കപ്പൽ രഹദാരികൂടാതെ
വരുന്നതു കണ്ടാറെ അവറ്റെ പിടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു
ഓരൊന്നിൽ ചില പറങ്കികളെ കരെറ്റി കണ്ണനൂർ തൂക്കിൽ എത്തിയാറെ
ഒരു കപ്പലിലെ ആളുകൾ കലഹിച്ചു പറങ്കികളെ കൊന്നുകടലിൽചാടി അൾമൈ
ദയും ഹൊമനും കാണ്കെ പായികൊടുത്ത് ഒടി പൊകയും ചെയ്തു– അതുപിടിപ്പാ
ൻ കൂടാതെ ആയപ്പൊൾ അൾമൈദ ഹൊമനൊടു കൊപിച്ചു സ്ഥാനത്തിൽ
നിന്ന താഴ്ത്തിവെക്കയും ചെയ്തു—

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്തബ്ര ൨൨) ബുധനാഴ്ചത

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/9&oldid=188842" എന്ന താളിൽനിന്ന് ശേഖരിച്ചത്