ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർ വളരെ സന്തൊഷിച്ചു മുളകു കയറ്റിയ കപ്പലുകളെ ചെങ്കടലിലെക്ക് അയച്ചുതാ
മൂതിരിയൊ പലതും ചൊല്ലി കൊട്ടപ്പണിക്ക് താമസം വരുത്തി പൊന്നു–

അതിന്റെ കാരണം അൾ്ബുകെൎക്ക അദൻകൊട്ടയെ പിടിപ്പിപ്പാൻ പുറപ്പെടുകയാ
ൽ (൧൫൧൩. ഫെബ്രു) തമ്പുരാനെ പെടിപ്പിപ്പാൻ കപ്പൽ പൊരാഞ്ഞപ്പൊൾ പറങ്കി
കൾ്ക്ക ദെശം കൊടുക്കുന്നതിനാൽ മാനഹാനി വരും എന്നു തൊന്നി– അതുകൂടാതെ ക
ണ്ണനൂരിലുള്ള പറങ്കികൾ ൟ മെലധികാരി പൊയതു സന്തൊഷം തന്നെ ഇനി ഒരു വൎഷം
ചെന്നാൽ അവനെ പണിയിൽ നിന്നു നീക്കും രാജാവ് മറ്റൊരുവനെ അയക്കയും
ചെയ്യും എന്നൊരു ശ്രുതിയെ പരത്തി– ആയതു കെട്ടാറെ മമ്മാലി ഞെളിഞ്ഞു തുടങ്ങി
മാലിദ്വീപുകളുടെയ രാജാവ് എന്ന പെർ എടുത്തു പൊകയും ചെയ്തു– പിന്നെ കണ്ണനൂ
ർ കൊട്ടയിൽ ഭണ്ഡാര വിചാരക്കാരൻ കച്ചവടക്കാരെ ഞെരുക്കി തനിക്ക വരവു വ
ൎദ്ധിപ്പിച്ചു പൊരുമ്പൊൾ ഒരു നാൾ പൊക്കര ഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നി
മിത്തം പിടിച്ചു തടവിലാക്കുവാൻ ഭാവിച്ചു– മാപ്പിള്ളമാർ അതു കണ്ടു ആയുധം എടു
ത്തു കലഹിക്കയാൽ പറങ്കികൾ ചില ദിവസം തന്നെ ക്ലെശിച്ചു കൊട്ടയുടെ അകത്ത്അ
ടങ്ങി പാൎത്തു– അതിനാൽ പറങ്കിനാമത്തിന്നു ഗൌരവം ചുരുങ്ങി പൊയി സന്ധിക്ക
ഉത്സാഹിപ്പാൻ താമൂതിരിക്ക സംഗതി വന്നതും ഇല്ല അതു കൂടാതെ പെരിമ്പടപ്പു സ്വ
രൂപത്തിൽ ഒരൊരൊ പറങ്കികൾ ഒരൊന്ന് ഉണൎത്തിക്കയാൽ രാജാവ് ഒരു നാളും
ഇണക്കം വരികയില്ല എന്നു വിചാരിച്ചു താമൂതിരിയുടെ ഇടവകക്കാരിൽ ഒരുത്തന്നു
സഹായിച്ചു മത്സരം ചെയ്യിപ്പിച്ചു കൊഴിക്കൊട്ടിന്റെ നെരെ പട അയച്ചു പറങ്കികളൊ
ടു നിങ്ങൾ മുമ്പെത്തെ കറാരിൽ എഴുതികിടക്കുന്ന പ്രകാരം കൊഴിക്കൊടുമായുള്ള സക
ലദ്ധങ്ങളിലും ഇങ്ങു തുണ നില്ക്കെണ്ടതെല്ലൊ എന്നു നിൎബന്ധിച്ചു തുണ ചൊദിക്കയും ചെയ്തു–

ൟ വിവരം ഒന്നും അൾ്ബുകെൎക്ക അറിയാതെ അറവിതീരത്തു യുദ്ധം ചെയ്യു
മ്പൊൾ താമൂതിരി പിന്നെയും ചതിച്ചു കൊട്ടക്ക് സ്ഥലം തരുന്നില്ല എന്ന വൎത്തമാനം
കെട്ടു ചെങ്കടലിൽ പ്രവെശിപ്പാനുള്ള കൊഴിക്കൊട്ടുപടവുകളെ എല്ലാം പിടിച്ചു
ചരക്കു കൈക്കലാക്കി പാൎത്തു– പിന്നെ അദൻ തുറമുഖത്തെ അടക്കുവാൻ ആവതു
ണ്ടായില്ല– അതുകൊണ്ടു മഴക്കാലം തീരുവാറാകുമ്പൊൾ അൾ്ബുകെൎക്ക വിഷാദിച്ചു ഗൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/10&oldid=190748" എന്ന താളിൽനിന്ന് ശേഖരിച്ചത്