ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെക്കു മടങ്ങിവന്നു (൧൫൧൩ ആഗുസ്ത)– അവിടെ സൂക്ഷ്മവൎത്തമാനം എത്തിയ ഉട
നെ അവൻ പിന്നെയും ദൂതരെ കൊഴിക്കൊട്ടിൽ അയച്ചു– അവരും താമൂതിരി കഴി
ഞ്ഞു നമ്പിയാതിരിക്കു ഇപ്പൊൾ വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാൎയ്യ
ത്തെ വെഗത്തിൽ ഭാഷയാക്കി തീൎക്കയും ചെയ്തു–

൫൦., കൊഴിക്കൊട്ടിൽ പറങ്കിക്കൊട്ട എടുപ്പിച്ചത്–

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ പെരിമ്പടപ്പിന്നു കൊഴിക്കൊട്ടിണക്കം വള
രെ അനിഷ്ടംഎന്നു തന്നെ അല്ല ഞങ്ങളും കൊലത്തിരിയും നിങ്ങൾ്ക്ക പണം അയച്ചു പറങ്കി
പ്പടയെ വിടാതെ നടത്തെണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നിവ്വണ്ണം താമൂതിരി
ക്കു ദൂതയച്ചു പ്രകാരം എല്ലാം അറിഞ്ഞു ക്ലെശിച്ചു പൊരുമ്പൊൾ– ജുവാൻ ഫെൎന്നന്തസ
എന്ന വലിയ പാതിരി മുതലായ പറങ്കി മൂപ്പന്മാരും കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തി
ൽ നിന്നു പലവിധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരും എന്നു പെടിച്ചു ഒന്നിച്ചു
കൂടി പെരിമ്പടപ്പെ ബൊധ്യം വരുത്തി ഒക്കത്തക്ക മാനുവെൽ രാജാവെ ഉണൎത്തിച്ച
തിപ്രകാരം– അൾ്ബുകെൎക്ക ചെയ്യുന്നത് എല്ലാം അബദ്ധമത്രെ ഗൊവയിൽ വെള്ളക്കാൎക്ക
പാൎപ്പാൻ നല്ല സൌഖ്യം ഇല്ല കൊച്ചി തുറമുഖത്തിന്നു അതിനാൽ താഴ്ചയും നാശവും വ
രും– ആകയാൽ മെധാവികൾ എല്ലാവരും കൂടി ഗൊവയെ ഉപെക്ഷിക്കെണ്ടയൊ
എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾ്വാനായിട്ടു രാജാവവർകൾ കല്പിപ്പാൻ തിരുവു
ള്ളത്തിൽ എറാവു– അങ്ങിനെ ചെയ്തു എങ്കിൽ കാൎയ്യങ്ങൾ ക്രമത്താലെ തെളിഞ്ഞു വരും
എന്നിപ്രകാരം എല്ലാം എഴുതി അൾ്ബുകെൎക്കിന്നു വെണ്ടുവൊളം മാനഹാനി വരുത്തുകയും
ചെയ്തു–

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗൊവയിൽ ബൊധിപ്പിച്ച ഉടനെ അൾ്ബുകെ
ൎക്ക മലയാളത്തിൽ വന്നു കണ്ണനൂരിലെ കലക്കത്തെ ശമിപ്പിച്ചു കൊലത്തിരിയുടെ മന്ത്രി
യെ മാറ്റി പിന്നെ കൊച്ചിയിൽ എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീൎത്തു
ദ്രൊഹികളെ പെടിപ്പിച്ചു സൎപ്പശീലമുള്ള പാതിരിയെ പൊൎത്തുഗാലിലെക്കയച്ചു ഗൊവ
തന്നെ രാജ്യത്തിന്നു മൂലസ്ഥാനമായി വെണം എന്നും അതിന്നു കാരണങ്ങൾ ഇന്നവ
എന്നും എഴുതിച്ചു സകല കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവെൽ രാജാ
വിന്നു അയക്കയും ചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/11&oldid=190750" എന്ന താളിൽനിന്ന് ശേഖരിച്ചത്